ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നും എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നു...
അക്രമണത്തിന് ഇരയായ നടിയ്ക്ക്ക് തീർച്ചയായും നീതി കിട്ടണം...
ബഹുമാനപ്പെട്ട നീതിപീഠം കുറ്റവാളി എന്നു മുദ്രകുത്തുന്നതു വരെ ദിലീപേട്ടനൊപ്പം നിൽക്കനാണെനിക്കിഷ്ടം...
അതിന് എനിയ്ക്ക്ക് എന്റേതായ കാരണങ്ങളും ഉണ്ട്...
കുറ്റം ചെയ്തിട്ടില്ലെങ്കിൽ അദ്ദെഹം അനുഭവിക്കുന്ന വേദന...മാനസിക വിഷമം അത്, അനുഭവിച്ചാലേ മനസിലാകൂ...
സിനിമയിൽ അദ്ദേഹത്തിനോടൊപ്പം ഞാൻ വർക്കൊന്നും ചെയ്തിട്ടില്ല, എങ്കിലും അദ്ദെഹത്തെ എനിക്കു ഒരുപാടിഷ്ടമാണ്...
അദ്ദേഹത്തിന്റെ സിനിമകളും എനിക്കിഷ്ടമാണ്..
ഒരുപാട് നന്മകൾ ഉള്ള വ്യക്തിത്തിനുടമ എന്നാണ് ഞാൻ വിശ്വസിക്കുന്നത്...
അക്രമണത്തിനിരയായ നടിയോടൊപ്പം ഞാൻ വർക്ക് ചെയ്തിട്ടുണ്ഡ് ..അങ്ങനെ സൗഹ്രുദവും ഉണ്ട്...നടിയുടെ ചേട്ടനുമായും നല്ല സൗഹൃദം...
അതുകൊണ്ട് തന്നെ നടിയ്ക്ക്ക് നീതി കിട്ടണമെന്നും അതിയായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു...
ദിലീപേട്ടൻ കുറ്റം ചെയ്തിട്ടില്ലെങ്കിൽ ...
ഇല്ലെങ്കിൽ ഈ മധ്യമങ്ങൾ ഇങ്ങനെ കൊല്ലക്കൊല ചെയ്യുന്നത് അവരുടെ റേറ്റിംഗ് കൂട്ടാൻ അവർ ജഡ്ജികളാകുന്ന ഈ പ്രവണത..
"വായിൽ തോന്നുന്നത് എന്തിനാ ചേട്ടാ വിളിച്ച് പറയുന്നത്" ദിലീപേട്ടൻ പറയുന്നത് കേട്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി...ഉള്ളിലൊരു പിടച്ചിൽ...
ഇന്നു നടി ഒരു പ്രസ്ഥാവന ഇറക്കിയപ്പോൾ
അത് ഭീഷണിയ്ക്ക്ക് വഴങ്ങിയാണൊ എന്നും ദിലീപിനെ രക്ഷിക്കാൻ അതു വഴിയൊരുക്കുമോ എന്നുമായി ഒരു പ്രധാന ചാനലിലെ ചർച്ച...
ഇവനെയൊക്കെ എന്താ പറയുക...
മുൻപൊരിക്കൽ മാധ്യമപ്രവർത്തകനെ ദിലീപേട്ടൻ പരസ്യമായി അധിക്ഷേപിചതുകൊണ്ട് ഇയാളാണോ കൊട്ടേഷൻ കൊടുത്തതെന്നുവരെ തോന്നിപ്പോയി..
ഇവർക്കാണ് സത്യത്തിൽ ദിലീപേട്ടനെ ശിക്ഷിച്ചോളാൻ വയ്യാത്തത്...
സത്യത്തിൽ ഈ മാധ്യമപ്രവർത്തകരല്ലേ ശരിക്കും ഈ നടിയെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്...
ഇന്നലെവരെ സാമ്പത്തിക ഇടപാടിൽ വൈരാഗ്യം കൊണ്ടെന്നൊക്കെ പറഞ്ഞവർ
വീഡിയോയുടെ കാര്യവും വിവാഹജീവിതം നശിപ്പിക്കുവാനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്നുമായി പിന്നീട് ആ ചർച്ച....
ഒരു കാര്യം എനിയ്ക്ക്ക് മാധ്യമങ്ങളോടും ഇപ്പോൾ ദിലീപേട്ടനെ ക്രൂശിക്കുന്നവരോടും ചോദിക്കുവാനുള്ളത്...
ഒരു വീഡിയോയുടെ കാര്യങ്ങൾ നിങ്ങൾ പറയുന്നുണ്ടല്ലോ... അതിൽ ചിരിക്കുന്ന മുഖവും വിരളിലെ മോതിരത്തിന്റെയ്യും വ്യക്തമായ ക്ലിപ് വേണമെന്ന് ദിലീപേട്ടൻ ആവശ്യപ്പെട്ടുവെന്നും വിവാഹ ജീവിതം നശിപ്പിക്കാൻ വേണ്ടിയാണ് ഇതെന്നുമൊക്കെ...
സംശയം മാത്രമാണ്....
എന്റെ സംശയം ശരിയാണെങ്കിൽ നടി ആക്രമിക്കപ്പെട്ടതിനു ദിവസങ്ങൾക്കു ശേശമായിരുന്നു നടിയുടെ വിവാഹ നിശ്ചയം...
ഞാനും ആശംസകൾ അറിയിച്ചിരുന്നു....
വിവാഹ നിശ്ചയത്തിനും മുൻപു നടന്ന ഈ ആക്രമണത്തിൽ ദിലീപേട്ടനെങ്ങനാണ് വിവാഹ മോതിരത്തിന്റെ വീഡിയോ വേണമെന്ന് ആവശ്യപ്പേടുന്നത്...
അതുകൊണ്ടാണ് എന്നിൽ നിന്നും ഇങ്ങനെ ഒരു സംശയം....
തെറ്റാണെങ്കിൽ ക്ഷമിക്കൂ...പൾസർ സുനി എന്ന കൊടും ക്രിമിനൽ പറയുന്നതാണല്ലോ നിങ്ങൾക്ക് വേദവാക്യം...
തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ.... ശിക്ഷിക്കപ്പെടുക തന്നെവേണം....
NB: ഇനി മുൻപ് വിവാഹ നിശ്ചയം നടന്നിട്ടുണ്ടോ എന്ന് എനിയ്ക്ക്കറിയില്ല കേട്ടോ...
സത്യം പുറത്തു വരട്ടെ...
അതുകൊണ്ട് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മാധ്യമങ്ങൾ ആഘോഷമാക്കിയാലും കോടതിപറയുന്നതുവരെ #ദിലീപേട്ടനൊപ്പം നിൽക്കാനാണെനിക്കിഷ്ടം...
#Dileep #ActressAttack #JagguAneesh




