Wednesday, June 29, 2016

കുഞ്ഞുവാവകള്‍ക്കായി 4momsന്റെ മമ്മാറൂ....Gadget Review


കുഞ്ഞുവാവകള്‍ക്കായി 4momsന്റെ മമ്മാറൂ...


കൊച്ചുകുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്കായുള്ള ടെക്‌ഗാഡ്‌ജറ്റാണിത്‌. സാധാരണ നിലയില്‍ കുഞ്ഞുങ്ങളെ സാന്ത്വനിപ്പിക്കാന്‍ അമ്മമാര്‍ അവരെ മടിയില്‍ വെച്ചോ, എടുത്തോ വളരെ സാവധാനത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ആട്ടാറുണ്ട്‌. ഇതുപോലെ കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ കഴിവുള്ള പുതിയ ടെക്‌ ഗാഡ്‌ജറ്റാണ്‌ 4momsന്റെ മമ്മാറൂ. മാതാപിതാക്കളെപ്പോലെതന്നെ മുകളിലേക്കും താഴേക്കും, ഒരു വശത്തു നിന്നു മറുവശത്തേക്കും ഇടവിടാതെ കുഞ്ഞുങ്ങളെ ചലിപ്പിക്കുവാന്‍ (ആട്ടാന്‍) ഈ ഉപകരണം സഹായിക്കുന്നു. ബ്ലൂടൂത്ത്‌ അനുഗുണമായാണ്‌ ഗാഡ്‌ജറ്റിന്റെ പ്രവര്‍ത്തനം. ആയതിനാല്‍ സ്‌മാര്‍ട്ട്‌ ഡിവൈസ്‌ ഉപയോഗിച്ച്‌ ഉപകരണത്തിന്റെ ചലനവും ശബ്ദവും, സ്‌പീഡും, നിയന്ത്രിക്കുവാന്‍ സാധിക്കുന്നു.
 ബില്‍ട്ട്‌ ഇന്‍ സൗണ്ട്‌, MP3 പ്ലഗ്‌ ഇന്‍ എന്നിവയും ഉപകരണം ഉള്‍ക്കൊള്ളുന്നുണ്ട്‌. കൂടാതെ കേള്‍ക്കാനിമ്പമുള്ള നാല്‌ പാട്ടുകളോ, അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള പാട്ടുകളോ പ്ലേ ചെയ്യുവാനും സാധിക്കുന്നു. കുട്ടിക്ക്‌ കൂടുതല്‍ ആശ്വാസം നല്‌കുന്ന രീതിയില്‍ സീറ്റിന്റെ ചായ്‌വ്‌ ക്രമീകരിക്കുവാനും ഓപ്‌്‌ഷനുണ്ട്‌. എളുപ്പത്തില്‍ ഊരിയെടുത്ത്‌ കഴുകി വൃത്തിയാക്കുന്നതിനും സാധിക്കുന്നു  എന്നതും ഇതിന്റെ മറ്റൊരു മേന്മയാണ്‌. ഇതിനെല്ലാം പുറമെ കുട്ടിക്കു കളിക്കാനായി ടോയ്‌ ബോളും ഇതില്‍ സെറ്റ്‌ ചെയ്‌തിട്ടുണ്ട്‌. പരമ്പരാഗത ഇന്‍ഫാന്റ്‌ സീറ്റിനെക്കാളും മെച്ചപ്പെട്ട രീതിയിലാണ്‌ പുതിയ ടെക്‌ ഉപകരണം വിപണിയിലെത്തുന്നത്‌. ഗ്രേ ക്ലാസ്സിക്‌, ഡിസൈനര്‍ പ്ലഷ്‌, മള്‍ട്ടി പ്ലഷ്‌, സില്‍വര്‍ പ്ലഷ്‌, ബ്ലാക്ക്‌ ക്ലാസ്സിക്‌ എന്നീ അഞ്ചു വ്യത്യസ്‌ത ഡിസൈനുകളിലാണ്‌ ഉല്‌പന്നം ലഭ്യമാകും.

for more details click here

ഇന്നൊരു സംഭവംണ്ടായീ...വാട്സ്ആപ് കഥ...അരുൺ അംബാനി...

ഇന്നൊരു സംഭവംണ്ടായീ...      വാട്സ്ആപ് കഥ...അരുൺ അംബാനി...

പുതിയൊരു സിം എടുത്ത്‌ ആ നമ്പരിൽ വാട്സാപ്പ്‌ ആക്ടിവേറ്റ്‌ ചെയ്തു.. വാട്‌സാപ്‌ ഓപ്പണായി വന്ന കൂട്ടത്തിൽ ഒരു കുഞ്ഞു ഗ്രൂപ്പും കേറിവന്നു ......നോക്കീപ്പോ . ഇത്രനാളും പെന്റിംഗിൽ കിടന്ന മെസ്സേജ്‌ എല്ലാം കൂടി ചറപറാന്ന് വരാൻ തുടങ്ങി..!!!

അതൊന്നു നിന്നപ്പൊ ഞാൻ പതിയെ ഓടാമ്പലു പൊക്കി ആ  ഗ്രൂപ്പിനുള്ളിലേക്ക്‌ എത്തിനോക്കി... ന്റെ പടച്ചോനെ... പറഞ്ഞാ ങളു വിശ്വസിക്കില്ല... പത്തിരുപത്‌ സുന്ദരി പെൺപിള്ളാരുള്ള  "Sweety Sparrows" എന്നൊരു കിടിലൻ ഗ്രൂപ്പ്‌ :)
ഏതോ കോളെജിലെയൊ ഹോസ്റ്റലിലെയോ ഗേൾസിന്റെ വകയാ.ഗ്രൂപ്‌ നിറയെ മ്യാരക സെൽഫീസും കാമുകന്മാരെക്കുറിച്ചും കെട്യോന്മാരെക്കുറിച്ചും ഒക്കെ വിശേഷങ്ങളും കുശുമ്പും കുന്നായ്മയും പിന്നെ കൊറെ ക്ലിപ്പുകളും.

ഹായ്‌... രാവിലത്തെ കണി എന്തായാലും മോശമായില്ല... പക്ഷെ അവരറിയാതെ അവരുടെ ഗ്രൂപ്പിൽ നിൽക്കുന്നത്‌ മോശമല്ലെ.. അതും എന്നെപോലെ ഒരു അന്യപുരുഷൻ..

അതൊണ്ട്‌ ഞാൻ ഇടിച്ച്‌ കേറി ചെന്ന് 'ഹായ്‌ ഗേൾസ്‌' ....എന്നൊരു മെസ്സേജങ്ങട് ചാർത്തി...

മെസ്സേജ്‌ കണ്ടതും " ഹായ്‌ അനുമോളേ.., എവിടാരുന്നെടീ നീ" എന്നും  പറഞ്ഞു  കാക്കക്കൂട്ടിൽ കല്ലിട്ട പോലെ അലച്ച്‌ വിളിച്ച്‌ കൊറെയെണ്ണം... ആ കുഞ്ഞുങ്ങളുടെ സന്തോഷവും ഉത്സാഹവുമൊക്കെ കണ്ടപ്പൊ ഈ അനുജൻറെ കണ്ണു നിറഞ്ഞു... :-/ :-/

അൽപം കഴിഞ്ഞു കാര്യങ്ങൾ പതിയെ മനസിലായി ..ഈ ഗ്രൂപിൽ ഉണ്ടായിരുന്ന ഏതൊ ഒരു  പെങ്കൊച്ചിന്റെ ആയിരുന്നു  ഈ നമ്പർ. അവളു കല്യാണം കഴിഞ്ഞു കെട്യോന്റെ കൂടെ വിദേശത്ത്‌ പൊറുതിക്ക്  പോയീ.. കുറെ നാള്‍  ആക്റ്റീവ്‌ അല്ലാതെ കിടന്നോണ്ട്‌ ആരും ശ്രദ്ധിച്ചുമില്ല.. വാട്സാപ്പ്‌ ഗ്രൂപിൽ നിന്നും കളഞ്ഞതുമില്ല  . ആ നമ്പരു കുറച്ച്‌ നാൾ ഉപയോഗിക്കതിരുന്നപ്പൊ കട്ടായി.. ഇപ്പം എനിക്ക്‌ കിട്ടി.

ഞാൻ പണ്ടേ മാന്യനും സൽസ്വഭാവിയും ആണെന്നു നിങ്ങാൾക്കറിയാല്ലൊ , അത്‌ ഇടയ്ക്കിടയ്ക്ക്‌ എനിക്കും തോന്നാറുണ്ട്‌ .അതോണ്ട്‌ ഒന്നും മിണ്ടാതെ ലീവ്‌ ചെയ്ത്‌ പോരാം എന്നു കരുതി (സത്യം ) :p :p

ഇനിയും സത്യം മറച്ചു വയ്ക്കുന്നത്‌ ശരിയല്ല എന്നെനിക്ക്‌ തോന്നി.. ഞാൻ പറഞ്ഞു " പെങ്ങമ്മാരേ ഞാൻ നിങ്ങൾ കരുതുന്ന പോലെ അനുമോളൊന്നുമല്ല ,അതിന്റെ നമ്പരു കട്ടായിക്കാണും , ഇത്‌ ഇന്നു ഞാൻ പുതിയതായി എടുത്ത നമ്പരാ..ഗ്രൂപ്പിൽ ആക്ടിവ്‌ അല്ലാത്ത ആൾക്കാരെ ഒഴിവാക്കി നോക്കീം കണ്ടും മെസ്സേജ്‌ അയക്ക് മക്കളേ  " എന്നൊരു ഉപദേശവും വച്ചു കൊടുത്തു..

എല്ലാവരും ഒന്നു ഞെട്ടീന്ന് തോന്നുന്നു.. കുറച്ച്‌ നേരത്തേക്ക്‌ മെസ്സെജ്‌ ഒന്നൂല്ല.. ഒടുവിൽ ഒരുത്തി വന്നിട്ട്‌ ഈ വിധം ചോദിച്ചു...

"അല്ലയോ മഹാനുഭാവാ... ....നിങ്ങളാരാണ്‌ ?!!"

ഞാൻ വളരേ സൗമ്യനായി മൊഴിഞ്ഞു..

" പെങ്ങമ്മാരേ ഞാൻ നിങ്ങളുടെ അനുജനാണ്... പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്ത് അണ് വീട്‌.. .. കാണാനൊരു ലുക്കില്ലേലും തങ്കപ്പെട്ട മനസ്സാ . ഇതാ പ്രൊഫൈൽ ലിങ്ക്‌"
ഇത്രേം പറഞ്ഞു എന്റെ ഫേസ്ബുക്ക്‌ ലിങ്കും കൊടുത്ത് ഞാന്‍  ഗ്രൂപ്പ് ലീവ് ചെയ്തു...

കുറച്ച് കഴിഞ്ഞ് എഫ് ബി ലോഗിൻ ചെയ്ത ഞാൻ പകച്ചു പോയി...

22 ഫ്രണ്ട് റിക്വസ്റ്റുകൾ...!!!

നാൻസി.....സൂസി...ശ്രീലക്ഷ്മി...ഫാത്തിമ...

എനിക്ക് വയ്യ... 😄😄😄 ഇതാണ് പറയുന്നത് സത്യസന്ധരായവർക്ക് അർഹമായ പ്രതിഫലം കിട്ടുമെന്ന്..😜😛

NB:
എന്നെ തിരക്കണ്ടാ.... ഞാൻ നാടു വിട്ടു''.'.'.'.'' ..... '''''😎✌🏼

ഒന്നു പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല....

സത്യമല്ലേ....

കമ്പ്യൂട്ടറിൽ ഫയലുകൾ ഒളിപ്പിക്കുവാൻ ഇതിലും നല്ല മാർഗം ഇനി സ്വപ്നങ്ങളിൽ പോലും കാണില്ല...


Tuesday, June 28, 2016

എനിക്കിഷ്ടം ക്രിസ്റ്റിയാനോ റൊണാൾഡോയെ ആണ്...

ആഗ്രഹിച്ച സ്വപ്നം നടക്കാതെ വന്നപ്പോൾ അത്‌ ഒരു കാരണമാക്കി സ്വന്തം രാജ്യത്തിനുവേണ്ടിയുള്ള കളികൾ ഉപേക്ഷിച്ച്‌ ക്ലബ്ബുകൾക്കു വേണ്ടി കളിക്കാനിരിക്കുന്ന മെസ്സിയേക്കാൾ എനിക്കിഷ്ടം ഒരു വലിയ താര നിരപോലും ഇല്ലാതെ സ്വന്തം രാജ്യത്തിനുവേണ്ടി ഒരു കപ്പിനായി ആത്മാർത്ഥമായി പോരാടുന്ന റൊണാൾഡോയെ ആണ്...

മെസ്സിയുടെ ജീവിതകഥ ; കടപ്പാട് : ഫേസ്ബുക്

മെസ്സിയുടെ ജീവിതകഥ ; കേട്ടാല്‍ മെസ്സിയെ ആരാധിച്ചു പോകും... സ്വപ്നത്തില്‍ വിശ്വാസമുണ്ടായിരുന്നില ജോര്‍ജ് ഹൊറാസിയോ മെസിക്ക്…. സ്റ്റീല്‍ഫാക്ടറിയിലെ സാധാരണ ജീവനക്കാരന് വലിയസ്വപ്നങ്ങള്‍ കണ്ടിട്ട് എന്ത് കാര്യം…. ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സ്വപ്നമെന്ന കളിത്തോണി തുഴഞ്ഞിട്ട് കാര്യമില്ലെന്ന് അയാള്‍ ഭാര്യ സെലാ മേരിയോട് ദിവസവും പറയും... ഓഫീസിലെ തൂപ്പുകാരി മേരി പക്ഷേ ബൈബിള്‍കഥകള്‍ വായിച്ച് ഒരു നാള്‍ സ്വന്തം കുടുംബം ഉയരത്തിലെത്തുമെന്ന് വെറുതെയങ്ങ് വിശ്വസിക്കും… നാല് മക്കളായിരുന്നു ഈ ദമ്പതികള്‍ക്ക്. മൂത്തവന്‍ ന്റോഡിഗ്രസ്. രണ്ടാമന്‍ മത്തിയാസ്. മൂന്നാമന്‍ ലയണല്‍ മെസ്സി . .. പിന്നെ ഒരേ ഒരു പെണ്‍കുട്ടി മരിയ... ഫാക്ടറിയിലേക്ക് പോവുമ്പോള്‍ വഴിയോരത്തെ മൈതാനത്ത് കുട്ടികള്‍ പന്ത് തട്ടുന്നത് കാണുമ്പോള്‍ ജോര്ജ്ജ് ഇമചിമ്മാതെ ആ കാഴ്ച്ചകള്‍ കാണും. .. ഒരുദിവസം ഇളയ മകന്‍ ലയണലിനെ അരികില്‍ വളിച്ച് പറഞ്ഞു പന്ത് കളിക്കാന്‍ നീയും പോവണം….. അഛ്ഛന്റെ വാക്കുകള്‍ കേട്ടതും സന്തോഷത്തോടെ അടുത്ത ദിവസം മുതല്‍ ലയണല്‍ അയല്പക്കത്തെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു... അങ്ങനെ 5 വയസ്സുള്ള ലയണൽ പന്ത് തട്ടി തുടങ്ങി. .. 5 വയസ്സുകാരൻ ലയണലിന്റെ പ്രകടനം എല്ലാവരെയും അത്ബുദപ്പെടുത്തി. . എതിരാളികളെ ഒന്നൊന്നായി കീഴ്പ്പെടുത്തി ലയണൽ വല കുലുക്കുമ്പോൾ അവനിലുള്ള ഭാവി കൂട്ടുക്കാർ മനസ്സിലാക്കി കഴിഞ്ഞിരുന്നു... അങ്ങനെ ഇരിക്കെ ആണ് മൈതാനത്ത് കാലു വേദനമൂലം ലയണൽ പിടഞ്ഞു വീഴുന്നത്… ആദ്യം ആരും വക വെച്ച്ചില്ലെങ്കിലും പിന്നീട് വേദനസഹിക്കാതായപ്പോൾ ജോർജ് ലയണലിനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട്പോയി.. ഡോക്ടറുടെ വാക്കുകള്‍ കേട്ടപ്പോള്‍ ജോര്‍ജ് ഞെട്ടി-കാലിന് പിള്ളവാതം പോലുള്ള ഗുരുതരമായ രോഗമാണ്... രക്തയോട്ടമില്ല... ഓടിക്കളിക്കാന്‍ കഴിയില്ല. .. ഇവന് വീട്ടില്‍ തന്നെ ഇരുന്നോട്ടെയെന്ന വാക്കുകളുമായപ്പോള്‍ ജോര്‍ജ് അന്ന് ഫാക്ടറിയില്പോവാതെ വീട്ടിലേക്ക് മടങ്ങി... ഡോക്ടറുടെ വാക്കുകൾ ഹൃദയഭേദകമായിരുന്നു ... അപ്പോഴേക്കും ലയണൽ ഫുട്ബോളുമായി വേര്‍പിരിയാനാവത്ത അഗാധ പ്രണയത്തിൽ ആയി കഴിഞ്ഞിരുന്നു. വേദന വകവെക്കാതെ ആ 11 ക്കാരൻ പന്ത് തട്ടി. മികവുറ്റപന്തടക്കവും ,.. തീപാറും ഷോട്ടുകളും ഉതിർത്തി ലയണൽ ഒരു സ്റ്റാർ ആയി കഴിഞ്ഞിരുന്നു.. വൈകാതെ ലയണലിന്റെ ഫുട്ബോളിലുള്ള വൈധിഗ്ധ്യം നാട്ടിൽ പാട്ടായി.. റിവര്‍ പ്ലേറ്റ് അര്‍ജന്റീനയിലെ പ്രമുഖ ക്ലബായി മാറുന്ന കാലം... കുരുന്നു പ്രതിഭകളെ തേടി റൊസാരിയോ പട്ടണത്തിലെത്തിയ ക്ലബിന്റെ മാനേജരോട് നാട്ടുകാര്‍ ഒന്നടങ്കം ലയണലിന്റെ പേര് പറഞ്ഞപ്പേേള്‍ അദ്ദേഹം ജോര്‍ജിന്റെ വീട്ടിലെത്തി... സങ്കടത്തോടെ ജോര്‍ജ് മകന്റെ രോഗകാര്യങ്ങള്‍ പറഞ്ഞു. .. നല്ല ചികില്സ കിട്ടിയാല്‍ രോഗം മാറ്റാം-ഒരു മാസത്തെ ചികില്സക്ക് പക്ഷേ പതിനായിരത്തോളം രൂപ വേണം. മാനേജര്‍ കൈ മലര്‍ത്തി. .. വെറുമൊരു ഫാക്ടറി തോഴിലാളി മാസം പതിനായിരം രൂപ മകന്റെ ചികിത്സാ ചിലവിനായി എങ്ങനെ ഉണ്ടാക്കും? . എന്നാൽ ജോർജിനെ പിടിച്ച് കുലുക്കിയ് ലയണലിന്റെ രോഗത്തേക്കാൾ ഉപരി അവന്റെ ഫുട്ബോളിലുള്ള കഴിവും പ്രേമവുമായിരുന്നു.. വേദനയിൽ തളർന്നിരിക്കാൻ ലയണൽ തയ്യാറായിരുന്നില്ല... അവൻ പന്ത് തട്ടി മാലോകരെ അതിശയിപ്പിച്ച് കൊണ്ടിരുന്നു... രോഗം കീഴടക്കിയ കുരുന്നു പ്രതിഭയെകുറിച്ചുള്ള വാര്‍ത്തകള്‍ അര്‍ജന്റീനയില്‍ നിന്ന് സ്പെയിനിലെത്തി ... ജോര്‍ജ്ജിന്റെ ചില കുടുംബക്കാര്‍ സ്പെയിനിലുണ്ടായിരുന്നു. വാര്‍ത്ത കേട്ട ബാര്‍സിലോണയുടെ സ്പോര്‍ട്ടിംഗ് ഡയരക്ടര്‍ കാര്‍ലോസ് റെക്സാച്ച് നുവോ കാംപിലെത്താന്‍ ജോര്‍ജിനോട് പറഞ്ഞു... ഫാക്ടറിയിലെ സുഹൃത്തിനോട് കടം വാങ്ങിയ പൈസയുമായി ജോര്‍ജും ലയണലും ബാര്‍സിലോണയിലെത്തി. വലിയ മൈതാനത്ത് പന്ത് തട്ടുന്ന കുരുന്നുകള്‍ക്ക ൊപ്പം ലയണല്‍ വേദനിക്കുന്ന കാലുമായി ഇറങ്ങി. .. പരിശീലനം പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ ലയണല്‍ വേദന മറന്നു- അവന് പന്തിനെ ലാളിക്കാന്‍ തുടങ്ങി. കുട്ടുകാര്ക്ക് കൊച്ചു കൊച്ചു പാസുകള്‍ നല്കുമ്പോഴും പന്തില് അസാമാന്യ നിയന്ത്രണം ചെലുത്തിയ നീക്കങ്ങള്‍.. കാര്‍ലോസ് ഇരുന്ന ഇരുപ്പില്‍ അരികില്‍ കണ്ട ഒരു കടലാസ് തുണ്ടെടുത്തു- ഒരു വര്‍ഷം ലയണല്‍ ഇവിടെ കളിക്കട്ടെയെന്ന് പറഞ്ഞ് ജോര്ജ്ജിന് കുറിപ്പ് കൊടുത്തു... അവന്റെ മരുന്നും ചികില്‍സയുമെല്ലാം നാട്ടിലാണെന്ന് പറഞ്ഞപ്പോള്‍ അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞ ആ മാനേജര്‍ ജോര്ജ്ജിന് അല്പ്പം കറന്‍സിയും നല്‍കി... മകന്റെ തലയില്‍ മുത്തം വെച്ച് ജോര്‍ജ് നാട്ടിലേക്ക് മടങ്ങി. കാര്‍ലോസ്ല ലയണലിനെയുമായി ക്ലബ് ഹോസ്പിറ്റലിലെത്തി. പരിശീലനവും ഒപ്പം ചികില്‍സയുമാണ് ഡോക്ടര്‍ വിധിച്ചത്….. നാട്ടിലേക്ക്മടങ്ങുമ്പോള്‍ ജോര്‍ജ് ആകാശത്തേക്ക് നോക്കി… അവിടെ നക്ഷത്രങ്ങള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി…. ഒന്ന് കണ്ണടച്ചപ്പോള്‍ ആദ്യമായി സ്വപ്നത്തിന്റെ സുഖമറിഞ്ഞു ആപിതാവ്- ലയണല്‍ പന്ത് തട്ടുന്നു- പ്രതിയോഗികളെ കീഴ്പ്പെടുത്തുന്നു, ഗോള്‍ വലയം ലക്ഷ്യമാക്കി അവന്‍ തൊടുത്ത ഷോട്ട് വലയുടെ മോന്തായത്തില്‍ പതിയുന്നു….. ജോര്ജ്ജ് ഉച്ചത്തില്‍ പറഞ്ഞു- ഓ ജീസസ്….! തന്റെ ഫുട്ബോൾപരിശീലനം മുടങ്ങിപോകാതിരിക്കാൻ ലയണൽ അടുത്തുള്ള ചായകടയിൽ ജോലിക്ക് കയറി. വേദനയിൽ പകച്ചു നില്‍ക്കാൻ ലയണൽ തയ്യാറായിരുന്നില്ല. മറിച്ച് ഒരു ഫുട്ബോൾ കളിക്കാരാൻ ആകണമെന്ന ലയണലിന്റെ ദൃഡമായനിശ്ചയം അവനെ മുന്നോട്ട് നയിച്ചു. ലയണല്‍ പതുക്കെ വേദന മറന്ന് തുടങ്ങിയിരുന്നു. ആദ്യം ക്ലബിന്റെ സബ് ജൂനിയര്‍ ബീ ടിമില്‍, ഇരുപത് മിനുട്ടോളം തുടര്‍ച്ചയായി കളിച്ചപ്പോ വേദന വീണ്ടും വന്നു…. ഡോക്ടര്‍മാര്‍ പറഞ്ഞു പേടിക്കാതെ കളിക്കാന്‍. പിന്നെ ലയണല്‍ ആരോടും വേദനയെകുറിച്ച് പറഞ്ഞില്ല. ഒരു വര്‍ഷം കൊണ്ട് എ ടീമില്‍... ആ സമയത്തൊന്നും ലയണലില്‍ പ്രതിഫലം കിട്ടിയരുന്നില്ല. ചികില്സാ ചെലവ് ഭാരിച്ചതായതിനാല്‍ ക്ലബിനോട് ഒന്നും ചോദിക്കാന്‍ കഴിയുമായിരുന്നില്ല. ജോര്ജ്ജ് ഇടക്കിടെ മകനെ വിളിക്കും. ഒരു തവണ കാണാന്‍ വന്നപ്പോള്‍ ലയണല്‍ ഒന്ന് മാത്രം പറഞ്ഞു- അമ്മയെ കാണണം.... ബാര്‍സയെന്ന ക്ലബും ലയണല്‍ എന്ന കൊച്ചു താരവും പരസ്പര പൂരകങ്ങളായി മാറുകയായിരുന്നു പിന്നെ... 2003-04 സീസണില്‍ ക്ലബിന്റെ വിവിധ കാറ്റഗറി ടീമുകളില്‍ അവന്‍ കളിച്ചു. ആദ്യം ബി ടീമില്‍ , പിന്നെ എ ടീമില്‍.. പിന്നെ ബാര്‍സ സീ ടിമില്‍ ശേഷം ബാര്‍സ എടീമില്‍.. തളര്‍ന്ന കാലുകളുമായി കളിക്കളം വിടാന്‍ തീരുമാനിച്ച ലയണലിന്റെ കഥകള്‍ സ്പെയിനിലുടനീളം വാര്‍ത്തയായിരുന്നു... 2003നവംബര്‍ 16 ന് കേവലം പതിനാറ് വയസും 145 ദിവസവും പ്രായമായപ്പോള്‍ ബാര്‍സിലോണ സീനിയര്‍ ടീമില്‍ ലയണല്‍ പന്ത് തട്ടി…. 2004 ഒക്ടോബര്‍ പതിനാറിന് അന്നത്തെ ബാര്‍സ പരിശീലകന്‍ ഫ്രാങ്ക് റെയ്ക്കാര്‍ഡ് ലയണലിനെ അരികില്‍ വിളിച്ചു. നാളെ നീ കളിക്കണം. അന്ന് ഡെക്കൊയ്ക്ക് പകരക്കാരായി ലയണൽ ഇറങ്ങുമ്പോൾ ആരും നീണ്ട മുടിയുള്ള 16 കാരനിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചു കാണില്ല ... ഫുട്ബോളിന്റെ ചരിത്രം തിരുത്തി 16 ക്കാരൻ ലയണൽ മെസ്സി ബാർസക്ക് വേണ്ടി പന്ത് തട്ടി . സ്പയ്നിൽ ഫുട്ബോൾ കൊണ്ട് വിസ്മയം തീര്‍ത്ത ലയണൽ സ്പയിനിന്റെ രാജ്യാന്തര ടീമിൽ കളിക്കാൻ ഓഫർ ലഭിച്ചു. എന്നാൽ താൻ ജനിച്ചുവളർന്ന അർജെന്റിനയുടെ വെള്ളയും നീലയും കലർന്ന ആ കുപ്പായത്തിൽ കളിയ്ക്കാൻ ആണ് തനിക്ക് താത്പര്യം എന്ന് പറഞ്ഞു ലയണൽ ആ ഓഫർ നിരസിച്ചു. വൈകാതെ തന്നെ ലയണൽ അർജെന്റിന നാഷണൽ ടീമിൽ അരങ്ങേറി. അണ്ടർ 20 ലോകകപ്പോടെ ലയണൽ അരങ്ങേറ്റം ഗംഭീരമാക്കി . ലയണലിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നെ ഉയര്‍ച്ച മാത്രമായിരുന്നു ലയണലിന്റെ കരിയറില്‍ ഗോളുകള്‍ യഥേഷ്ടം. ബഹുമതികള്‍ ധാരാളം. നാല് തവണ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ പട്ടം. ഗെറ്റാഫെക്കെതിരെ പടുകൂറ്റൻമാരായ 6 പ്രതിരോധ ഭടന്മാരെയും വെട്ടിച്ച് ലയണൽ ഗോൾ അടിച്ചപ്പോ ഫുട്ബോൾ ലോകം ഞെട്ടി... പ്രതിരോധത്തെ കീറി മുറിച്ച് ലയണൽ അന്ന് വല കുലുക്കിയപ്പോൾ ആ ഗോൾ ഫുട്ബോൾ ദൈവം മറഡോണയുടെ നൂറ്റാണ്ടിന്റെ ഗോളിനോട് ഉപമിക്കപ്പെട്ടു... ചിര വൈരികളായ റയൽമാട്രിടിന്റെ വലയിലേക്ക് 3 എണ്ണം പറഞ്ഞ ഗോളുകളുമായി ലയണൽ വരവറിയിച്ചു. . പിന്നീട് നാം കണ്ടത് ലോകത്തിനു മുൻപിൽ നിസ്സഹായനായി നിന്ന ആ 11 ക്കാരനെയല്ല. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സാക്ഷാൽ ലയണൽ മെസ്സിയെയാണ് . കളിക്കളത്തിലെ മാന്യൻ , കളത്തില്‍ ഇറങ്ങിയാല്‍ സ്വാര്‍ഥത കാണിക്കാത്ത ചുരുക്കം ചില കളിക്കാരില്‍ മുന്‍നിരക്കാരനാണ് മെസ്സി.... എന്നും സ്വന്തം ടീമിലെ മറ്റുള്ളവര്‍ക്ക് പാസ് കൊടുത്ത് കളിപ്പിച്ചിട്ടെ ഉള്ളൂ,.. കളി കാണുന്നവന്‍റെ മനസ്സെന്നും നിറയിച്ചിട്ടെ ഉള്ളൂ,.... അതാണ് ലയണലിന്റെ വിജയം. സച്ചിനെ പോലെ , അല്ലെങ്കിൽ ജാവിയർ സനെറ്റിയെ പോലെ വ്യക്തിത്വം കൊണ്ടും കളി കൊണ്ടും ആരാധക ഹൃദയങ്ങൾ കീഴടക്കിയവർ കുറവാണ്. ഇവരുടെ കൂട്ടത്തിലേക്ക് ഈ പേര് കൂടി ചേർക്കാം, ലയണൽമെസ്സി. പണവും സമ്പത്തും മെസ്സി എന്ന വ്യക്തിയെ തെല്ലും ബാധിച്ചില്ല. മെസ്സിയുടെ പേരിൽ അർജെന്റിനയിൽ പ്രവർത്തിക്കുന്ന ചാരിറ്റി ട്രസ്റ്റ്കൾ ഏറെയാണ്. UNESCO എന്ന പ്രസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡാർ കൂടിയാണ് ലയണൽ. . അര്‍ജന്റീന എന്ന ഫുട്ബോള്‍ടീമിനെ ഇഷ്ട ടീമായി കൊണ്ട് നടക്കുന്ന പകുതിയിലേറെ ആളുകളും ആ ടീമിലെ മുഴുവന്‍ കളിക്കാരുടെയും പേരോ പൊസ്സിഷനോ അറിഞ്ഞെന്ന് വരില്ല,... കാരണം അവര്‍ക്ക് അര്‍ജന്റീന എന്നാല്‍ മെസ്സി എന്നാണ്,......... അവര്‍ക്ക് അര്‍ജന്റീന എന്ന് എവിടേലും വായിച്ച് കേട്ടാല്‍ നിങ്ങളുടെ മുഖവും,... നിങ്ങളുടെ കളിയുമാണ് മനസ്സിലെത്തുക..... മെസ്സിയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യം ചെയ്തവരാണ്. ഒന്നുറപ്പ് , ഇനി ഇത് പോലെ ഒരു കളിക്കാരാൻ ഫുട്ബോൾ ലോകത്ത് ഉദയം ചെയ്യില്ല. അപ്പോഴും റൊസാരിയോയിലെ വീട്ടിലിരുന്ന് ജോര്ജ്ജ ഉച്ചത്തില് സംസാരിച്ചില്ല. പക്ഷേ ആ പിതാവിന് ഇപ്പോഴും ഒരു സ്വപ്നമുണ്ട്-രാജ്യത്തിന് തന്റെ മകന് ഒരു ലോകകപ്പ് സമ്മാനിക്കണമെന്ന്….. ഇന്ന് ജോര്‍ജും സെലാ മേരിയും റോഡ്രിഗസും മത്തിയാസും മരിയയും മാത്രമല്ല ഒരു രാജ്യവും പിന്നെ ഒരു പാടൊരുപാട് കളി പ്രേമികളും ആ സ്വപ്നം കാണുന്നു .... (അര്ജന്റീനയുടെ തോൽവിയേക്കാൾ ഞങ്ങളെ വേദനിപ്പിക്കുന്നത് , ലിയോ നിൻറ്റെ ആ കരഞ്ഞു കലങ്ങിയ മുഖമാണ്....!😰😰 . ലിയോ... നിനക്ക്‌ കഴിയുന്നത്‌ നീ ചെയ്തു... 3 ഫൈനലുകളിൽ നീ അർജ്ജന്റീനയെ എത്തിച്ചു!! എന്നാൽ നിർഭാഗ്യം എന്ന വില്ലൻ 3 തവണയും നിനക്ക്‌ വിലങ്ങ്‌ തടിയായി...!!😔 . കാലം ഇനിയും നിന്റെ മുന്നിൽ നീണ്ട്‌ നിവർന്ന് കിടക്കുന്നു... പോരാടുക അവസാന ശ്വാസം വരെ പോരാടുക...!😘😘)

Monday, June 27, 2016

നാടകാചാര്യൻ കാവാലം നാരായണപണിക്കർ ഓർമ്മയായി....ആദരാഞ്ജലികൾ.........


നാടകാചാര്യൻ കാവാലം നാരായണപണിക്കർ ഓർമ്മയായി....ആദരാഞ്ജലികൾ.........

ഒരു പൊറോട്ട കഥ

ഒരു പൊറോട്ട കഥ ---------------------------- 😃എല്ലാരും തീർച്ചയായി വായിക്കണം. ഷെയർ ചെയ്യണം😃 ഈ കഥയിലെ താരം മൈദയാണ്‌. ഈ കഥ ഓരോ മലയാളികളും വായിക്കേണ്ട കഥ. കഥ തുടങ്ങുന്നത്‌ അങ്ങ്‌ ഇംഗ്ലണ്ടിലാണ്‌ . കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ടിൽ മൈദ ഉപയോഗം കൂടുതലായിരുന്നു എന്നാൽ കാലം കഴിഞ്ഞപ്പോൾ അവരുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി കാരണം കണ്ടെത്തി വില്ലൻ മൈദ തന്നെ അങ്ങനെ 1949 യിൽ ഇംഗ്ലണ്ടിൽ മൈദ നിരോധിച്ചു. കഥ തീർന്നില്ല ഇവിടെ തുടങ്ങുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികൾ ഉള്ളത്‌ മലബാർ മേഘലയിൽ നിന്നാണ്‌. കേരളത്തിൽ ഏറ്റവും കൂടുതൽ പെറോട്ട കഴിക്കുന്നത്‌ ഈ മലബാറുകാർ ആണേന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകാൻ തരമില്ലാ. പണ്ട്‌ ഞാനും പെറോട്ട ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിന്റെ ദോഷവശങ്ങൾ മനസിലായപ്പോൾ അത്‌ നിർത്തി. മൈദ എന്തെന്നും എങ്ങനെ ഉണ്ടാക്കുന്നു എന്നും പറയാം. ഗോതമ്പിൽ പ്രധാനമായും മൂന്ന് ഘടകങ്ങൾ ഉണ്ട്‌. ജെം,തവിട്‌,എന്റോസ്പേം. ഗോതമ്പിൽ നിന്ന് എന്റോസ്പേം നീക്കം ചെയ്യുന്നു ഈ എന്റോസ്പേം സൂക്ഷ്മമായ്‌ പൊടിച്ചാണ്‌ മൈദ ഉണ്ടാക്കുന്നത്‌. ഇങ്ങനെ പൊടിച്ച മൈദയ്ക്ക്‌ മഞ്ഞനിറമാണ്‌. ഈ നിറം കളഞ്ഞ്‌ വെള്ളനിറമാക്കാൻ ബെൻസോയിൽ പെറോക്‌സൈഡ്‌ എന്ന രാസവസ്തു ഉപയോഗിക്കുന്നു. ഈ ബെൻസോയിൽ പെറോക്സൈഡ്‌ ചൈനയും ഇംഗ്ലണ്ടിലും യൂറോപ്പിലും നിരോധിച്ച രാസവസ്തു ആണ്‌. മൈദ വളരെ മൃദുവാണ്‌ അതിനായ്‌ അലോക്സിൻ എന്ന രാസവസ്തു ഉപയോഗികുന്നു. ഈ അലോക്സിൻ എലികളിലും ഗിനിപന്നികളിലും ഉപയോഗിച്ചപ്പോൾ അവയുടെ പാൻക്രിയാസിലെ ബീറ്റ കോശങ്ങൾ നശിച്ച്‌ ഇൻസുലിന്റെ അളവ്‌ കുറച്ച്‌ പ്രമേഹം ഉണ്ടാകുന്നതായ്‌ കണ്ടെത്തി. പെറോട്ട കഴിച്ചാൽ വിശപ്പ്‌ ഉണ്ടാകില്ലാ അല്ലെ എന്താകും കാരണം. ദഹിക്കില്ല അതുതന്നെ. നമ്മുടെ ദഹന വ്യവസ്ഥയ്ക്ക്‌ നമ്മൾ തന്നെ നൽകുന്ന എട്ടിന്റെ പണിയാണ്‌. ഗോതമ്പിന്റെ വേസ്റ്റായ മൈദ അമേരിക്ക,ഇംഗ്ലണ്ട്‌ തുടങ്ങിയ രാജ്യങ്ങൾ നമ്മുടെ ഭാരതം പോലുള്ള പട്ടിണിപാവങ്ങളുടെ നാടുകളിലേയ്ക്ക്‌ കയറ്റുമതി ചെയ്ത്‌ പണമുണ്ടാക്കുന്നു. നമ്മൾ അതുവാങ്ങി പെറോട്ട ഉണ്ടാക്കി തിന്നുന്നു. പലരും ഇതൊന്നും സമ്മതിക്കില്ല അവരോട്‌ എനിക്ക്‌ ഒന്നും പറയാനില്ല. എന്റെ പ്രീയ കൂട്ടുകാർ ആരും മൈദ പശ ഉണ്ടാക്കാൻ അല്ലാതെ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാൻ ഉപയോഗിക്കരുത്‌ കഴിക്കരുത്‌. ഈ സന്ദേശം എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക. നല്ലതും ചീത്തയും തിരിച്ചറിയാൻ നമുക്ക്‌ ശ്രമിക്കാം Story Courtasy : Whatsapp....