Saturday, December 17, 2016

hoe

Now On iOS

Angane innanu ios vachu blog manage cheyyan kaxhiyum ennariyunnath
Ennaal angane onnu nokkalo Ennu karuthi veruthe onnu ezhuthi nokkunnathaanu ee text message
Enthavumo entho enthaayalum onnu nokkam..,
Kure toolukal okke und ee dictionary chumma on aayi kidakkunnu
Appo akshara pishak undo ennum nokkanam

Thursday, October 13, 2016

കവിയുടെ ഉദ്ദേശ ശുദ്ധി നല്ലതായിരുന്നു.. പക്ഷെ തിയേറ്റര്‍ ഉടമകളുടെ ഉദ്ദേശശുദ്ധി...????


കവിയുടെ ഉദ്ദേശ ശുദ്ധി നല്ലതായിരുന്നു..
പക്ഷെ തിയേറ്റര്‍ ഉടമകളുടെ ഉദ്ദേശശുദ്ധി...????
അത് അറിയേണ്ടിയിരിക്കുന്നു...
ഒരു നല്ല ചിത്രം പ്രേക്ഷകരില്‍ എത്താതെ പോകരുത് എന്ന ഉദ്ദേശത്തോടെയാണ് ഞാനീ പോസ്ടിടുന്നത്...
റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ പോലും അവധി ദിവസങ്ങില്‍ വൈകുന്നേരം മുതല്‍
ഒരുനല്ലചിത്രത്തെ ഒഴിവാക്കുന്നു...
ആസിഫ് അലി ഒരു സൂപ്പര്‍ സ്റ്റാര്‍ അല്ലാത്തതുകൊണ്ടാവാം ചിലപ്പോള്‍ ഇങ്ങനെ...എന്താല്ലേ...
"കവി ഉദ്ദേശിച്ചത്...
എന്താണ് കവിഉദ്ദേശിച്ചിരിക്കുന്നത്...
വോളീബോള്‍ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് കവി ഉദ്ദേശിച്ചത്...
ഒരു നിമിഷം പോലും നമ്മെ ബോറടിപ്പിക്കാതെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നു പോകുന്ന സുന്ദര മുഹൂര്‍ത്തങ്ങള്‍...അപ്രതീക്ഷിതമായി കടന്നുവരുന്ന ട്വിസ്റ്റുകളും ഗ്രാമാന്തരീക്ഷത്തിന്റെ ദൃശ്യ ഭംഗിയും ആവിഷ്കാരത്തിന്റെ പൂര്‍ണ്ണതയും കൊണ്ടുതന്നെ ചിത്രം സമ്പന്നമാണ്...
രണ്ടു സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുടെ കൂടെ ഒരു കൊച്ചു സിനിമ റിലീസ് ചെയ്യാന്‍ കാണിച്ച ധൈര്യംതന്നെ അഭിന്ദനം അര്‍ഹിക്കുന്നു...
കുടുംബാങ്ങള്‍ക്കൊപ്പവും കൂട്ടുകാര്‍ക്കൊപ്പവും ആസ്വദിച്ചിരുന്നു ഒരു സിനിമ കാണാന്‍ നിങ്ങള്‍ ഇഷ്ടപെടുന്നുണ്ടെങ്കില്‍ ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല...
ഒരു ബിഗ് ബാഡ്ജറ്റ് ചിത്രമല്ലാത്തതിനാലാണോ അതോ താരനിബിഡമല്ലാത്തതിനാലാണോ ആസ്വാദന മികവുറ്റ ഇത്തരം ചിത്രങ്ങളോട് തിയേറ്റര്‍ ഉടമകള്‍ ഈ രീതിയിലുള്ളസമീപനം നടത്തുന്നത്...?
തിയേറ്റര്‍ ഉടമകള്‍ ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു നല്ല സിനിമ നിങ്ങള്‍ക്ക് നഷ്ടമാകും എന്നതില്‍ സംശയം വേണ്ട...

ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ...ഞാനൊരു മമ്മൂട്ടി ആരാധകനാണ്...


ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ...ഞാനൊരു മമ്മൂട്ടി ആരാധകനാണ്...
ലാലേട്ടനെയും ഇഷ്ടമാണ് പക്ഷെ മമ്മൂക്കയെ ആണ് കൂടുതലിഷ്ടം..
മമ്മൂക്കയുടെ തോപ്പിൽ ജോപ്പനും തീയറ്ററിൽ കയ്യടി നേടി മുന്നേറുന്ന ഈ നിമിഷത്തിൽ ഞാനും ഒരു മ്മൂട്ടി ആരാധകണ് എന്ന നിലയിൽ അഭിമാനിക്കുന്നു...
പക്ഷെ ഇന്ന് പുലിമുരുഗൻ തിയേറ്ററിൽ നിറഞ്ഞോടുകയാണ്. അത് അങ്ങനെ തന്നെ ഒരു 30 ദിവസമെങ്കിലും അങ്ങനെ ഹൌസ് ഫുൾ ആയി നിറഞ്ഞോടണം എന്ന് ഞാൻ ഇപ്പോൾ കൂടുതൽ ആഗ്രഹിക്കുന്നു...അതിനു മമ്മൂട്ടി ആരാധകരും ശ്രമിക്കണം എന്നാണ് എന്റെ അഭിപ്രായം..., കാരണം മലയാള സിനിമ കണ്ട ഏറ്റവും വലിയ ബഡ്ജറ് സിനിമയാണ് പുലിമുരുകൻ .
അത് നിർമ്മിക്കാൻ തയ്യാറായ മുളകുപാടം ടോമിച്ചൻ അദ്ദേഹമാണ് സത്യത്തിൽ മരണമാസ്...ഇങ്ങനെ ഒരു ചിത്രം നിർമ്മിക്കാൻ ധൈര്യം കാണിച്ചതിന് ടോമിച്ചയാണ് എന്റെ വക ഒരു ബിഗ് സലൂട്ട്....
മറ്റു ഇതര ഭാഷയിലുള്ള ചിത്രങ്ങൾക്ക് നമ്മൾ വൻ വരവേൽപ്പ് കൊടുക്കുമ്പോൾ ഒന്നറിയാനും നമ്മൾ മറന്നു പോകരുത്...നമ്മുടെ മലയാള സിനിമകൾക്ക് കേരളത്തിൽ കിട്ടുന്ന സ്വീകാര്യത ഒന്നും എങ്ങനെ റിലീസ് ചെയ്താലും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നമ്മുക്ക് കിട്ടാറില്ല....
ഇനിയും ഇതുപോലുള്ള വലിയ ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകണം...ഒരു പുലിമുരുകനിൽ ഇത് അവസാനിക്കരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...
അതുകൊണ്ട് എല്ലാം മറന്നു ഒന്നായി നിന്നുകൊണ്ട് ഈ ചിത്രത്തെ ഒരു വലിയ വിജയമാക്കി തീർക്കേണ്ടത് മലയാള സിനിമയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണ് എന്ന് മനസിലാക്കി പരസ്പരം പോരാടാതെ ബാഹുബലിയെയും കബാലിയെയും സ്വീകരിച്ച നമ്മൾ എല്ലാവരും പുലിമുരുകനെയും സ്വീകരിക്കണമെന്നും തീയേറ്ററിൽ പോയി പുലിമുരുകൻ കാണണമെന്നും ഒരു വലിയ ചരിത്ര വിജയം മലയാള സിനിമക്ക് നൽകണമെന്നും ആത്മാര്ത്ഥമായി ആഗ്രഹിക്കുന്നു....

Wednesday, August 24, 2016

പുതിയ നോക്കിയ ഫോണുകൾ പുതിയ രൂപത്തിലും ഭാവത്തിലും 12999 മുതൽ 24999 വരെയുള്ള നോക്കിയ സ്മാർട്ട് ഫോണുകൾ....



നോക്കിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലേക്ക്‌ തിരിച്ചു വരുന്ന കാര്യങ്ങൾ നമ്മൾ അറിഞ്ഞു കഴിഞു .മൈക്രോ സോഫ്റ്റുമായിട്ടുള്ള കരാർ കഴിഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ നോക്കിയ സ്വന്തം പേരിൽ സ്മാർട്ട് ഫോണുകൾ ഇറക്കാൻ ഒരുങ്ങുന്നത് .പുതിയ രൂപത്തിൽ ആണ് ഇപ്പോൾ നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ അണിയറയിൽ ഒരുങ്ങുന്നത് .
സിംബിയനിൽ നിന്നും മാറി ഇപ്പോൾ ആൻഡ്രോയിഡിന്റെ ഓ എസിലാണ് പുതിയ ഫോണുകൾ വിപണിയിൽ എത്തുന്നത് .ചെറിയ ചിലവിൽ ആണ് ഇത്തവണയും നോക്കിയ വിപണി കീഴടക്കാൻ ഒരുങ്ങുന്നത് .സെപ്റ്റംബറിൽ നോക്കിയായുടെ പുതിയ സ്മാർട്ട് ഫോൺ ആയ സി 1 പുറത്തിറക്കി അവരുടെ പുതിയ തുടക്കം കുറിക്കും .
ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകൾ അതും നോക്കിയയുടെ ഒപ്പം ചേരുമ്പോൾ എത്രമാത്രം വിജയം കൈവരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .13000 രൂപയിൽ തുടങ്ങി 25000 രൂപ വരെ വില വരുന്ന സ്മാർട്ട് ഫോണുകൾ ആണ് ഇത്തവണ നോക്കിയ വിപണിയിൽ എത്തിക്കുന്നത് .

Sunday, August 21, 2016

റിലയന്സിന്റെ ‪#‎ജിയോ_ഫൈ__2__ഹോട്ട്‌സ്‌പോട്ട്‬ എത്തി ‪#‎വില__2899‬ ₹

റിലയന്സിന്റെ ‪#‎ജിയോ_ഫൈ__2__ഹോട്ട്‌സ്‌പോട്ട്‬ എത്തി


റിലയന്സിന്റെ പോര്ട്ടബിള് വൈഫൈ ഹോട്ട്‌സ്‌പോട്ടാണ് 'ജിയോഫൈ 2'. ഒരേസമയം 30 ഗാഡ്റ്റുകള് വൈഫൈയില് ബന്ധിപ്പിക്കാന് കഴിയുന്ന സംവിധാനമാണിത്
ഇന്ന് വരും നാളെ വരും എന്ന് കേള്ക്കാന് തുടങ്ങിയിട്ട് നാളേറെയായെങ്കിലുംറിലയന്സ് ജിയോ 4ജി നെറ്റ്‌വര്ക്ക് ഇതുവരെ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളിലായി ജിയോ പരീക്ഷണാടിസ്ഥാനത്തില് പ്രവര്ത്തനം തുടങ്ങിക്കഴിഞ്ഞു. ജിയോ സിം എടുക്കുന്നവര്ക്ക്മൂന്ന് മാസത്തെ സൗജന്യ അണ്ലിമിറ്റഡ് 4ജി സേവനവും റിലയന്സ് നല്കുന്നു. റിലയന്സിന്റെ ഈ 'പരീക്ഷണം' അല്പം കൂടുന്നുവെന്ന് മറ്റ് കമ്പനികള് പരാതി പറയുന്നിടം വരെയെത്തി കാര്യങ്ങള്.
ഇപ്പോഴിതാ 'ജിയോഫൈ 2 മൈഫൈ' ( ‪#‎Jio_Fi_2_MiFi‬ ) എന്ന പേരില്‍ പോര്‍ട്ടബിള് വൈഫൈ ഹോട്ട്‌സ്‌പോട്ടും റിലയന്സ് പരീക്ഷണാടിസ്ഥാനത്തില് വിപണിയിലെത്തിച്ചിരിക്കുന്നു. റിലയന്സ് ഡിജിറ്റല് സ്റ്റോറുകളില് നിന്ന് 2,899 രൂപ നല്കി 'ജിയോഫൈ 2' വാങ്ങാനാകും.

പരന്നൊരു ചെറുകല്ലിനോട് കാഴ്ചയില് സാമ്യമുള്ള ചെറുഗാഡ്ജറ്റാണ് ജിയോഫൈ 2. സൗജന്യ ജിയോ സിം കാര്ഡ്, 90 ദിവസത്തേക്ക് സൗജന്യ പരിധിയില്ലാ 4ജി ഇന്റര്നെറ്റ് സൗകര്യം, എച്ച്ഡി വോയ്‌സ് കോളിങ്, ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ പ്രവേശനം എന്നിവയാണ് ജിയോഫൈ 2നൊപ്പം ലഭിക്കുന്ന ഓഫറുകള്.
ജീന്സിന്റെ പോക്കറ്റില് കൊള്ളാവുന്നയത്രയും ചെറുതാണ് ജിയോഫൈ 2. പൂര്ണമായും പ്ലാസ്റ്റിക് കൊണ്ട് നിര്മിച്ചിരിക്കുന്ന ജിയോഫൈ 2ന്റെ പുറകില് ഊരിയെടുക്കാവുന്ന വിധത്തിലുളള ബാക്ക് കവറുണ്ട്. ഉള്ളില് സിം സ്ലോട്ട്, 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്ഡ് സ്ലോട്ട്, 2,300 എംഎഎച്ച് ബാറ്ററി, ചാര്ജ് ചെയ്യാനുള്ള മൈക്രോ യുഎസ്ബി പോര്ട്ട് എന്നിവയാണുള്ളത്. മുന്വശത്ത് നാല് എല്ഇഡി ഇന്ഡിക്കേറ്ററുകള്-നെറ്റ്‌വര്ക്ക് കണക്ടിവിറ്റി, മൊബൈല് ഡാറ്റ, വൈഫൈ കണക്ടിവിറ്റി, ഡബ്ല്യു.പി.എസ്. (വൈഫൈ പ്രൊട്ടക്റ്റഡ് സെറ്റ് അപ്പ്) എന്നിവയുടെ പ്രവര്ത്തനം സൂചിപ്പിച്ച്-തെളിഞ്ഞുകത്തും. ഗാഡ്ജറ്റിന്റെ ചാര്ജ് കാണിക്കുന്നതിനായിമൂന്ന് എല്ഇഡി ഇന്ഡിക്കേറ്ററുകള്വേറെയുമുണ്ട്. മുന്ഭാഗത്തും ഇടതുവശത്തുമായി രണ്ട് ബട്ടനുകള് മാത്രമേ ജിയോഫൈ 2ലുളളൂ. മുമ്പിലുള്ള ബട്ടന് വൈഫൈ ഹോട്ട്‌സ്‌പോട്ടിന്റെ പവര് ബട്ടനായും ഇടതുവശത്തുള്ള ബട്ടന് ഡബ്ല്യു.പി.എസിന്റെപവര് ബട്ടനായും പ്രവര്ത്തിക്കുന്നു. പവര് ബട്ടന്റെ മുകളിലുള്ള എല്ഇഡിയല്ലാതെ മറ്റൊരു എല്ഇഡിയും പ്രവര്ത്തനവേളയില്കത്തില്ല. കൊച്ചുകുട്ടികള്ക്ക് പോലും ഉപയോഗിക്കാനാവുന്നതരത്തില് എളുപ്പമുള്ളതാണ് ജിയോഫൈ 2ന്റെ പ്രവര്ത്തനരീതി. സിം കാര്ഡ് ഇട്ട ശേഷം മുന്നിലെ പവര്ബട്ടന് ഓണാക്കിയാല് 5-10 സെക്കന്ഡിനുള്ളില്അത് ജിയോ 4ജി നെറ്റ്‌വര്ക്കുമായി കണക്ട് ആകും. തുടര്ന്ന് ഏതാനും സെക്കന്ഡുകള്ക്കുള്ളില് വൈഫൈ ഇന്ഡിക്കേറ്റര് ഓണാകും. മറ്റ് ഡിവൈസുകളുമായി വൈഫൈ സേവനം പങ്കുവെക്കാന് ഗാഡ്ജറ്റ് തയ്യാറായി എന്നതിന്റെ സൂചനയാണിത്. അതിന് ശേഷം പാസ്‌വേഡ് നല്കി സ്മാര്ട്‌ഫോണോ ടാബ്ലറ്റോ ലാപ്‌ടോപ്പോ വൈഫൈ നെറ്റ്‌വര്ക്കുമായി ബന്ധിപ്പിക്കാം.
ഒരേസമയം 30 ഗാഡ്റ്റുകള് വരെ ഇങ്ങനെ വൈഫൈയില് ബന്ധിപ്പിക്കാമെന്ന് റിലയന്സ് അവകാശപ്പെടുന്നു. ജിയോഫൈ 2വില് കണക്ട് ചെയ്യപ്പെടുന്ന ഗാഡ്ജറ്റുകള് തമ്മില് വയര്ലെസ് ഫയല് ട്രാന്സ്ഫറിങും സാധ്യമാണ്. ജിയോഫൈ 2 വിനുള്ളിലെ മൈക്രോ എസ്ഡി കാര്ഡാണ് ഇത്തരം കൈമാറ്റങ്ങളുടെ 'ഹോസ്റ്റ്' ആയി പ്രവര്ത്തിക്കുക.
ഗൂഗിള് പ്ലേ സ്‌റ്റോറില് നിന്ന് ഡൗണ്ലോഡ് ചെയ്‌തെടുക്കാവുന്ന 'ജിയോജോയിന്' ആപ്പിന്റെ സഹായത്തോടെ സൗജന്യ വോയ്‌സ് കോളിങും നടക്കും. ജിയോഫൈ 2വുമായി കണക്റ്റ് ചെയ്യുന്ന ഏത് സ്മാര്ട്‌ഫോണ് വഴിയും ഇങ്ങനെ കോള്ചെയ്യാം. ഫോണിനുള്ളില് സിംകാര്ഡ് പോലും വേണമെന്നില്ല. ഇതിന് പുറമെ ജിയോമാഗ്‌സ്, ജിയോപ്ലേ, ജിയോബീറ്റ്‌സ് തുടങ്ങി ഒട്ടേറെ ആപ്പുകള് ഫോണില് പ്രവര്ത്തിപ്പിക്കാനാകും. ലൈവ് ടിവി സേവനവും ഇതോടൊപ്പം ലഭിക്കും.
‪#‎20_എംബിപിഎസ്‬ വേഗമുള്ളതിനാല് ഡൗണ്ലോഡിങും വീഡിയോ ബഫറിങുമൊക്കെ ഞൊടിയിടയില് നടക്കും.പരീക്ഷണഘട്ടം ആയതുകൊണ്ടാണോ എന്നറിയില്ല ജിയോഫൈ 2ല് അതിവേഗത്തിലുള്ള ഇന്റര്നെറ്റ് ആക്‌സസും മറ്റ് സേവനങ്ങളും ലഭ്യമാണിപ്പോള്. 90 ദിവസത്തെ സൗജന്യ ഡാറ്റ സൗകര്യം എന്നത് പ്രലോഭിപ്പിക്കുന്ന വാഗ്ദാനവുമാണ്. ഇനിയറിയേണ്ടത് ജിയോ നെറ്റ്‌വര്ക്ക് പൂര്ണമായും തുറക്കപ്പെടുമ്പോള് ഇതേ വേഗവും സേവനങ്ങളും ഉറപ്പുതരാന് റിലയന്സിനാകുമോ എന്നതാണ്. അങ്ങനെ സംഭവിച്ചാല് രാജ്യത്തെ മൊബൈല് ഇന്റര്നെറ്റ് രംഗത്ത് വിപ്ലവമാറ്റങ്ങള് കൊണ്ടു വരാന് ജിയോഫൈ 2നാകും...

News Courtasy : Whatsapp

Tuesday, August 16, 2016

ആന്‍ഡ്രോയ്ഡ് വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങൾ....

ആന്‍ഡ്രോയ്ഡ് വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങൾ
1. ഫോണ്‍ ക്ലീന്‍ ചെയ്യുക
പലപ്പോഴും ഫോണിന്റെ ഇന്റേണല്‍ മെമ്മറി നിറയുന്നതാണ് ഫോണിന്റെ വേഗത കുറയാന്‍ കാരണമാവുന്നത്. ഫയലുകളും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളും എല്ലാം ഇന്റേണല്‍ മെമ്മറിയില്‍ സ്‌റ്റോര്‍ ചെയ്യുന്നതാണ് ഇതിനു കാരണം.
2. റാമിന്റെ ആയാസം കുറയ്ക്കുക
1 ജി.ബി. യോ അതില്‍ കുറവോ റാം ഉള്ള ഫോണുകളില്‍ വേഗത വളരെ പെട്ടെന്ന് കുറയുന്നതായി അനുഭവപ്പെടാറുണ്ട്. അതിനു കാരണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും റാമിന്റെ ആയാസം വര്‍ദ്ധിപ്പിക്കും എന്നതാണ്. പലപ്പോഴും നമുക്ക് ആവശ്യമില്ലാത്ത പല ആപ്ലിക്കേഷനുകളും ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാറുണ്ട്. ഇത്തരം ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് നല്ലത്.
3. പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തന രഹിതമാക്കുക
ആന്‍ഡ്രോയ്ഡ് ഫോണിനകത്ത് ധാരാളം പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകളുണ്ടാകും. ഇതില്‍ പലതും യാതൊരു പ്രമയാജനവുമില്ലാത്തതായിരിക്കും. ഇത്തരം ആപ്ലിക്കേഷനുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും പ്രവര്‍ത്തന രഹിതമാക്കിയാല്‍ ഫോണിന്റെ വേഗത ഒരു പരിധിവരെ വീണ്ടെടുക്കാം. അതിനായി ഫോണില്‍ സെറ്റിംഗ്‌സില്‍ ആപ്ലിക്കേഷന്‍ മാനേജര്‍ എന്ന ഓപ്ഷനില്‍ പോയി ഓള്‍ എന്നതില്‍ ക്ലിക് ചെയ്യുക. അതില്‍ നിന്ന് ഡിസേബിള്‍ ചെയ്യേണ്ട ആപ്ലിക്കേഷനുകളില്‍ ക്ലിക് ചെയ്താല്‍ മതി
4.അപകടകാരികളായ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യുക
പലപ്പോഴും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉള്‍പ്പെടെ വൈറസിനു കാരണമായേക്കാവുന്ന ആപ്ലിക്കേഷനുകള്‍ ഉണ്ടാവാനിടയുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണിന്റെ വേഗത കുറയ്ക്കുകയും വൈറസ് ആക്രമണത്തിന് കാരണമാവുകയും ചെയ്യും.
4. ഫാക്റ്ററി റീസെറ്റ്
മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളൊന്നും ഫലിച്ചില്ലെങ്കില്‍ പിന്നെ ചെയ്യാവുന്നതാണ് ഫാക്റ്ററി റീ സെറ്റ്. ഫോണ്‍ വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന അതേ രീതിയിലേക്ക് മാറ്റുന്ന സഗവിധാനമാണ് ഇത്. എന്നാല്‍ റീസെറ്റ് ചെയ്യുന്നതിനു മുമ്പ് ഫോണിലെ ഡാറ്റകള്‍ മുഴുവന്‍ മറ്റെവിടെയെങ്കിലും സ്‌റ്റോര്‍ ചെയ്യണം
. റീസെറ്റ് ചെയ്യുന്നതിനു മുമ്പ് മെമ്മറി കാര്‍ഡ് ഫോണില്‍ നിന്ന് മാറ്റി എന്ന് ഉറപ്പു വരുത്തണം അത് പോലെ റീസെറ്റ് ചെയ്യുമ്പോള്‍ ഫോണില്‍ 50 ശതമാനമെങ്കിലും ബാറ്ററി ഉണ്ട് എന്ന് ഉറപ്പുവരുത്തണം. ഇടയ്ക്ക് വച്ച് ഫോണ്‍ ഓഫ് ആക്കുകയോ ബാറ്ററി എടുത്തുമാറ്റുകയോ ചെയ്യരുത്
വേഗത കുറയുവാനുള്ള കാരണങ്ങള്‍ ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായിക്കാനുമെങ്കിലും ഇതെല്ലാം എങ്ങിനെ ചെയ്യും എന്നൊരു ചോദ്യം ചിലരിലെങ്കിലും ബാക്കിയായിട്ടുണ്ടാകും.
ക്ലീന്‍ മാസ്റ്റര്‍ എന്നൊരു ആപ്പ് ഇതിനു സഹായിക്കും.
പ്ലേസ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്...

കടപ്പാട് : വാട്സ്ആപ്പ്

ഷെയർ ചെയ്യു.ആർക്കെങ്കിലും ഉപകാരമാകും.....

ഷെയർ ചെയ്യു.ആർക്കെങ്കിലും ഉപകാരമാകും
*തിരുവനന്തപുരം: കരസേനയുടെ റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ 15 മുതല്‍ 24 വരെ തിരുവനന്തപുരം പാങ്ങോട് കുളച്ചല്‍ മൈതാനത്ത് നടക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം*
*താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെ ആഗസ്ത് 16 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം*

പേരറിയാത്തവർ » പുനരവലോകനം by ജോമോൻ


പേരറിയാത്തവർ » പുനരവലോകനം
✦"സുരാജിന്‌ ദേശീയ അവാർഡോ..!" -രണ്ട്‌ വർഷങ്ങൾക്ക്‌ മുൻപുള്ള ദേശീയ അവാർഡ്‌ പ്രഖ്യാപനത്തിനു ശേഷം, മിക്കവരുടേയും നെറ്റിചുളിയാനിടയായ ഒരു ചോദ്യമായിരുന്നു ഇത്‌. അങ്ങനെ തോന്നുവാനിടയായതിന്റെ കാരണം, അദ്ദേഹം മുൻപ്‌ ചെയ്ത ചില വേഷങ്ങൾ തന്നെയായിരിക്കാം. ഒരേതരത്തിലുള്ള വേഷങ്ങൾ, ഒരേ സംസാര ശൈലിയിൽ അവതരിപ്പിക്കുന്നു എന്ന് മിക്കവർക്കും പരാതിയുള്ള സമയം കൂടി ആയിരുന്നു അത്‌. സുരാജ്‌ വെഞ്ഞാറമ്മൂട്‌ എന്ന 'അഭിനേതാവ്‌' ഉണ്ടെന്ന്, അന്ന് നമുക്ക്‌ അറിയില്ലായിരുന്നു.
■മുൻപ്‌, ആദാമിന്റെ മകൻ അബു, ഗോഡ്‌ ഫോർ സെയിൽ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ടായിരുന്നെങ്കിലും, മിക്കപ്പോഴും തോന്നിയിട്ടുള്ള ഒരുകാര്യമാണ്‌, വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്ത, 'ബെൻ' കാണാത്ത ആളുകളാണ്‌, 'ആക്ഷൻ ഹീറോ ബിജു'വിലെ പരാതിക്കാരൻ വേഷത്തിൽ അഭിനയിച്ച സുരാജ്‌ വെഞ്ഞാറമ്മൂടിനെ അമിതമായി പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നത്‌. കാരണം, അതിനും വളരെ മുകളിലായിരുന്നു ബെൻ എന്ന ചിത്രത്തിലെ സുരാജിന്റെ performance. ഈ ചിത്രങ്ങളിലെ വേഷങ്ങളിലെല്ലാം തന്നെ, പൂർണ്ണതയുള്ള അഭിനയമുഹൂർത്തങ്ങൾ കാഴ്ചവച്ച, സുരാജിന്റെ, 'പേരറിയാത്തവനി'ലെ പെർഫോമൻസ്‌ എങ്ങനെയായിരിക്കും? മികച്ച സംവിധായകനെന്ന പേരെടുത്ത ഡോ.ബിജുവിന്റെ നാലാമത്തെ ചിത്രം എന്തു സന്ദേശമായിരിക്കും നമുക്കുനൽകുന്നത്‌?
»SYNOPSIS
■കൊല്ലം കോര്‍പ്പറേഷനിലെ റോഡ്‌ ശുചീകരണ തൊഴിലാളിയുടെ ജീവിതമാണ്‌ ഡോ.ബിജു സംവിധാനം ചെയ്യുന്ന 111മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ പ്രമേയം. ഒരു ബാലൻ തന്റെ അമ്മയോട്‌ കഥപറയുന്ന രീതിയിലാണ്‌ ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്‌. സ്നേഹവാനായ തന്റെ അഛനോടൊപ്പം, ചോർന്നൊലിക്കുന്ന ഒരു കൂരയിലാണ്‌ അവന്റെ താമസം. അവന്റെ അമ്മ ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അവൻ തന്റെ അമ്മയോട്‌ എന്നും സംസാരിക്കാറുണ്ട്‌. ഈ മകന്റെയും അഛന്റെയും ജീവിത യാഥാർത്ഥ്യങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.
CAST & PERFORMANCES
■ഒരുപറ്റം അഭിനേതാക്കളുടെ വിസ്മയാവഹമായ പ്രകടനങ്ങളാണ്‌ ചിത്രത്തിൽ കാണുവാൻ സാധിക്കുക. ചാമി എന്ന് വിളിക്കപ്പെടുന്ന, ഇന്ദ്രൻസ്‌ അവതരിപ്പിച്ച വേഷം ഒഴിച്ചു നിറുത്തിയാൽ, മറ്റു കഥാപാത്രങ്ങൾക്കൊന്നും തന്നെ പേരുകളില്ല.
■ആദ്യമായി പറയേണ്ടത്‌, അഛൻ വേഷം കൈകാര്യം ചെയ്ത സുരാജ്‌ വെഞ്ഞാറമ്മൂടിനേക്കുറിച്ചാണ്‌. ദിലീപ്‌, ജയസൂര്യ, ശ്രീനിവാസൻ, ബിജുമേനോൻ എന്നിവർ തിരസ്കരിച്ച ഈ കഥാപാത്രം, സുരാജിലേക്ക്‌ സാഹചര്യവശാൽ എത്തപ്പെട്ടതാണ്‌. വാക്കുകൾക്കും അതീതമായ വിധത്തിൽ അദ്ദേഹം തന്റെ വേഷം അവതരിപ്പിച്ചു. എന്തുകൊണ്ടായിരിക്കും മറ്റ്‌ അഭിനേതാക്കൾ ഈ വേഷം ഒഴിവാക്കിയത്‌ എന്ന് സന്ദേഹമുള്ളവർ, ചിത്രമൊന്ന് കണ്ടാൽ നന്നായിരിക്കും.
■ഒരു നായകൻ എന്നാൽ, കൂളിംഗ്‌ ഗ്ലാസ്‌ വയ്ക്കുന്നവനോ, അത്യാഢംബര കാറുകളിൽ സഞ്ചരിക്കുന്നവനോ, അത്യാധുനിക സൗകര്യങ്ങളുള്ള വീട്ടിൽ കഴിയുന്നവനോ ആണെന്നുള്ള ചിന്താഗതികൾക്കുമപ്പുറമായി, തൂപ്പുകാരനായുള്ള നായകന്റെ വേഷം, അവതരിപ്പിക്കുക എന്നത്‌ വെല്ലുവിളി നിറഞ്ഞ ഒന്നുതന്നെയാണ്‌. ഈ ചിത്രത്തിലെ നായകൻ, തന്റെ തൊഴിലിനോട്‌, അർപ്പണബോധമുള്ളവനാണ്‌. എത്ര പ്രാധാനപ്പെട്ട കാര്യത്തിനു പോവുകയാണെങ്കിലും, റോഡിൽ ചവറുകിടക്കുന്നതുകണ്ടാൽ അയാൾ അത്‌ എടുത്തുമാറ്റിയിരിക്കും.
■ചെരിപ്പുപോലും ഇടാതെ, മാലിന്യക്കൂമ്പാരത്തിലേക്ക്‌ നടന്നുചെല്ലേണ്ടിവരികയും, അവ കൈകൾകൊണ്ട്‌ പെറുക്കി മാറ്റുകയും, ചെയ്യുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്‌. ഒരു സാഹചര്യത്തിൽ, നായകൻ അഴുക്കുകെട്ടിക്കിടക്കുന്നതിലേക്ക്‌ വീണു. പുഴയിലും റോഡിലും ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നായകന്‌ അതേപടി എടുത്ത്‌ മാറ്റേണ്ടിവന്നു. റോഡിൽ ചത്തുകിടക്കുന്ന പൂച്ചയേപ്പോലും കൈ കൊണ്ട്‌ എടുത്തുമാറ്റുകയുണ്ടായി. ഇതൊക്കെ അവതരിപ്പിക്കാൻ തയ്യാറാവുന്ന എത്ര നടന്മാരുണ്ടാവും മലയാളസിനിമയിൽ? പൊതുവേ ആരോടും അധികം സംസാരിക്കാൻ ആഗ്രഹിക്കാത്ത പ്രകൃതമുള്ള, കയ്യിൽ പണമില്ലാത്തതിന്റെ ദുഃഖവും പേറി, മകന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാൻ പോലും സാധിക്കാതെ പോകുന്ന അഛനായി, സുരാജ്‌ അഭിനയിച്ചു-അല്ല-അവിടെ ജീവിച്ചു.
■മാസ്റ്റർ ഗോവർദ്ധൻ ആണ്‌, മകന്റെ വേഷം അവതരിപ്പിച്ചത്‌. തന്മയത്വത്തോടുകൂടിയുള്ള മികച്ച അഭിനയം. ഒരു കൊച്ചുകുട്ടിയുടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും പ്രതിഫലിപ്പിച്ചുകൊണ്ട്‌, വളരെ നല്ല പ്രകടനങ്ങൾ ആയിരുന്നു. അമ്മയുമായുള്ള അവന്റെ സംഭാഷണം, അൽപ്പം പോലും കൃത്രിമത്വം തോന്നാത്ത വിധത്തിലുള്ളതായിരുന്നു. ചിത്രം കഴിഞ്ഞിറങ്ങിയിട്ടും ആ സംഭാഷണങ്ങൾ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.
■നായകന്റെ സഹജോലിക്കാരനായ ചാമിയെ അവതരിപ്പിച്ചത്‌ ഇന്ദ്രൻസ്‌. സ്നേഹവാനും, കൂട്ടുകാരന്‌ തിരുത്തൽ വേണ്ടുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്യുന്ന ഗൃഹനാഥന്റെ വേഷം ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. നെടുമുടിവേണു അവതരിപ്പിച്ച 'ആശാൻ' വേഷം ഒരേ സമയം ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്യുന്ന വിധത്തിൽ ആയിരുന്നു. ശശി കലിംഗ, അനൂപ്‌ ചന്ദ്രൻ, ജയരാജ്‌ വാര്യർ, ചെമ്പിൽ അശോകൻ, സീമ ജി നായർ, സോന നായർ തുടങ്ങി എല്ലാ താരങ്ങളും ഏൽപ്പിക്കപ്പെട്ട റോളുകൾ ഭംഗിയാക്കി.
MUSIC
■പതിവുപോലെ, ഈ ഡോ.ബിജു ചിത്രത്തിലും ഗാനങ്ങളില്ലായിരുന്നു. അവസാനം പശ്ചാത്തലത്തിൽ കേട്ട സംഗീതം നന്നായിരുന്നു.
»OVERALL VIEW
■സമൂഹത്തിന്‌ സന്ദേശവും ഒപ്പം ജീവിതമൂല്യങ്ങളും പകര്‍ന്നു നല്‍കിക്കൊണ്ട്‌, അതിപ്രധാനമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക്‌ വിരൽ ചൂണ്ടിയ മികച്ച ചലച്ചിത്രം. ചുരുങ്ങിയ സമയം കൊണ്ട്‌, സങ്കീർണ്ണമായ വിവിധവിഷയങ്ങൾ, തെല്ലും അസ്വാഭാവികത തോന്നാത്ത വിധത്തിൽ അവതരിപ്പിക്കപ്പെട്ടു. ഗഹനമായ വിഷയമായിരുന്നു കൈകാര്യം ചെയ്തിരുന്നതെങ്കിലും, ആഖ്യാനത്തിൽ കൈവരിച്ച ലാളിത്യമാണ്‌, മുൻ ചിത്രങ്ങളേപ്പോലെ തന്നെ, ഈ ഡോ.ബിജു ചിത്രത്തെയും ഒരു സാധാരണ പ്രേക്ഷകന്‌ സംതൃപ്തിദായകമായ സിനിമാനുഭവമായി മാറ്റുന്നത്‌. അവതരണത്തിൽ അനുവർത്തിച്ച സ്വാഭാവികത, 'പേരറിയാത്തവ'രെ ആദ്യന്തം ആസ്വദിക്കുവാനുതകുന്ന ഒരു ചലച്ചിത്രമാക്കി മാറ്റിയിരിക്കുന്നു.
■നമ്മുടെ നഗരം വൃത്തിയായി സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്‌. എന്നാൽ നാം എത്രത്തോളം അത്‌ ചെയ്യുന്നുണ്ട്‌? എത്രത്തോളം വൃത്തിഹീനമായ നഗരവും, പിറ്റേ ദിവസം ഒരു പറ്റം ജീവനക്കാർ ചേർന്ന് വൃത്തിയാക്കാറുള്ളത്‌, നമ്മിൽ പലരും കണ്ടിട്ടുണ്ടാവാം. ഈ തൊഴിൽ ചെയ്യുന്നവരുടെ ജീവിതത്തിലേക്ക്‌ നാം കടന്നുചെന്നിട്ടുണ്ടാവില്ല. സംവിധായകൻ ഇറങ്ങിച്ചെല്ലുന്നത്‌ ഇവരിലേക്കാണ്‌. അവർ വ്യക്തിപരമായും സാമൂഹികമായും നേരിടുന്ന അവഗണനകളെ തിരശ്ശീലയിലെത്തിക്കാൻ സംവിധായകന്‌ സാധിച്ചു. കേവലം അടിമകളായിപ്പോലും സമൂഹം അവരെ വീക്ഷിക്കുന്നുണ്ട്‌. നഗരം വൃത്തിയാക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട, അവർ പോലും, തങ്ങളുടെ തൊഴിലിനോട്‌ കാണിക്കുന്ന ആത്മാർത്ഥതയും ഇവിടെ വ്യക്തമാണ്‌.
■വികസനം എല്ലായ്പ്പോഴും ബാധിക്കുന്നത്‌ പണക്കാരനെയല്ല. മറിച്ച്‌, പാവങ്ങളെയാണ്‌.. റോഡ്‌ വികസനത്തിന്റെ കാര്യമാണെങ്കിലോ? വികസനം എന്ന പേരിൽ, മിക്കപ്പോഴും ധനാഢ്യരായ ആളുകളെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു നയമാണ്‌ ഭരണകൂടം സ്വീകരിക്കുന്നത്‌. കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖല, സർക്കാർ കയ്യേറുമ്പോൾ, അത്‌ അവരെ ബാധിക്കുന്ന വിവിധ വശങ്ങളും, അതിജീവനത്തിനായുള്ള അവരുടെ നെട്ടോട്ടവും, വിഫലമാകുന്ന പ്രധിരോധങ്ങളുമെല്ലാം ചിത്രത്തിൽ വ്യക്തമാക്കപ്പെട്ടു.
■പണക്കാരനോടും പാവപ്പെട്ടവനോടുമുള്ള വിവേചന, വ്യക്തമാക്കുന്ന, സർവ്വസാധാരണമായ ഒരു രംഗം ചിത്രത്തിലുണ്ട്‌. മകന്‌ കളിക്കാൻ ഒരു toyകാറുവേണമെന്ന ആഗ്രഹം സാധിക്കുവാൻ കഠിനശ്രമം ചെയ്തശേഷം, പണമുണ്ടാക്കി കടയിലെത്തിയ ആ പിതാവിനോടും, പണക്കാരനായ മറ്റൊരാളോടും, കടയുടമ ഇടപെട്ട വിധങ്ങളിൽ നിന്നും അത്‌ മനസ്സിലാക്കിത്തരുന്നു.
■വ്യവസായസ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ പ്രകൃതിയെ എത്രത്തോളം മലിനപ്പെടുത്തുന്നു എന്നും, ശുചിയാക്കാൻ കഴിയാത്ത അളവോളം അവ മലിനപ്പെട്ടു എന്നതിന്റെ ഭീതിതമായ തെളിവുകളും നമ്മെ ചിന്താക്കുഴപ്പത്തിലാക്കുന്നു.
■ഒരപകടം നടന്നാൽ, രക്തം വാർന്നൊഴുകിക്കൊണ്ട്‌, റോഡിൽക്കിടക്കുന്ന ആളെ ആസ്പത്രിയിലെത്തിക്കാൻ താത്പര്യപ്പെടാതെ, സ്മാർട്ട്‌ ഫോണിൽ ഫോട്ടോ എടുക്കാൻ വ്യഗ്രത കാണിക്കുന്ന ഒരു യുവതയേയും, മദ്യത്തിന്‌ അടിമപ്പെട്ടവന്റെ ആക്രമണങ്ങൾക്ക്‌ വിധേയരാകുന്ന സ്ത്രീജനങ്ങളേയും, എന്നാൽ അവരുടെ സീരിയൽ ഭ്രമത്തേയും സംവിധായകൻ ചിത്രത്തിൽ അവസരോചിതമായ രീതിയിൽ ദൃഷ്ടാന്തീകരിക്കുന്നുണ്ട്‌. ഒപ്പം, സർക്കാർ ആസ്പത്രിയിലെ ജീവനക്കാരുടെ ഉദാസീന നിലപാടുകളും, അത്‌ മൂലം പാവപ്പെട്ടവർ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളും, അരക്ഷിതാവസ്ഥയും ചിത്രം ചൂണ്ടിക്കാണിച്ചു.
■ആഹാരം പോലെ തന്നെ മനുഷ്യന്റെ അവശ്യവസ്തുവാണ്‌ പാർപ്പിടം. പാർപ്പിടത്തിനായി കേഴുന്ന ഒരു ജനതയുടെ നിലനിൽപ്പിനായുള്ള ശ്രമങ്ങളും, മാലിന്യ സംസ്കരണ ഡിപ്പോ മുഖേന താറുമാറായ ജനജീവിതത്തിൽ പ്രതിഷേധിച്ചുള്ള സമരങ്ങളും അധികാരികളുടെ കണ്ണുകളെ തുറപ്പിക്കേണ്ടതാണ്‌.
■ഒരു തൂപ്പുകാരന്റെ ജീവിതത്തേക്കുറിച്ച്‌ പ്രതിപാദിച്ച ഈ ചിത്രം, ചിന്തോദ്ദീപകമായ നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ്‌ ഉപസംഹരിച്ചിരിക്കുന്നത്‌. പ്രാഥമികമായി, ഒരു പൗരന്റെ കടമ നാമോരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്‌. ശുചിത്വമുള്ള നഗരങ്ങളും, വീഥികളും ഒരു നാടിന്റെ അന്തസ്സാണ്‌. മാലിന്യങ്ങൾ അശ്രദ്ധമായി വലിച്ചെറിയുകയും, തെരുവ്‌ വൃത്തികേടാക്കുകയും ചെയ്യുകവഴി, നാം നമ്മുടെ ചില കടമകളെ തിരിച്ചറിയാതെ പോകുന്നു. മാലിന്യനിർമ്മാർജ്ജനം എന്നത്‌, ഒരു വിഭാഗം ആളുകളുടെ മാത്രം ദൗത്യമല്ല.
■ഇനി സുരാജിനേപ്പറ്റി ചിന്തിക്കുകയാണെങ്കിൽ, ഒരു നടന്റെ വളർച്ചയ്ക്കും ചിത്രം സാക്ഷ്യം വഹിച്ചു എന്ന് കാണാൻ കഴിയും. അർഹതയ്ക്കുള്ള ദേശീയാംഗീകാരം തന്നെയാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്‌. തന്നെ കളിയാക്കിയ ഏവരോടുമുള്ള മധുരപ്രതികാരം..!
"Protest against garbage dumping.."
»MY RATING: ★★★★☆
click here:https://www.facebook.com/KeralaMovieClub
➟വാൽക്കഷണം:
■കേരളത്തിലൊട്ടാകെ 'പേരറിയാത്തവൻ' റിലീസ്‌ ചെയ്തിരിക്കുന്നത്‌ കേവലം 4 തിയെറ്ററുകളിൽ മാത്രമാണ്‌. അതും ദിവസേന (4x1)നാലു പ്രദർശനങ്ങൾ മാത്രം. ഇത്‌ നല്ല ചിത്രത്തോടുള്ള വിതരണക്കാരുടെ/തിയെറ്റർ ഉടമകളുടെ/നമ്മളാകുന്ന പ്രേക്ഷകന്റെ അവഗണനയെ മാത്രമല്ല, പുഛമനോഭാവത്തെക്കൂടിയല്ലേ സൂചിപ്പിക്കുന്നത്‌. ഇത്രത്തോളം പ്രാധാന്യമുള്ള ഒരു ചിത്രത്തോട്‌ മുഖം തിരിക്കുന്നത്‌ സിനിമാസ്നേഹികൾ എന്നവകാശപ്പെടുന്നവർക്ക്‌ ചേരാത്ത സംഗതിയാണ്‌. അങ്ങനെയെങ്കിൽ സാമൂഹികപ്രതിബദ്ധതയുള്ള ഒരു ചിത്രം, എങ്ങനെ ഒരു പ്രേക്ഷകനെ ബാധിക്കും? സിനിമ എന്ന മാധ്യമത്തിന്‌, സമൂഹത്തിൽ വളരെയധികം സ്വാധീനമുണ്ട്‌. വ്യത്യസ്ത വിധങ്ങളിൽ വർധിച്ചുവരുന്ന ധാർമ്മിക മൂല്യച്യുതികളുടെയൊക്കെയും പിന്നിൽ, പ്രത്യക്ഷമായോ പരോക്ഷമായോ സിനിമയുടെ പങ്ക്‌ കാണാനാകും. അതുപോലെതന്നെ, ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന സിനിമകൾ, അളുകളെ ക്രിയാത്മകമായി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു. വാണിജ്യപരമായ നേട്ടങ്ങൾ മാത്രം ലക്ഷ്യമിട്ട്‌ സിനിമകൾ എടുക്കുന്നതിനു പകരം അല്ലെങ്കിൽ, ആസ്വാദനത്തിനു വേണ്ടി മാത്രമാണ്‌ സിനിമ എന്ന ചിന്താഗതിയിൽ നിന്നും വ്യതിചലിച്ചുകൊണ്ട്‌, , നല്ല ലക്ഷ്യത്തോടുകൂടി, കാലോചിതമായ വിഷയത്തെ, സിനിമകൾ ഒരുക്കുവാൻ ഡോ.ബിജു കാണിച്ച താത്പര്യം, അഭിനന്ദനാർഹമാണ്‌.

Friday, July 29, 2016

കൊതുകോ... നോ ടെൻഷൻ by RatheeshRMenon


മഴക്കാലമെത്തി..പുറകെ കൊതുകുകളും... പക്ഷേ വിഷമിക്കണ്ട
കൊതുകോ പേടിക്കേണ്ട ആയുവേദത്തില്‍ ഇതിനുള്ള പ്രധിവിധി:-

കൊതുകോ... നോ ടെൻഷൻ
മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആരെന്ന് ചോദിച്ചാൽ ഇപ്പോൾ എല്ലാവർക്കും ഒരുത്തരമേ ഉള്ളൂ... കൊതുക്. 
മലമ്പനി , ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, മന്ത് തുടങ്ങിയ രോഗങ്ങൾ മനുഷ്യരിലെത്തിക്കാൻ ഇവ വിചാരിച്ചാൽ സാധിക്കും. എന്നാൽ കൊതുകിനെ പന്പ കടത്താൻ ആയുർവേദത്തിൽ ഫലപ്രദമായ മരുന്നുകളുണ്ട്.
കൊതുക് കടിക്കാതിരിക്കാൻ കർപ്പൂരാദി തൈലം തേച്ചാൽ മതി. ഇനി കർപ്പൂരാദി തൈലം എവിടെ കിട്ടുമെന്ന് ആലോചിച്ച് ടെൻഷനടിക്കണ്ട. നമുക്ക് സ്വയം ഉണ്ടാക്കാവുന്നതേ ഉള്ളൂ. പൊടിച്ച കർപ്പൂരത്തിൽ തുളസിനീർ ചേർക്കുക. കർപ്പൂരാദി തൈലം റെഡി. ഇത് പുരട്ടിയാൽ പിന്നെ കൊതുക് കടിക്കില്ല.
അപരാജിത ധൂമ ചൂർണ്ണം: അപരാജിത ധൂമ ചൂർണ്ണം എല്ലാ ആയുർവേദ കടകളിലും കിട്ടും. ഇത് പുകച്ചാൽ കൊതുക് വരില്ല. പനി വന്ന ആളുകൾക്ക് ഇതിന്റെ പുക ശ്വസിക്കുന്നത് നല്ലതാണ്.

പറന്പിലെ കൊതുകിനെയും കൊല്ലാം

കൊതുകിനെ കൊല്ലാൻ ഫോഗിംങ്ങ് നടത്താറില്ലെ. അതുപോലൊരു സൂത്രം ആയുർവേദത്തിലുമുണ്ട്. സോപ്പു പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക. ഇതിൽ 50 മില്ലി വേപ്പെണ്ണ ഒഴിക്കുക. ഇത് വീടിന് ചുറ്റിലും പിന്നെ പറന്പിലും തളിച്ചാൽ കൊതുകിനെ ഇല്ലാതാക്കാം. കരിനൊച്ചി ഇല, രാമതുളസി, കാട്ടുതൃത്താവ് എന്നിവ ചേർത്ത് കെട്ടി ജനലിനരികിൽ തൂക്കിയാലും കൊതുക് അകത്ത് കടക്കില്ല.
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...


Tuesday, July 19, 2016

🚌 അടിയന്തിര പാർസൽ അയക്കുവാൻ KSRTC 🚌



🚌 അടിയന്തിര പാർസൽ അയക്കുവാൻ KSRTC 🚌
നിങ്ങൾക്ക് വളരെ പ്രധാനമായ ഡോക്യുമേന്റ്സോ, പാർസലുകളോ കേരളത്തിലെ ദൂരെയുള്ള മറ്റൊരു സ്ഥലത്തോ ,ജില്ലയിലോ അന്നേ ദിവസം തന്നെ എത്തിക്കാനുണ്ടെന്നു കരുതുക.ഡെലിവർ ചെയ്യാൻ മിനിമം ഒരു ദിവസം എടുക്കുന്ന കൊറിയർ സർവീസുകൾ ഈ അവസ്ഥയിൽ സഹായത്തില്ല. പിന്നെ ചെയ്യാനുള്ളത് സ്വയം പോകുകയോ, ഏതെങ്കിലും കൂട്ടുകാർ കൈവശം കൊടുത്തു വിടുകയോ ആണ്.
എന്നാൽ KSRTC, Fastbuz എന്ന പേരിൽ പോയിന്റ് to പോയിന്റ് കൊറിയർ സർവീസ് നടത്തുന്ന വിവരം എത്രയാളുകൾക്കറിയാം! ചെയ്യേണ്ടത് ഇത്ര മാത്രം. ഡിപ്പോയിലുള്ള Fastbuz കൌണ്ടെറിൽ പാർസൽ ഏൽപ്പിക്കുക. കൊറിയർ ട്രാക്ക് ചെയ്യാനുള്ള നമ്പർ അടക്കം ഒരു SMS പാർസൽ ഏറ്റുവാങ്ങേണ്ടയാൾക്ക് ലഭിക്കുന്നു. പാർസൽ ലക്ഷ്യ സ്ഥാനത്തെ കൌണ്ടെറിൽ നിന്നോ, ഡിപ്പോയിൽ നിന്നോ കൈപ്പറ്റാം.കൈപ്പറ്റുന്ന മുറയ്ക്ക് പാർസൽ അയച്ചയാൾക്ക് അതറിയിച്ച് ഒരു SMS ലഭിക്കുന്നു.കേരളത്തിലെ റിമോട്ട് ആയ സ്ഥലങ്ങളിലേക്ക് പോലും റൂട്ടുകളുള്ള KSRTC യുടെ ഈ സേവനം അത്യാവശ്യക്കാർക്ക് ഉപയോഗിക്കാവുന്നതാണ്....
Reachon - Fastbuz Locations -
ALAPPUZHA
Johnson- 9387881365
9895620401
04776990401
ALUVA
Vipin Das A D
9567211133, 9539348308
7034000744
9746091883
ANKAMALI
Jophin - 9645656666
Joy Antony - 9847931684
0484-2452838
CHALAKKUDY
John Paul - 9995760308
9995181511
9562338856
ERNAKILAM
Jiju Sebastion -7558025222
9656341999
KANNUR
P K Jayaraj - 9495659887
0490-2768887
8281224090
KARUNAGAPPALLY
R Radhakrishna Pillai - 8891123132
9747755808
KATTAPPANA
Radhakrishnan O S
9747076565
9746401678
KAYAMKULAM
P S Harikumar
9562821999
7558825756
8606849484
9745255750
KOLLAM
Binu Sebastion P
9744216340
9562531999
04743242424
KOTTAYAM
Manu V R -
7559060911
KOZHIKKODE
Akhil V P - 9072755113
0495-2729455
9072755855
KUMALY
Aju C Mathew - 9400823082
MALAPPURAM
Haneefa C P - 0483-2735761
9497427818 (office)
9539584242 (office)
8089399195
MANANTHAVADY
Jamin K John - 9495641328
04935-245528
8606743273
MOOVATTUPUZHA
Sasidharan - 9446037539
9446767539
PALAKKAD
Pramodh K M - 9388122578
Sreeram -9846586710
0491-3169869
PERINTHALMANNA
Gafoor - 9496358533
04933-227074 (Shibin)
7034196395
9497426818
9539500000
PERUMBAVOOR
Joji George - 9961868750
Joy Antony - 9847931684
04842591455
PONNANI
Pramodh V K - 0494-2668707
9495896538
SULTHAN BATHERY
Sajeesh Babu N S
9446924885
04936-224485
9495924623
THODUPUZHA
T S Ramesh Kumar
9495834205
8606319160
THRISSUR
Madhu M - 9388316953
9446323892
9446031559
9072071757
8137904157
TVM CITY
Kumar - 9562431999
9847920663
VAIKOM
Gopalakrishnan K
04829-233447
BANGALORE
Jayaraman - 9448000877
9342556557
Vytilla Hub
Jiju Sebastion -7558025222
9656341999

റിലീസിംഗിനു മുന്‍പേ കബാലിയും ഇന്റര്‍നെറ്റില്‍. കൈകള്‍കോര്‍ക്കൂ സിനിമയെന്ന അമൂല്യകലാരൂപത്തെ നാശത്തിലേക്ക് തള്ളിയിടുന്നവര്‍ക്കെതിരെ അണിചേരാന്‍...



റിലീസിംഗിനു മുന്‍പേ കബാലിയും ഇന്റര്‍നെറ്റില്‍. കൈകള്‍കോര്‍ക്കൂ സിനിമയെന്ന അമൂല്യകലാരൂപത്തെ നാശത്തിലേക്ക് തള്ളിയിടുന്നവര്‍ക്കെതിരെ അണിചേരാന്‍
====================================================
നമ്മള്‍, ഏതെങ്കിലുമൊരു മരത്തിന്‍റെ വിത്തുനട്ടു വളര്‍ത്തുന്നുവെന്നു വിചാരിക്കുക. വെള്ളവും വളവും നല്‍കി ദിവസങ്ങളും മാസങ്ങളും അവയെ പരിപാലിച്ചുവളര്‍ത്തി, ഒടുവില്‍ അതിന്‍റെ കായ്ഫലം അതായത് നമ്മള്‍ ചിലവഴിച്ച സമയത്തിന്റെയും ഒഴുക്കിയ വിയര്‍പ്പിന്റെയും വില, ഒറ്റനിമിഷംകൊണ്ട് മൂന്നാമതൊരാള്‍ തട്ടിയെടുത്താല്‍ എന്താകും നമ്മുടെ മാനസികാവസ്ഥ. സിനിമയിലിപ്പോള്‍ അതാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴല്ല കുറച്ചുനാളുകളായി...... കയ്യിലിരിക്കുന്ന സാധനം തട്ടിയെടുത്ത് പോകുന്ന കാക്കയെ എന്നപോലെ ഒന്നോരണ്ടോകല്ലുകള്‍ നമ്മള്‍ അവര്‍ക്കുനേരെ വലിച്ചെറിയുന്നു. പിന്നെ മറ്റെല്ലാ സംഭവങ്ങളെയുംപോലെ അതും മറന്നുകളയുന്നു. പിന്നെയും പിന്നെയും സംഭവങ്ങള്‍ വന്ന് ആദ്യത്തെതിനെ മറക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു എന്നതാണ് വാസ്തവം. എന്നാല്‍ ചിലയാളുകള്‍ അപ്പോഴും മരം നടുന്നു, അതില്‍ കായുണ്ടാകുന്നു പാകമാകുമ്പോള്‍ അത് കൊത്തിക്കൊണ്ടുപോകാന്‍ കാകന്മാര്‍ വീണ്ടുമെത്തുന്നു. അവസാനമില്ലാതെ ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
സിനിമകളുടെ പ്രൊമോഷന് ഇന്റര്‍നെറ്റ്‌ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അത്ര പ്രതീക്ഷയൊന്നും നല്‍കാതെ പുറത്തുവന്ന ചില ചെറിയ സിനിമകള്‍ പിന്നീട് സൂപ്പര്‍ഹിറ്റായി മാറുന്ന കാഴ്ചകള്‍ നമ്മള്‍ കണ്ടതാണ്. ഒരു വിഷയം അത് നല്ലതോ ചീത്തയോ ആകട്ടെ വളരെപ്പെട്ടെന്നു വളരെക്കൂടുതല്‍ ആളുകളിലെത്തുന്നു എന്നതിനാലാണ് കാണേണ്ട സിനിമകള്‍ തെരഞ്ഞെടുക്കാന്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ വരുന്ന റിവ്യൂസിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഈയിടെയുണ്ടായ ചില സംഭവങ്ങള്‍ ഇതിന്‍റെ മറുവശത്തേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഇന്റര്‍നെറ്റ് സിനിമകള്‍ക്ക് ഭീഷണിയാവുകയാണോ? മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമവും ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുമടക്കം നിരവധി സിനിമകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതിന്റെ പൊല്ലാപ്പുകള്‍ നമ്മള്‍ കണ്ടതാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്തത്. പറയത്തക്ക സാമ്പത്തിക നഷ്ടങ്ങളൊന്നും ഇതുമൂലം നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ സിനിമയിലെ അണിയറക്കളികളിലേക്കും മറ്റെല്ലാ മേഖലയിലും ഉള്ളതിലും കൂടുതല്‍ തൊഴുത്തില്‍ക്കുത്ത് സിനിമാരംഗത്താണെന്ന യാഥാര്‍ഥ്യത്തിലേക്കും വിരല്‍ചൂണ്ടുന്നു. എല്ലാ സിനിമകളുടെയും സെന്‍സര്‍കോപ്പിയാണ് ചോര്‍ന്നുകിട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം സിനിമ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ചയാണ് ഇതുവരെ കണ്ടുവരുന്നത്. എന്നാല്‍ സിനിമാ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട് ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത റിലീസിംഗ് പോലും കഴിയാത്ത, ആരാധകരും സിനിമാലോകവും ആകാംഷയോടെ കാത്തിരിക്കുന്ന രജനിചിത്രം 'കബാലി'യുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നു എന്നതാണ്. ഇങ്ങനെയൊരു സാധ്യത മുന്നില്‍കണ്ട് നിര്‍മ്മാതാവ് കലൈപുലി.എസ്.താണു മദ്രാസ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അതിന്‍പ്രകാരം ‘കബാലി’ അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കെതിരെ കടുത്തശിക്ഷ പ്രഖ്യാപിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ചിത്രം അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതില്‍നിന്ന് 169 ഇന്റര്‍നെറ്റ് സേവന ദാതാക്കളെയും 225 വെബ്‌സൈറ്റുകളെയും ഇടക്കാല ഉത്തരവിലൂടെ കോടതി തടഞ്ഞിരുന്നു. എന്നാല്‍ കോടതിയുടെ ഉത്തരവിനെ മറികടന്നാണ് ഇപ്പോള്‍ സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. 100 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചിത്രം ഏതാനും മിനിറ്റുകള്‍കൊണ്ട് ഉപയോക്താക്കള്‍ക്ക് 20 രൂപ മുടക്കി ഡൗണ്‍ലോഡ് ചെയ്യാനുള്ള സാധ്യതയാണ് ചില വെബ്‌സൈറ്റുകള്‍ ഒരുക്കുന്നതെന്നാണ് നിര്‍മ്മാതാവ് കോടതിയെ ബോധിപ്പിച്ചത്. ഇത് തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ഹര്‍ജിയില്‍ അറിയിച്ചു. താണുവിന്റെ മുന്‍ നിര്‍മ്മാണ സംരംഭങ്ങളായ ‘തെറി’, ‘കനിതന്‍’ എന്നീ ചിത്രങ്ങളും അനധികൃതമായി ഇന്റര്‍നെറ്റില്‍ ഡൗണ്‍ലോഡിന് എത്തിയിരുന്നു.
നിരവധി ആളുകളുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും കേന്ദ്രമാണ് ഒരു സിനിമ. കുറെയധികം ദിവസങ്ങളുടെ ശാരീരികവും മാനസികവുമായ അധ്വാനങ്ങളുടെ ആകെത്തുക. മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളും സ്വപ്നമായി കൊണ്ടുനടന്ന ഒന്ന്, യാഥാര്‍ത്ഥ്യമായി കാണുമ്പോഴെക്ക് സാമൂഹികവിരുദ്ധരായ( അതെ, അങ്ങനെതന്നെയാണ് ഉദ്ദേശിച്ചത്) കുറച്ചുപേര്‍ ചെറിയ സാമ്പത്തിക ലാഭത്തിനുവേണ്ടി കാട്ടിക്കൂട്ടുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ജാഗരൂകരാകേണ്ടത് സിനിമാലോകം മാത്രമല്ല, നമ്മള്‍ സിനിമയെ സ്നേഹിക്കുന്ന പൊതുജനങ്ങള്‍ കൂടിയാണ്. കലകളില്‍ ഏറ്റവും കൂടുതല്‍ ജനസമ്മതിയുള്ള ഈ കലാരൂപത്തെ മരണത്തിലേക്ക് തള്ളിയിടുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കോടതിയല്ല സിനിമയെ സ്നേഹിക്കുന്ന നമ്മള്‍ ഓരോരുത്തരുമാണ് വിധി പുറപ്പെടുവിക്കേണ്ടത്. തീയറ്ററില്‍ അല്ലെങ്കില്‍ അംഗീകൃതപതിപ്പുകളില്‍ കൂടിയല്ലാതെ ഒരു സിനിമയും കാണില്ലായെന്നു നമ്മള്‍ തീരുമാനിക്കുന്ന ദിവസംവരെയേ ഉള്ളൂ ഇത്തരം നീചപ്രവര്‍ത്തികളുടെ ആയുസ്. സിനിമയെന്ന അമൂല്യമായ കലയെ കൊല്ലാന്‍ കൂട്ടുനില്‍ക്കില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. നല്ല നല്ല സിനിമകള്‍ ഇനിയും വരട്ടെ. നല്ല മാര്‍ഗത്തില്‍ കൂടിത്തന്നെ നമുക്കവയെ സ്വീകരിക്കാം.
@Ejalakam newsportal
Anupama Gk 👍👍

Wednesday, July 13, 2016

ഇതാണ് ഞങ്ങളുടെ CR 7...കടപ്പാട് സിദ്ദിഖ്.....



ടൂർണമെന്റിലെ ഗ്രൂപ്പ് നിർണയിച്ചപ്പോൾ അവർ പറഞ്ഞത് ഈസി ഗ്രൂപ്പ് ആയതുകൊണ്ട് ഒന്നാം റൌണ്ട് കടക്കും പിന്നെ പൊട്ടും എന്നായിരുന്നു....
ആദ്യകളിയിൽ സമനില ആയപ്പോൾ പറഞ്ഞു ഗ്രൂപ്പ് സ്റ്റേജ് പോലും കടക്കില്ല എന്ന്.....
രണ്ടാമത്തെ കളി കഴിഞ്ഞപ്പോൾ cr7 വേസ്റ്റ് ആണെന്നു
ം അടുത്തത് ടൂർണമെന്റിലെ അവസാന കളിയാണെന്നും ആയിരുന്നു പോസ്റ്റുകൾ....
തോറ്റാൽ പുറത്താകുമെന്ന അവസ്ഥയിൽ 3 പ്രാവശ്യം പിന്നിൽ നിന്ന് തിരിച്ചടിച്ച് സമനില പിടിച്ചപ്പോൾ രണ്ടു ഗോളുകളുമായിമുന്നിൽ നിന്ന് നയിച്ചത് അവനായിരുന്നു അവർ പറഞ്ഞ വേസ്റ്റ് കളിക്കാരൻ.....
മികച്ച മൂന്നാം സ്ഥാനക്കാർ ആയി പ്രീ-ക്വാർട്ടറിൽ കടന്നപ്പോൾ ഭാഗ്യത്തിന് കയറിയതെന്നും ഒരു കളി പോലും ജയിക്കാത്ത ടീമെന്നൊക്കെ പറഞ്ഞായിരുന്നു ട്രോൾ(ഈ ടൂർണമെന്റിലെ ഒരു കളി പോലും തോൽക്കാത്ത ഏക ടീം പക്ഷേ അത് അവർ ഒരിക്കലും കാണില്ല).......
ഓരോ പ്രാവശ്യവും പറയാൻ ഓരോ കാരണങ്ങൾ അവർ കണ്ടുപിടിച്ചു കൊണ്ടിരുന്നു......
ക്രോയേഷ്യയോട് തോൽക്കുമെന്നു പറഞ്ഞവരുടെ നെഞ്ചത്തേക്ക് ആയിരുന്നു ക്വറിസ്‌മോയുടെ ഗോൾ.....
പോളണ്ടിനോട് എത്ര ഗോളിന് തോൽക്കും എന്ന് പ്രവചിച്ച പോൾ നീരാളിമാർ കുറേ ഉണ്ടായിരുന്നു പക്ഷേ ക്വാർട്ടർ കഴിഞ്ഞപ്പോൾ അവർ വന്നത് പുതിയ ചില കണ്ടുപിടുത്തങ്ങളുമായിട്ട് ആയിരുന്നു....
90 മിനിറ്റ് കളിച്ചിട്ട് ജയിക്കാൻ പറ്റിയില്ലത്രേ....
അതെന്തേ 90മിനിറ്റ് കഴിഞ്ഞ് ജയിച്ചാൽ കൂട്ടൂലെ.......
അതറിയാഞ്ഞിട്ടാണോ??? അല്ല...
ചൊറിയുവാൻ എല്ലാവര്ക്കും ഒരു കാരണം വേണം............
ഭാഗ്യം കൊണ്ട് ജയിച്ചവർ എന്നൊക്കെ ആയിരുന്നു പറഞ്ഞിരുന്നെ ബെയ്ലിന്റെ വെയിൽസിന് മുന്നിൽ തീരും ഭാഗ്യം എന്നും അവർ പറഞ്ഞു....
ശരിയാണ് അവിടെയും ഭാഗ്യമാണ് ജയിപ്പിച്ചത്.... പോർച്ചുഗലിന്റെ ഭാഗ്യം ആയ ഞങ്ങളുടെ മുത്ത് അവനായിരുന്നു താരം വിമർശകരുടെ അണ്ണാക്കിലേക്ക് അടിച്ചു കയറ്റിയ ഒരു ഗോളും അസിസ്റ്റും........
ഫൈനലിൽ എത്തിയപ്പോഴും
ചിലർ കുരച്ചുകൊണ്ടേയിരുന്നു
ഫ്രാന്സിനോട് എത്ര ഗോളിന് തോൽക്കും എന്ന് മാത്രം നോക്കിയാൽ മതി എന്നായിരുന്നു അവരുടെ വാക്കുകൾ.....
ഒടുക്കം അവരുടെ നെഞ്ചത്തേക്ക് അവസാന ആണിയും അടിച്ച് ചാമ്പ്യൻപട്ടം.....
കുരയ്ക്കുന്ന പട്ടികൾ അടങ്ങിയിട്ടില്ലെന്ന്‌ അറിയാം......
വീണിടത്ത് കിടന്നു അവർ ഇനിയും ഉരുണ്ടുക്കൊണ്ടേയിരിക്കും.....
.....
......

Friday, July 8, 2016

അനുരാഗ കരിക്കിൻ വെള്ളം....ജോമോൻ എഴുതിയ റിവ്യൂ...



അനുരാഗ കരിക്കിൻ വെള്ളം » A RETROSPECT
✦പൃഥ്വിരാജ്‌ നിർമ്മാണ പങ്കാളിത്തം വഹിക്കുന്ന ആസിഫ്‌ അലി ചിത്രമാണ്‌ 'അനുരാഗ കരിക്കിൻ വെള്ളം.' ഈ പേരു കേൾക്കുമ്പോൾ, മലയാളത്തിന്റെ ഒരു നിത്യഹരിതഗാനത്തിന്റെ വരികളാവും നമുക്കാദ്യം ഓർമ്മ വരിക. കേവലം ഒരാലങ്കാരിക പദം എന്നതിനപ്പുറം, ഈ പേരിന്‌ പ്രത്യേകിച്ച്‌ എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് നമുക്കറിവില്ല.
■അമൽ നീരദിന്റെ സംവിധാന സഹായിയായിരുന്ന ഖാലിദ്‌ റഹ്മാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം, യാതൊരവകാശവാദങ്ങളും ഇല്ലാതെയാണ്‌ പുറത്തിറങ്ങിയത്‌. അതിമനോഹരമായ പോസ്റ്ററുകൾ പ്രേക്ഷകനെ തിയേറ്ററിലേക്ക്‌ ആനയിക്കും വിധത്തിലുള്ളതാണ്‌.
»SYNOPSIS
■ഒരു കുടുംബത്തിലെ രണ്ട്‌ അംഗങ്ങളിലൂടെ 129 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ കഥ പറഞ്ഞുപോകുന്നു. രഘു എന്ന കർക്കശക്കാരനായ പൊലീസ്‌ ഉദ്യോഗസ്ഥൻ ഭാര്യയോടും മക്കളോടുമൊപ്പം എറണാകുളത്ത്‌ താമസിക്കുന്നു. അദ്ദേഹത്തിന്റെ മക്കളിലൊരാളായ അഭിലാഷ്‌, architecture course കഴിഞ്ഞ് സ്ഥിരജോലിയില്ലാതിരിക്കുന്ന ചെറുപ്പക്കാരനാണ്‌. എലിസബത്ത്‌ എന്ന, വളരെ സെൻസിറ്റിവ്‌ (ആയ സ്വഭാവമുള്ള) പെൺകുട്ടിയുമായി അഭിലാഷ്‌ ഇഷ്ടത്തിലാണ്‌. എന്നാൽ പെട്ടന്നൊരു ദിവസം, അവളുമായി പിരിയാൻ അഭിലാഷ്‌ തീരുമാനിക്കുന്നു.
👥CAST & PERFORMANCES
■കൂട്ടുകാരുടെ വാക്ക്‌ കേട്ട്‌, എന്തും ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്ന ചിന്താപ്രാപ്തിയില്ലാത്ത ഒരു ചെറുപ്പക്കാരനായും, ജോലിക്ക്‌ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു തുടക്കക്കാരനായും, പിതാവിനോട്‌ അകൽച്ചയുള്ള മകനായും, കാമുകനായും ആസിഫ്‌ അലി സ്വാഭാവിക പ്രകടനം കാഴ്ചവച്ചു. ബിജു മേനോനുമായുള്ള കോമ്പിനേഷൻ സീനുകളെല്ലാം വളരെ രസകരമായിരുന്നു.
■നാളുകളേറും തോറും ഇഷ്ടം കൂടിക്കൂടിവരുന്ന മികച്ച നടനാണ്‌ ബിജു മേനോൻ. ആസിഫ്‌ അലിയുടെ പിതാവിന്റെ വേഷം ബിജു മേനോൻ അവതരിപ്പിച്ചു എന്നുകേൾക്കുമ്പോൾ ആശ്ചര്യം തോന്നിയേക്കാം. മിതത്വം പാലിച്ചുകൊണ്ട്‌, വളരെ നന്നായിത്തന്നെ, രഘു എന്ന ഗൃഹനാഥന്റെ വേഷം അദ്ദേഹം അവതരിപ്പിച്ചു. വൈഷമ്യഘട്ടങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ശ്രദ്ധേയമാണ്‌.
■ടെലിവിഷൻ അവതാരകയായിരുന്ന റജീഷ വിജയൻ, എലിസബത്ത്‌ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ കഥാപാത്രത്തിന്‌, ഇത്രത്തോളം അനുയോജ്യയായ ഒരു നായികയെ വേറെ കണ്ടെത്താൻ കഴിയുമെന്നുപോലും തോന്നാത്ത വിധത്തിലുള്ള പ്രകടനമായിരുന്നു. യാഥാർത്ഥ്യബോധമില്ലാത്ത കഥാപാത്രമായിരുന്നു. ഒറ്റപ്പെട്ടെന്ന് തോന്നുന്ന സമയങ്ങളിലെ നായികയുടെ കരച്ചിൽ, പോലും ഒറിജിനൽ ആയി അനുഭവപ്പെട്ടു. കാഴ്ചയിലും മിടുക്കിയായിരുന്നു.
■മിക്ക ചിത്രങ്ങളിലേയും പ്രകടനങ്ങളിൽ അമിതാഭിനയം പ്രകടമായിരുന്നെങ്കിൽ, ഈ ചിത്രത്തിൽ യാതൊരു പോരായ്കയുമില്ലാത്ത അഭിനയമായിരുന്നു ആശാശരത്‌ കാഴ്ചവച്ചത്‌. ഭർത്താവിനോട്‌ അതിരറ്റ സ്നേഹവും, അനുസരണയും, ഭയവുമുള്ള സ്ത്രീകഥാപാത്രമായിരുന്നു സുമ. ബിജുമേനോനുമായും ആസിഫ്‌ അലിയുമായുള്ള രംഗങ്ങൾ അത്രത്തോളം സ്വാഭാവികമായിരുന്നു. 'പാവാട'യിലെ വേഷത്തിനു ശേഷം, മുപ്പതുകാരന്റെ അമ്മവേഷം വീണ്ടും ഈ നടി സ്വീകരിച്ചിരിക്കുന്നു എന്നത്‌ അഭിനന്ദനാർഹമാണ്‌.
■'ആസിഫ്‌ അലി-ശ്രീനാഥ്‌ ഭാസി' എന്ന് കേൾക്കുമ്പോൾ 'ഹണീ ബീ' ഓർമ്മവരുന്നവർ ഉണ്ടായിരിക്കാം. ഈ ചിത്രത്തിൽ, നായകന്റെ സുഹൃത്തുക്കളിലൊരാളായി ശ്രീനാഥ്‌ ഭാസി അഭിനയിച്ചു, നല്ല സാന്നിധ്യമായിരുന്നു. ചെറുതല്ലാത്ത രീതിയിൽ ചിരിപ്പിക്കുവാനായി സൗബിൻ ഷാഹിർ കൂടെയുണ്ടായിരുന്നു. പ്രകടനങ്ങളേക്കുറിച്ച്‌ പറയേണ്ടതില്ലല്ലോ.! നായകന്റെ സഹോദരിയായി അഭിനയിച്ച പെൺകുട്ടിയും തന്റെ വേഷം നന്നായി ചെയ്തു. സുധീർ കരമന, സുധി കോപ്പ, മണിയൻപിള്ള രാജു തുടങ്ങിയവരായിരുന്നു മറ്റ്‌ അഭിനേതാക്കൾ.
📽CINEMATOGRAPHY
■ഷൈജു ഖാലിദിന്റെ സഹോദരനായ ജിംഷി ഖാലിദിന്റെ ക്യാമറാ നിർവ്വഹണം മികച്ചുനിന്നു. നഗരത്തിന്റെ ദൃശ്യങ്ങളും വർണ്ണനാതീതമായിരുന്നു.
🎵🎧MUSIC & ORIGINAL SCORES
■പ്രശാന്ത്‌ പിള്ള ഒരുക്കിയ ഗാനങ്ങൾ ആസ്വാദ്യകരമായിരുന്നില്ലെങ്കിലും, സന്ദർഭോജിതമായ പശ്ചാത്തലസംഗീതം അദ്ദേഹമൊരുക്കി.
»OVERALL VIEW
■യാഥാർത്ഥ്യവുമായി ഏറെ ബന്ധമുള്ള ലളിതമായ ഒരു കഥ, മികച്ച തിരക്കഥ, പ്രായഭേദമെന്യെ ഏവർക്കും ആസ്വദിക്കത്തക്കവിധമുള്ള മികച്ച ആവിഷ്കാരം. നായകന്റെയും, നായകന്റെ പിതാവിന്റെയും വ്യക്തിജീവിതത്തിനും അവരുടെ കുടുംബസാഹചര്യങ്ങൾക്കും, സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട്‌, ഹാസ്യാത്മകമായി അവതരിപ്പിക്കപ്പെട്ട ആദ്യപകുതിയും, ആദ്യപകുതിയുമായി ഇഴുകിച്ചേർന്ന രണ്ടാം പകുതിയും, പ്രതീക്ഷിക്കാത്തവിധമുള്ള ഉപസംഹാരവും.
■പേരുപോലെതന്നെ, അനുരാഗമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. എന്നാൽ കുടുംബ ബന്ധങ്ങൾ, സൗഹൃദം, തൊഴിൽ പ്രശ്നങ്ങൾ എന്നിവയെല്ലാം ചിത്രത്തിൽ പരാമർശവിധേയമായി വരുന്നുണ്ട്‌. അതുകൊണ്ടുതന്നെ, ചിതം കാലികപ്രസക്തിയുള്ളതാണെന്ന് പറയാവുന്നതാണ്‌.
■പക്വതയാർന്നതും, പുതുമയുള്ളതും, ലാളിത്യത്തോടുകൂടിയതുമായ അവതരണശൈലിയാണ്‌ ചിത്രത്തിന്റെ പ്രധാന ആകർഷണീയത. ആദ്യന്തം പ്രേക്ഷകനെ കഥയോട്‌ ചേർത്തുനിർത്തുന്ന ആഖ്യാനശൈലി ശ്രദ്ധേയമാണ്‌. ടെക്നിക്കൽ വശങ്ങളിലും ചിത്രം മേന്മകാത്തുസൂക്ഷിക്കുകയുണ്ടായി. കാസ്റ്റിംഗിലെ മികവ്‌, ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുമ്പോൾ ഗാനവിഭാഗം പശ്ചാത്തലവുമായി ചേർച്ചയില്ലാത്തവയായിരുന്നു.
■തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആർജ്ജിച്ച ശേഷം ജോലിതേടി അലയുന്ന യുവാക്കളുടെ മാനസികാവസ്ഥ, അവരുടെ കുടുംബത്തിൽ നിന്നുമുള്ള കുത്തുവാക്കുകൾ അവരിലേൽപ്പിക്കുന്ന ആഘാതങ്ങൾ, തൊഴിൽ മേഖലകളിലെ വെല്ലുവിളികൾ, ഉദ്യോഗാർത്ഥികളുടെ സംഘർഷങ്ങൾ എന്നീ വിഷയങ്ങളിലേക്ക്‌ ചിത്രം ആഴ്‌ന്നിറങ്ങുന്നുണ്ട്‌.
■സ്ത്രീപുരുഷ സൗഹൃദത്തെ രണ്ടു രീതികളിൽ കഥാകാരൻ വ്യാഖ്യാനിക്കുന്നു. കൂടാതെ ഭാര്യ-ഭർതൃബന്ധങ്ങൾക്കിടയിലെ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ, കൂട്ടുകാരാൽ സ്വാധീനിക്കപ്പെടുന്ന യുവത്വം, കൂട്ടുകാർക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സൗഹൃദവലയം, ഘടകങ്ങളെയെല്ലാം ചിത്രം സ്പർശിക്കുന്നു.
■എല്ലാ കഥാപാത്രങ്ങൾക്കും തത്തുല്യപങ്കാളിത്തം ചിത്രത്തിൽ നൽകുവാൻ സംവിധായകന്‌ കഴിഞ്ഞിരിക്കുന്നു. പ്രചോദനാത്മകമായ ചില സന്ദേശങ്ങളും ചിത്രം നമുക്ക്‌ നൽകുന്നുണ്ട്‌. അലസതയിൽ നിന്നും എഴുന്നേറ്റ്‌ മാറുവാനുള്ള സമയമായെന്നുള്ള തോന്നൽ ചിത്രം കാണുന്ന യുവാക്കളിലുളവാകും.
■ഗൃഹനാഥന്റെ സ്വഭാവവ്യതിയാനത്തിന്‌ ഹേതുവായ ഘടകങ്ങളെ പ്രേക്ഷകർക്ക്‌ കാര്യകാരണസഹിതം വ്യക്തമാക്കിക്കൊടുക്കുവാൻ സംവിധായകൻ ശ്രമിച്ചില്ല എന്നുതന്നെ പറയുവാനാകും. കഥാപാത്രങ്ങളിൽ ഭൂരിഭാഗം പേരും മദ്യപാനം ശീലമാക്കിയവരാണ്‌. കോമഡിക്കായി ക്രിയേറ്റ്‌ ചെയ്ത കൃത്രിമ സംഭവങ്ങളോ, കൂട്ടിച്ചേർക്കലുകളോ, അസ്വാഭാവികത തോന്നുന്ന രംഗങ്ങളോ ചിത്രത്തിലില്ല. ദ്വയാർത്ഥ പ്രയോഗങ്ങളോ, അശ്ലീല സംഭാഷണങ്ങളോ ഇല്ലെന്നുള്ളത്‌ പ്രത്യേകം ശ്രദ്ധിക്കുക.
■സംവിധായകൻ ഏറ്റവും നീതിപാലിച്ചത്‌, ഉപസംഹാര രംഗങ്ങളിലാണെന്ന് അടിവരയിട്ട്‌ പറയുവാനാകും. യാഥാർത്ഥ്യവുമായി ഒട്ടിനിൽക്കുന്ന സംഭവങ്ങളെ ദൃശ്യവത്കരിക്കുന്നതിൽ അദ്ദേഹം മൃദുസമീപനം കാണിച്ചില്ല. അതുകൊണ്ടുതന്നെ, ഇത്തരം ചെറിയ (നല്ല) ചിത്രങ്ങൾ കഴിയുമ്പോളുണ്ടാവുന്ന കയ്യടി തിയെറ്ററിൽ കേട്ടില്ല. ആർക്കും കയ്യടിക്കുവാൻ തോന്നില്ല എന്നു പറയുന്നതാകും ഉചിതം.
■ചിത്രം കണ്ടിറങ്ങുമ്പോൾ, സാൾട്ട്‌ & പെപ്പർ പോലുള്ള ചിത്രങ്ങൾ നമുക്ക്‌ നൽകിയതുപോലുള്ള സംതൃപ്തി, 'അനുരാഗ കരിക്കിൻ വെള്ളം' നമുക്ക്‌ സമ്മാനിക്കുന്നുണ്ട്‌. ആഗസ്റ്റ്‌ സിനിമാസ്‌ നിർമ്മിച്ച ഏറ്റവും നല്ല ചിത്രങ്ങളിലൊന്ന് എന്ന സ്ഥാനം അനുരാഗ കരിക്കിൻ വെള്ളം നേടിയിരിക്കും. ഒപ്പം ആസിഫ്‌ അലിയുടെ ഏറ്റവും നല്ല ചിത്രം എന്ന പേരും..!
»MY RATING: 3.5/★★★★★
➟വാൽക്കഷണം:
■"ഇപ്പോൾ നിനക്ക്‌ disturbance ആയി തോന്നുന്ന പലതും, മുൻപ്‌ നമ്മൾ എൻജോയ്‌ ചെയ്ത കാര്യങ്ങളായിരുന്നു." -നായിക നായകനോട്‌ പറയുന്ന വാക്കുകൾ. വ്യക്തിപരമായി പറയുകയാണെങ്കിൽ, ഈ ചിത്രത്തിലെ നായകൻ അനുഭവിച്ച അതേ മാനസികാവസ്ഥ, മുൻപ്‌ വിവിധ മേഖലകളിൽ എനിക്ക്‌ അനുഭവപ്പെട്ടിട്ടുള്ളതാണ്‌. ഈ ചിത്രത്തിൽ നിങ്ങളും കണ്ടേക്കാം, നിങ്ങളുടെ ജീവിതവുമായി ചേർന്നുകിടക്കുന്ന ചില സംഭവങ്ങൾ..!

Thursday, July 7, 2016

കസബ » A RETROSPECT....ജോമോൻ എഴുതിയ റിവ്യൂ...



ഞാനിഷ്ടപ്പെടുന്ന ഒരു സിനിമാപ്രേമിയും അതിലുപരി തന്റെ ബ്ലോഗിലൂടെ നല്ല നല്ല റിവ്യൂ എഴുതുകയും ചെയ്യുന്ന ഒരു ഫേസ്ബുക് കൂട്ടുകാരനാണ് ജോമോൻ അദ്ദേഹം എഴുതിയ എനിക്കിഷ്ടപ്പെടുന്ന പോസ്റ്റുകൾ കൂടി ഞാൻ ഇതിൽ പോസ്റ്റ് ചെയ്യുന്നു..

കസബ » A RETROSPECT
✦റിലീസിംഗിനു മുൻപ്‌, ഇത്രയേറെ ട്രോളുകൾ ഏറ്റുവാങ്ങേണ്ടതായി വന്ന ഒരു മലയാളസിനിമ വേറെയുണ്ടാവില്ല. അതുവഴി ഒരു നവാഗത സംവിധായകന്റെ ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഹൈപ്പും, സമീപ കാല മമ്മൂട്ടിച്ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ പബ്ലിസിറ്റിയും 'കസബ'ക്ക്‌ ലഭിക്കുകയുണ്ടായി.
■ധാരാളം നവാഗത സംവിധായകരെ മലയാളസിനിമയിലേക്ക്‌ ആനയിച്ചിട്ടുള്ള വ്യക്തിയാണ്‌ മമ്മൂട്ടി. തീ പാറുന്ന തൂലികയുടെ ഉടമയും, ഏവർക്കും പ്രിയങ്കരനായ നടനുമായ രഞ്‌ജി പണിക്കറുടെ മകനായ, നിതിൻ രഞ്‌ജി പണിക്കറും, കസബയിലൂടെ, മമ്മൂട്ടിയുടെ കൈ പിടിച്ച്‌ സിനിമാരംഗത്തേക്കെത്തുകയാണ്‌. എങ്കിലും അഛൻ ആനപ്പുറത്തു കയറിയാൽ മകന്‌ തഴമ്പുണ്ടാകുമോ? ഇല്ല. അതിനാൽ പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ ഞാൻ ചിത്രത്തിനു കയറി.
»SYNOPSIS
■136 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രാജൻ സക്കറിയ അലസനായ ഒരു പൊലീസ്‌ ഉദ്യോഗസ്ഥനാണ്‌. സ്ത്രീകളോട്‌ താത്പര്യക്കൂടുതലുള്ള അദ്ദേഹം, അലക്ഷ്യമായി യൂണിഫോം ധരിച്ച്‌, ചെറിയ കോമഡികളൊക്കെ പറഞ്ഞ്‌, അത്യാവശ്യം കുരുത്തക്കേടുകളൊക്കെ കാണിച്ചു നടക്കുന്ന ഒരാളാണ്‌. കേരള കർണ്ണാടക അതിർത്തിയായ കാളിയൂർ എന്ന സ്ഥലത്തേയ്ക്ക്‌ തന്റെ വ്യക്തിജീവിതത്തെ സ്വാധീനിച്ച ഒരു കേസുമായി ബന്ധപ്പെട്ട്‌ അദ്ദേഹത്തിന്‌ പോകേണ്ടിവരുന്നതിൽ നിന്നും ചിത്രത്തിന്റെ കഥ വികസിക്കുന്നു.
👥CAST & PERFORMANCES
■CI രാജൻ സക്കറിയ എന്ന, അലസനും എന്നാൽ രസികനുമായ പോലീസ്‌ ഉദ്യോഗസ്ഥനായി മമ്മൂട്ടി അഭിനയിച്ചു. ചിത്രത്തിനു മുഴുവൻ ഊർജ്ജം പകരുന്നതിൽ, മമ്മൂട്ടി അവതരിപ്പിച്ച നായകവേഷം വലിയൊരു പങ്കുവഹിച്ചു. ആദ്യപകുതിയിൽ രാജൻ സക്കറിയ എപ്പോൾ വാതുറന്നോ അപ്പോഴെല്ലാം തിയെറ്റർ നിറഞ്ഞ കയ്യടിയായിരുന്നു.
■IG ചന്ദ്രശേഖരൻ എന്ന സിദ്ധിഖ്‌ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായ അർജ്ജുൻ എന്ന കഥാപാത്രത്തെ, സിദ്ധിഖിന്റെ മകനായ ഷഹീൻ സിദ്ധിഖ്‌ തന്നെ അവതരിപ്പിച്ചു. എല്ലാ ചിത്രങ്ങളിലും, മികച്ച പ്രകടനങ്ങളിലൂടെ നമ്മെ ഞെട്ടിക്കാറുള്ള സിദ്ധിഖിന്റെ പെർഫോമൻസ്‌ വിലയിരുത്താൻ വാക്കുകൾ തികയില്ല. എന്നാൽ സ്ക്രീൻ സ്പേസ്‌ കുറവായിരുന്നു.
■ലീലയിലെ ഗംഭീര പ്രകടനത്തിനുശേഷം, ഈ ചിത്രത്തിൽ മുകുന്ദൻ എന്ന പൊലീസ്‌ ഉദ്യോഗസ്ഥനായി ജഗദീഷ്‌ നല്ല പെർഫോൻസ്‌ കാഴ്ചവച്ചു. അതിശക്തയായ സ്ത്രീസാന്നിധ്യമായ കമലയായി വേഷമിട്ടത്‌, വരലക്ഷ്മി ശരത്‌കുമാർ.
■പൗരുഷത്തിന്റെ പ്രതീകമായ പരമേശ്വരൻ നമ്പ്യാർ എന്ന രാഷ്ട്രീയ നേതാവായി, സമ്പത്ത്‌ വേഷമിട്ടു, അലൻഷ്യർ അവതരിപ്പിച്ച തങ്കച്ചൻ എന്ന കഥാപാത്രവും, മഖ്ബൂൽ സൽമാൻ അവതരിപ്പിച്ച ജഗൻ മേനോൻ എന്ന കഥാപാത്രവും ശ്രദ്ധേയമാണ്‌. ഇവരേക്കൂടാതെ Neha Sexeena, ബിജു പപ്പൻ, ശശി കലിംഗ, അബുസലീം തുടങ്ങിയവരും ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു.
📽CINEMATOGRAPHY
■Sameer Haq-ന്റെ ഛായാഗ്രഹണമികവ്‌ എടുത്തുകാണിക്കത്തക്ക രംഗങ്ങൾ ചിത്രത്തിൽ കുറവായിരുന്നു.
🎵🎧MUSIC & ORIGINAL SCORES
■ചിത്രത്തിലെ ഒരേയൊരു ഗാനം ആസ്വാദ്യകരമായിരുന്നില്ല. സിനിമയുടെ മൂഡിനനുസരിച്ച്‌ പശ്ചാത്തലസംഗീതമൊരുക്കുന്നതിൽ രാഹുൽരാജ്‌ വിജയിച്ചു.
»OVERALL VIEW
■തുടക്കം മുതൽ പ്രേക്ഷകനെ ത്രില്ലടിപ്പിച്ചുകൊണ്ടുള്ള ഒരു എന്റർടൈനർ. അതിനു വേണ്ട ചേരുവകൾ ചേർത്തൊരുക്കിയ തിരക്കഥ, മികച്ച ആവിഷ്കാരം. നായകന്റെ സ്വഭാവത്തെ എടുത്തുകാണിച്ചുകൊണ്ട്‌, നർമ്മ മുഹൂർത്തങ്ങളിലൂടെ, പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിലേക്ക്‌ കടന്നുചെന്ന്, ബോറടിക്കാത്ത വിധത്തിൽ അവസാനിച്ച ആദ്യപകുതിയും, കാലോചിതമായ വിഷയങ്ങളിലൂടെ, ഉദ്വേഗം നിലനിറുത്തിക്കൊണ്ട്‌ കടന്നുപോയ രണ്ടാം പകുതിയും, തൃപ്തികരമായ ക്ലൈമാക്സും.
■ഗ്രാമീണപശ്ചാത്തലത്തിൽ ആരംഭിച്ച്‌, ഗ്രാമീണപശ്ചാത്തലത്തിൽ അവസാനിക്കുന്ന ഈ ചിത്രം, പ്രസക്തമായ ചില വിഷയങ്ങൾക്കൂടി പറഞ്ഞുപോകുന്നു. ഒരേസമയം പണത്തോടും പദവികളോടും പെണ്ണിനോടുമുള്ള പുരുഷന്റെ അടങ്ങാത്ത ആർത്തി, സൗഹൃദം, നായകന്റെ വൈകാരിക സംഘർഷങ്ങൾ എന്നിവയ്ക്കെല്ലാം ചിത്രം പ്രാധാന്യം കൊടുത്തു. പുരുഷന്റെ ആഗ്രഹങ്ങൾക്ക്‌ പാത്രമാവേണ്ടിവന്ന സ്ത്രീകൾ അനുഭവിക്കുന്ന വ്യഥകൾ അതേപടി പകർത്തപ്പെട്ടിട്ടുണ്ട്‌.
■ധാരാളം പോലീസ്‌ കഥകൾ മലയാളത്തിലിറങ്ങിയിട്ടുണ്ട്‌. നന്മയുടെ നിറകുടങ്ങളായ ധാരാളം പോലീസ്‌ ഉദ്യോഗസ്ഥരെ നാം കണ്ടിട്ടുമുണ്ട്‌. എന്നാൽ ഇതൊരു ശ്രേഷ്ടനായ പൊലീസുദ്യോഗസ്ഥന്റെ കഥയല്ല. എല്ലാ പോലീസുകാരും 'എല്ലാം' തികഞ്ഞവരാണെന്നുള്ള ധാരണകളെ കാറ്റിൽപ്പറത്തിക്കൊണ്ട്‌, ആഭാസനായ ഒരു പോലീസ്‌ ഉദ്യോഗസ്ഥനിലൂടെ കഥ പറഞ്ഞുപോകുന്നു. കേസന്വേഷണത്തിലൂടെ തന്റെ സ്വഭാവം മാറ്റപ്പെട്ട, നീതിമാനായ ഒരു നായകനേയും ഈ ചിത്രത്തിൽ പ്രതീക്ഷിക്കേണ്ടതില്ല.
■ക്ലീഷേകളെ പരമാവധി ഒഴിവാക്കുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്‌. ഒരു കഥാപാത്രത്തിന്റെ ട്രാൻസ്‌ഫോർമേഷൻ കാണിക്കുന്നതിൽ നിന്നും അത്‌ മനസ്സിലാക്കാം. കൃത്രിമത്വം തോന്നാത്ത രീതിയിൽ, പ്രേക്ഷകനെ മുഷിപ്പിക്കാതെ, ആസ്വാദനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട്‌ ചിത്രം അവസാനിപ്പിച്ചു. ശബ്ദമിശ്രണം, എഡിറ്റിംഗ്‌ ഉൾപ്പെടെ, ടെക്നിക്കൽ വശങ്ങളിലും ചിത്രം മികച്ചുനിന്നു.
■വികലഹാസ്യങ്ങളുടെ അതിപ്രസരം ചിത്രത്തിലില്ല, ഏൽക്കാതെ പോയ നർമ്മസംഭാഷണങ്ങളും ഇല്ല. കയ്യടിക്കാതിരിക്കുവാൻ കഴിയാത്ത, ഉരുളയ്ക്കുപ്പേരി പോലുള്ള പഞ്ച്‌ ഡയലോഗുകളുണ്ട്‌. സ്ത്രീവിരുദ്ധത നിഴലിക്കുന്ന ചില സംഭാഷണങ്ങളും, ഏതാനും ദ്വയാർത്ഥ പ്രയോഗങ്ങളും ചിത്രത്തിലുടനീളമുണ്ടായിരുന്നു. മുകുന്ദൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയുമൊത്തുള്ള നായകന്റെ സംഭാഷണം ഒഴിവാക്കേണ്ടതുതന്നെയായിരുന്നു.
■അന്വേഷണോദ്യോഗസ്ഥൻ തന്റെ കഴിവുപയോഗിച്ച്‌ തെളിയിക്കേണ്ട, കേസിന്‌ ഉപോൽബലകമായ വസ്തുതകൾ, ചില കേന്ദ്ര കഥാപാത്രങ്ങളുടെ സ്വമേധയാലുള്ള ഏറ്റുപറച്ചിലിലൂടെ ആഖ്യാനിക്കാൻ ശ്രമിച്ചത്‌, അനൗചിത്യപരമായിത്തോന്നി.
■ഒരു തുടക്കക്കാരന്റെതായ യാതൊരു വിധ അങ്കലാപ്പുകളോ, പരിചയക്കുറവോ ചിത്രത്തിലെങ്ങും പ്രകടമായിരുന്നില്ല എന്നത്‌ പ്രശംസാർഹമാണ്‌. ഈ ചിത്രം, ആരാധകർക്കും പൊതുപ്രേക്ഷക സമൂഹത്തിനും ആഘോഷിക്കത്തക്കവിധത്തിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. ചിത്രം എനിക്ക്‌ നൽകിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ, ഞാൻ 'കസബ'ക്ക്‌ അഞ്ചിൽ മൂന്നരമാർക്ക്‌ നൽകുവാൻ ആഗ്രഹിക്കുന്നു. അമിത പ്രതീക്ഷകളില്ലാതെ, ധൈര്യമായി ടിക്കറ്റെടുക്കാം, കസബ നിങ്ങളെ നിരാശരാക്കുകയില്ല.
click here:https://m.facebook.com/keralamovieclub
➟വാൽക്കഷണം:
■ഈ ചിത്രത്തെ ട്രോളിയവർക്കുള്ള മറുപടിയെന്നവണ്ണം, ICU, TROLL MALAYALAM, TROLL MOLLYWOOD എന്നീ ട്രോൾ പേജുകൾക്ക്‌ നന്ദി പറഞ്ഞുകൊണ്ടാണ്‌ ചിത്രമാരംഭിച്ചത്‌. എന്തുതന്നെയായാലും, ചിത്രത്തെ ആക്ഷേപിച്ചവർക്കെല്ലാം ഇനി തൽക്കാലം വിശ്രമിക്കാവുന്നതാണ്‌..!
കസബ ഡാ .....

Wednesday, July 6, 2016

കരിങ്കുന്നം 6's » A RETROSPECT....ജോമോൻ എഴുതിയ റിവ്യൂ...



ഞാനിഷ്ടപ്പെടുന്ന ഒരു സിനിമാപ്രേമിയും അതിലുപരി തന്റെ ബ്ലോഗിലൂടെ നല്ല നല്ല റിവ്യൂ എഴുതുകയും ചെയ്യുന്ന ഒരു ഫേസ്ബുക് കൂട്ടുകാരനാണ് ജോമോൻ അദ്ദേഹം എഴുതിയ എനിക്കിഷ്ടപ്പെടുന്ന പോസ്റ്റുകൾ കൂടി ഞാൻ ഇതിൽ പോസ്റ്റ് ചെയ്യുന്നു....

കരിങ്കുന്നം 6's » A RETROSPECT
✦"a tribute to Jimmy George"
-ചിത്രത്തിന്റെ പരസ്യവാചകം ഇങ്ങനെയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ professional വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ്‌. വോളീബോളിൽ ലോകത്തിലെ (എൺപതുകളിൽ) പത്ത് മികച്ച അറ്റാക്കർ‍മാരിൽ ഒരാളായി ജിമ്മി ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇറ്റലിയിൽ ക്ലബ് വോളിബാൾ കളിച്ച ജിമ്മി ജോർജ്ജ്, തന്റെ ജീവിതകാലത്തുതന്നെ ഒരു ഇതിഹാസമായി മാറി. പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോൾത്തന്നെ, തന്റെ 32ആം വയസ്സിൽ, (1987 നവംബർ 30-ന്‌) ഇറ്റലിയിൽ വെച്ച് ഒരു കാറപകടത്തിൽ ജിമ്മി ജോർജ്ജ് മരണപ്പെട്ടു.
■വോളിബോൾ കളിയെ പശ്ചാത്തലമാക്കിയുള്ള ഈ ചിത്രം, ഉസ്താദ്‌ ഹോട്ടൽ, ട്രാഫിക്‌, ചാപ്പാ കുരിശ്‌ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ലിസ്റ്റിൻ സ്റ്റീഫനാണ്‌ വിതരണം ചെയ്യുന്നത്‌. മലയാളികളെ സംബന്ധിച്ചിടത്തോളം, ചിത്രത്തിലേക്ക്‌ ആകർഷിക്കപ്പെടാൻ തക്കവണ്ണം മറ്റെന്തുവേണം?
»SYNOPSIS
■144 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ, എബി-വന്ദന എന്നിവർ മിശ്രവിവാഹിത ദമ്പതികളാണ്‌. വോളിബോളിനെ, ക്രിക്കറ്റിന്റെയും ഫുട്ബോളിന്റേയും ലെവലിലേക്ക്‌ ഉയർത്തുവാൻ ആഗ്രഹിച്ച എബി, കരിങ്കുന്നം സിക്സസ്‌ എന്ന തങ്ങളുടെ ടീമിനെ ലോകമറിയുന്ന ഒരു ടീമാക്കി മാറ്റുവാനും ലക്ഷ്യം വച്ചിരുന്നു. ആ ലക്ഷ്യത്തിൽ, ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന എബി ഒരിക്കൽ ഒരു വാതുവെയ്പ്പുകാരനുമായി കോർക്കേണ്ടിവന്നു. അത്‌ വലിയൊരു പ്രശ്നത്തിൽ കലാശിച്ചു. തുടർന്ന് തങ്ങളുടെ ലക്ഷ്യം നിറവേറ്റുവാനായി അവർ യത്നിക്കുന്നു.
👥CAST & PERFORMANCES
■നായികക്ക്‌ മുൻതൂക്കമുള്ള ഈ ചിത്രത്തിൽ, വോളിബോൾ കോച്ചായ വന്ദന എന്ന കേന്ദ്രകഥാപാത്രത്തെ മഞ്‌ജു വാര്യർ അവതരിപ്പിച്ചു. പ്രതികൂലസാഹചര്യത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടിവന്ന ചുറുചുറുക്കുള്ള, സംഘർഷങ്ങൾ ഉള്ളിലൊതുക്കി ഭർത്താവിനെ അതിയായി സ്നേഹിക്കുന്ന നായികാകഥാപാത്രമായി, മഞ്‌ജു വാര്യർ നല്ല പ്രകടനം കാഴ്ചവച്ചു. രണ്ടാം വരവിലെ ഏറ്റവും മികച്ച പ്രകടനമെന്ന് നിസ്സംശയം പറയാം.
■എബി എന്ന, ഭർത്താവിന്റെ വേഷം അനൂപ്‌ മേനോൻ അവതരിപ്പിച്ചു. സ്ക്രീൻ സ്പേസ്‌ കുറവായിരുന്നെങ്കിലും, വോളിബോൾ ഭ്രമം മൂത്ത, ജിമ്മിജോർജ്ജിന്റെ കടുത്ത ആരാധകനായ കഥാപാത്രത്തെ മിതത്വത്തോടുകൂടിത്തന്നെ അനൂപ്‌ മേനോൻ അവതരിപ്പിച്ചു. എബി-വന്ദന ദമ്പതികളുടെ സഹായിയായി, കോട്ടയം പ്രദീപ്‌ വേഷമിട്ടു.
■ചിത്രത്തിൽ സുരാജ്‌ വെഞ്ഞാറമ്മൂട്‌ അവതരിപ്പിച്ച കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു. തുടരെത്തുടരെ വ്യത്യസ്തവേഷങ്ങൾ ചെയ്യുവാൻ അവസരങ്ങൾ ലഭിക്കുന്ന അദ്ദേഹത്തിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു വേഷം തന്നെയായിരിക്കും നെൽസൺ.
■ഗായത്രി സുരേഷ്‌ (ജമ്നാപ്യാരി), ലെന, ബാബു ആന്റണി, സുധീർ കരമന, സന്തോഷ്‌ കീഴാറ്റൂർ, ബൈജു, നോബി, ജേക്കബ്‌ ഗ്രിഗറി, ശ്രീജിത്‌ രവി, നന്ദു, മേജർ രവി, മണിയൻപിള്ള രാജു, ജഗദീഷ്‌, ഹരീഷ്‌ പെരടി, പദ്മരാജ്‌ രതീഷ്‌, ശ്യാമപ്രസാദ്‌, മണിക്കുട്ടൻ എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
📽CINEMATOGRAPHY
■ജയകൃഷ്ണ ഗുമ്മാടി കൈകാര്യം ചെയ്ത ക്യാമറ മികച്ചുനിന്നു. ജയിലിനകത്തും, ജയിലിന്റെ ലോംഗ്‌ ഷോട്ട്‌ ഉൾപ്പെടെയുള്ള രംഗങ്ങളും നല്ലരീതിയിൽ പകർത്തിയിട്ടുണ്ട്‌. ഗാനരംഗങ്ങളിലും അത്‌ ദൃശ്യമായിരുന്നു.
🎵🎧MUSIC & ORIGINAL SCORES
■യുവ സംഗീതസംവിധായകരിൽ ശ്രദ്ധേയനായ രാഹുൽ രാജ്‌ ഈണമിട്ട പാട്ടുകൾ സന്ദർഭോചിതമായിരുന്നു, പശ്ചാത്തലസംഗീതം ഗംഭീരം. ക്ലൈമാക്സിനോടടുക്കുമ്പോൾ കഥാപശ്ചാത്തലത്തിനും, കളിക്കളത്തിനും യോജിച്ചരീതിയിൽ, കാണികൾക്ക്‌ വീര്യം പകരുന്ന പശ്ചാത്തലസംഗീതമൊരുക്കാൻ രാഹുൽ രാജിന്‌ കഴിഞ്ഞു.
»OVERALL VIEW
■പ്രചോദനാത്മകമായ സന്ദേശങ്ങൾ ഉൾക്കൊണ്ട, sports പശ്ചാത്തലമാക്കിയുള്ള ഒരു നല്ല ചിത്രം, വ്യത്യസ്തമായ കഥ, മികച്ച തിരക്കഥയ്ക്ക്‌ അനുയോജ്യമായ, തെല്ലും ബോറടിപ്പിക്കാത്തവിധത്തിലുള്ള ആവിഷ്കാരം.
■നായികാനായകന്മാരുടെ സന്തോഷകരമായ ജീവിതത്തിൽ തുടങ്ങി, അവർ നേരിട്ട വിവിധ പ്രശ്നങ്ങളിലൂടെ കടന്നുപോയി, ലക്ഷ്യം നേടുവാനുള്ള കഠിനശ്രമങ്ങളിലൂടെ സഞ്ചരിച്ച ആദ്യപകുതിയും, ആദ്യപകുതിയോട്‌ നീതിപാലിച്ചുകൊണ്ട്‌, ഒട്ടും ബോറടിപ്പിക്കാത്തവിധത്തിൽ മുൻപോട്ടുപോയ മികച്ച രണ്ടാം പകുതിയും, ഒടുവിൽ തൃപ്തികരമായ ഉപസംഹാരവും.
■ക്ലീഷേ രംഗങ്ങളെ ഒഴിവാക്കിക്കൊണ്ട്‌, സാധാരണ ജനങ്ങൾക്കിടയിൽ ക്രിക്കറ്റ്‌, ഫുട്ബോൾ എന്നിവയുടെ പകുതിപോലും സ്വാധീനമില്ലാത്ത ഒരു ഗെയിം ബേസ്‌ ചെയ്തുകൊണ്ടുള്ള കഥയെ, വളരെ ലാളിത്യത്തോടുകൂടി ആവിഷ്കരിച്ചിരിക്കുന്നു. വേഗതയിൽ പറഞ്ഞുപോകുന്ന രീതിയാണ്‌ സംവിധായകൻ അവലംബിച്ചിരിക്കുന്നത്‌.
■സ്പോർട്സ്‌ ബേസ്ഡ്‌ ചിത്രമായിരുന്നെങ്കിലും, ചിത്രത്തിൽ ഏറിയപങ്കും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌ ജയിലിൽ വച്ചാണ്‌. പ്രചോദനാത്മകമായ വിഷയങ്ങളോടൊപ്പം, തടവുകാർ തമ്മിലുള്ള വൈകാരികബന്ധവും, സ്വാർത്ഥതയും, വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജയിലിനകത്തെ സൗഹൃദം, ഒരുമ, കൃഷിയുൾപ്പെടെയുള്ള ജോലികൾ എന്നിവയേക്കുറിച്ചെല്ലാം ഒരറിവ്‌ പ്രേക്ഷകനു പകർന്നു നൽകാൻ സംവിധായകന്‌ കഴിഞ്ഞു.
■നേതൃത്വപാടവം, ആവശ്യമായിരുന്ന വിവിധ മേഖലകൾ, വെല്ലുവിളികൾ ഏറ്റെടുക്കുവാനായി മുന്നിട്ടിറങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന തിരിച്ചടികൾ എന്നിവയെല്ലാം തെല്ലും കൃത്രിമത്വം തോന്നാത്തവിധത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്‌. വോളിബോൾ കളിയോടും, ജിമ്മി ജോർജ്ജിനോടുമുള്ള വലിയൊരുവിഭാഗം ജനങ്ങളുടെ ഭ്രമത്തേയും, കായികരംഗത്ത്‌ പൊതുവായുള്ള വാതുവെയ്പ്പ്‌, ചതി, കാലുമാറ്റം തുടങ്ങിയ വിഷയങ്ങളേയും ചിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്‌.
■ഭാര്യ ഭർതൃ ബന്ധത്തിന്റെ ഇഴയടുപ്പത്തിന്റെ ആവശ്യകതയേയും, പരസ്പരമുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യത്തേയും ചിത്രം ഉയർത്തിക്കാണിക്കുന്നതോടൊപ്പം, സത്യസന്ധതക്ക്‌ വില നൽകുന്ന ചങ്കൂറ്റമുള്ള ഒരു പിതാവിനെ ഹരീഷ്‌ പെരടി അവതരിപ്പിച്ച കഥാപാത്രത്തിലൂടെ നമുക്ക്‌ കാണാവുന്നതാണ്‌.
■എന്നിരുന്നാലും, കള്ളനും കൊലപാതകിയുമായി തടവറയിൽ കിടക്കുന്നവരോടുള്ള (അവരുടെ) ഉറ്റവരുടെ സമീപനരീതി, അവരുടെ ജയിൽ ജീവിതത്തെ ന്യായീകരിക്കും വിധത്തിലുള്ളതാണെന്ന് തോന്നി. കളിക്കാരുടെ പ്രായപരിധി ചിത്രത്തിൽ പരാമർശിക്കുകയോ പരിഗണിക്കുകയോ ചെയ്യപ്പെട്ടിട്ടില്ല.
■എഡിറ്റിംഗ്‌ ഉൾപ്പെടെ ടെക്നിക്കൽ വശങ്ങളിൽ ചിത്രം മികച്ചുനിന്നു. സംഘട്ടനരംഗങ്ങളും കൊള്ളാം. നായിക ജയിലിലേക്ക്‌ നടന്നുവരുമ്പോൾ ഒരു നടൻ കാഥികനേപ്പോലെ എന്തൊക്കെയോ പുലമ്പുന്നതൊഴിവാക്കിയാൽ, മറ്റെല്ലാ അഭിനേതാക്കളുടെയും പ്രകടനം ഒന്നിനൊന്നിനു മെച്ചം. ജയിലിനകത്തുവച്ചുള്ള കോമഡികൾ അതീവരസകരമായിരുന്നു. 'സന്തോഷം വരുമ്പോൾ മഴപെയ്യുക' എന്ന (മലയാള) സിനിമകളിലെ സ്ഥിരം ക്ലീഷേയെ രസാവഹമായി ആക്ഷേപിക്കുന്നുണ്ട്‌
■എത്രതന്നെ പ്രതികൂല സാഹചര്യങ്ങളുണ്ടായാലും, ആരെല്ലാം ഒറ്റപ്പെടുത്തിയാലും, അതിനെയെല്ലാം തരണം ചെയ്ത്‌ കഠിനശ്രമം നടത്തുന്നതിന്‌ പ്രതിഫലം ലഭിക്കുമെന്നതിന്റെ മാതൃക ചിത്രത്തിൽ കാണാവുന്നതാണ്‌. വ്യത്യസ്തതയുള്ള ചലച്ചിത്രങ്ങൾക്കായി കാത്തിരിക്കാറുള്ള ഓരോരുത്തർക്കും, കരിങ്കുന്നം സിക്സസ്‌ ഒരു നല്ല അനുഭവം തന്നെയായിരിക്കുമെന്നുറപ്പ്‌.
»MY RATING: 3.25/★★★★★

➟വാൽക്കഷണം:
■ചിത്രത്തിന്റെ സംവിധായകനായ ദീപു കരുണാകരൻ മുൻപ്‌, ക്രേസി ഗോപാലൻ, വിന്റർ, തേജാഭായ്‌ & ഫാമിലി, ഫയർമാൻ എന്നിങ്ങനെ നാലു ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നെങ്കിലും, എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ അവയ്ക്ക്‌ സാധിച്ചു എന്ന് പറയുവാനാവില്ല. എന്നാൽ ഈ വരവിൽ, ഏവർക്കും തൃപ്തികരമായ വിധത്തിൽ ഒരു ചിത്രമൊരുക്കുവാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു എന്നത്‌ അഭിനന്ദനാർഹമാണ്‌. മഞ്‌ജു വാര്യർക്ക്‌ ഒരു നല്ല തിരിച്ചുവരവ്‌ ലഭിച്ചതും വച്ചാണെന്നു പറയാം.!

ഷാജഹാനും പരീക്കുട്ടിയും » A RETROSPECT.........ജോമോൻ എഴുതിയ റിവ്യൂ...



ഞാനിഷ്ടപ്പെടുന്ന ഒരു സിനിമാപ്രേമിയും അതിലുപരി തന്റെ ബ്ലോഗിലൂടെ നല്ല നല്ല റിവ്യൂ എഴുതുകയും ചെയ്യുന്ന ഒരു ഫേസ്ബുക് കൂട്ടുകാരനാണ് ജോമോൻ അദ്ദേഹം എഴുതിയ എനിക്കിഷ്ടപ്പെടുന്ന പോസ്റ്റുകൾ കൂടി ഞാൻ ഇതിൽ പോസ്റ്റ് ചെയ്യുന്നു....

ഷാജഹാനും പരീക്കുട്ടിയും » A RETROSPECT
✦ജനപ്രിയൻ, റോമൻസ്‌, ഹാപ്പി ജേർണി എന്നീ ചിത്രങ്ങൾക്കുശേഷം ബോബൻ സാമുവൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്‌ 'ഷാജഹാനും പരീക്കുട്ടിയും' ജയസൂര്യ, ചാക്കോച്ചൻ, അമലാപോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം, ഹാസ്യത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ളതായിരിക്കുമെന്ന് ടൈറ്റിൽ സൂചിപ്പിക്കുന്നു.
■ഒരു ചിത്രത്തിന്റെ ട്രൈലർ, പ്രൊമോ സോംഗ്‌ , തുടങ്ങിയവ ആ ചിത്രത്തോടുള്ള പ്രേക്ഷകന്റെ പ്രതീക്ഷയെ വർദ്ധിപ്പിക്കുമെങ്കിൽ, ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം വിപരീതഫലമാണുളവായത്‌. ചിത്രത്തിന്റെ ട്രൈലറും വീഡിയോ ഗാനവും ആസ്വാദ്യകരമല്ലായിരുന്നു.
»SYNOPSIS
■141 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിൽ, ജിയ വാഹനഭ്രമമുള്ള ഒരു പെൺകുട്ടിയാണ്‌. പുതിയ വാഹനങ്ങൾ അമിതവേഗതയിൽ ഓടിക്കാറുള്ള ജിയക്ക്‌ ഒരുനാൾ ഒരപകടം സംഭവിച്ചു. അപകടത്തിൽ ഓർമ്മശക്തി നശിച്ച ജിയയെ പൂർവ്വാവസ്ഥയിലാക്കുവാനുള്ള ശ്രമവും, ജിയയുടെ മുൻകാല സുഹൃത്തുക്കളിലേക്കുള്ള അന്വേഷണങ്ങളുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.
👥CAST & PERFORMANCES
■ഗുണ്ടായിസമൊക്കെയായി ജീവിക്കുന്ന പ്രിൻസ്‌ എന്ന കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിച്ചു. വ്യത്യസ്ത ലുക്കും, ഭാവങ്ങളുമായി, വളരെ ഊർജ്ജസ്വലമായ പെർഫോമൻസായിരുന്നു. ജയസൂര്യ-അമല കോമ്പിനേഷൻ സീനുകൾ മികച്ചുനിന്നു.
■ബിസിനസ്സുകാരനായ പ്രണവ്‌ എന്ന കഥാപാത്രമായി ചാക്കോച്ചൻ വേഷമിട്ടു. ഏൽപ്പിക്കപ്പെട്ട വേഷം മിതത്വത്തോടുകൂടി അദ്ദേഹം അവതരിപ്പിച്ചു, ക്ലൈമാക്സിനോടടുക്കുമ്പോൾ കൂടുതൽ നന്നായിത്തോന്നി.
■ജിയ എന്ന നായികാകഥാപാത്രത്തെ അമലാ പോൾ അവതരിപ്പിച്ചു. ഓർമ്മ നഷ്ടപ്പെട്ട, എന്നാൽ പ്രാധാന്യമുള്ള നായികാ കഥാപാത്രമായി അമലാപോൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മേജർ രവി എന്ന കഥാപാത്രമായി വന്ന അജു വർഗ്ഗീസ്‌ ശരാശരി പ്രകടനം മാത്രമായിരുന്നു.
■Private Detective മാത്യൂസ്‌ എന്ന കഥാപാത്രത്തെ സുരാജ്‌ വെഞ്ഞാറമ്മൂട്‌ അവതരിപ്പിച്ചു. തുടക്കത്തിൽ കോമഡികളൊന്നും രസകരമായിരുന്നില്ലെങ്കിലും, ഷോക്കേറ്റ ശേഷമുള്ള രംഗങ്ങൾ തിയെറ്ററിൽ കൂട്ടച്ചിരിയുണ്ടാക്കി. കുഞ്ചൻ, വിജയരാഘവൻ, സുനിൽ സുഖദ, ലെന, കൊച്ചുപ്രേമൻ, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടു.
📽CINEMATOGRAPHY
■ഗാനരംഗങ്ങളിലും, ക്ലൈമാക്സിനോടനുബന്ധിച്ച രംഗങ്ങളിലും ക്യാമറാമികവ്‌ പ്രകടമായിരുന്നു.
🎵🎧MUSIC & ORIGINAL SCORES
■ഹരിനാരായണന്റെ വരികൾക്ക്‌ ഈണം പകർന്നിരിക്കുന്നത്‌ ഗോപീ സുന്ദർ. ആദ്യപകുതിക്കൊടുവിൽ കേൾപ്പിക്കുന്ന 'ചിത്തിരമുത്തേ' എന്നുതുടങ്ങുന്ന ഗാനം ശരാശരി നിലവാരം പുലർത്തി. പശ്ചാത്തലസംഗീതം മേന്മയുള്ളതായിരുന്നില്ല. ടു കൺട്രീസിലേതുപോലെ പശ്ചാത്തലത്തിൽ 'മുക്കത്തെ പെണ്ണേ' കേൾപ്പിച്ചതും, കോമഡി രംഗങ്ങളിൽ ഇത്‌ കോമഡിയാണെന്ന് മറ്റുള്ളവർ മനസ്സിലാക്കാൻ വേണ്ടി ഉപയോഗിച്ച ക്ലിപ്സും അരോചകമായിരുന്നു. നാദിർഷ രചിച്ച്‌, ഈണമിട്ട്‌ ആലപിച്ച്‌"മധുരിക്കും ഓർമ്മകളേ.. " എന്നുതുടങ്ങുന്ന, പഴയഗാനങ്ങൾ കൂട്ടിയുണ്ടാക്കിയ ഗാനം വലിയ ഓളമുണ്ടാക്കി.
»OVERALL VIEW
■ഹാസ്യത്തിനും entertaining-നും മാത്രം പ്രാധാന്യം നൽകിക്കൊണ്ടുള്ള ശരാശരി നിലവാരമുള്ള ഒരു ചിത്രം. ലോജിക്‌ സംബന്ധമായ ആശയക്കുഴപ്പങ്ങൾ ധാരാളമുള്ള കഥ, ശരാശരി തിരക്കഥ, ഏറെക്കുറെ, പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോയ മേക്കിംഗ്‌.
■നായികാനായകന്മാരുടെ കണ്ടുമുട്ടലും, നായികയുടെ ഓർമ്മശക്തിവീണ്ടെടുക്കുവാനുള്ള ശ്രമങ്ങളും കോമഡിയോടുകൂടി അവതരിപ്പിക്കപ്പെട്ട, ബോറടിക്കാത്തവിധമുള്ള ആദ്യപകുതിയും, നായികയ്ക്കുവേണ്ടിയുള്ള നായകന്മാരുടെ മത്സരങ്ങൾ, ബാലിശമായ രംഗങ്ങൾ എന്നിവയുൾപ്പെട്ട രണ്ടാം പകുതിയും, തൃപ്തികരമായിത്തോന്നാത്ത ക്ലൈമാക്സും.
■പ്രേക്ഷകനെ ആദ്യന്തം ചിരിപ്പിക്കുക എന്നതായിരുന്നു ചിത്രത്തിന്റെ ഉദ്ദേശം, ആ വിധത്തിൽ സംവിധായകൻ പ്രേക്ഷകനെ വഞ്ചിച്ചില്ല. എന്നാൽ കഥാപരമായി നോക്കുകയാണെങ്കിൽ ചിത്രം മേന്മയേറിയതുമല്ല. ആദ്യപകുതിയുമായി ഇഴചേരാത്ത ഉപസംഹാരത്തിന്റെ മുഷിച്ചിൽ, ഹാസ്യത്തിന്റെ മേമ്പൊടിയിൽ മിനുക്കിയിരിക്കുന്നു. ഏതാനും കോമഡികൾ വ്യത്യസ്തത പുലർത്തി. നായകന്റെ അമ്മയുൾപ്പെടെയുള്ളവരും, നായികയുടെ വീട്ടുകാരും ഉൾപ്പെടെയുള്ളവർ കോമഡി പറഞ്ഞത്‌, കഴിഞ്ഞവർഷമിറങ്ങിയ ചില ചിത്രങ്ങളെ ഓർമ്മിപ്പിച്ചു.
■ടെക്നിക്കൽ വശങ്ങൾ മികച്ചുനിന്നു. കാസ്റ്റിംഗ്‌ എടുത്തുപറയേണ്ടതാണ്‌. ചാക്കോച്ചൻ-ജയസൂര്യ കോമ്പിനേഷനിലുള്ള ഗുലുമാൽ, ത്രീ കിംഗ്സ്‌ തുടങ്ങിയവയുമായി ചില രംഗങ്ങൾക്ക്‌ സാദൃശ്യം തോന്നിയേക്കാം. ദളപതിയുൾപ്പെടെയുള്ള ചിത്രങ്ങളുടെ ചിത്രങ്ങളിലെ രംഗങ്ങളുമായി ഈ ചിത്രത്തിലെ രംഗങ്ങളിൽ സാദൃശ്യം കാണിച്ചുകൊണ്ടുള്ള കോമഡികൾ കൊള്ളാമായിരുന്നു. മാധ്യമപ്രവർത്തകരേയും, ചന്ദനമഴ സീരിയൽ, നായകന്മാരുടെ ആദ്യ ചിത്രങ്ങളിലെ ഗാനങ്ങൾ എന്നിവയുൾപ്പെട്ട കോമഡിരംഗങ്ങൾ രസകരമായിരുന്നു.
■അജു വർഗ്ഗീസ്‌, സുരാജ്‌ ടീമിന്റെ ചില കോമഡികൾ പ്രതീക്ഷിക്കാവുന്നതും, രസിപ്പിക്കാത്ത വിധത്തിലുള്ളവയുമായിരുന്നു. നായികയുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള സംഭാഷണരംഗങ്ങളിൽ കൃത്രിമത്വം തോന്നി. പതിവു കോമഡി ചിത്രങ്ങളിലെന്നതുപോലെ കോമഡിക്കുവേണ്ടി ക്രിയേറ്റ്‌ ചെയ്ത ചില അനുചിത രംഗങ്ങൾ ഇവിടേയും കല്ലുകടിയായിരുന്നു. എങ്കിലും ദ്വയാർത്ഥപ്രയോഗങ്ങളുടെ വേലിയേറ്റം ഇവിടെ കണ്ടില്ല എന്നത്‌ ആശ്വാസകരമാണ്‌.
■പ്രേക്ഷകനെ ബോറടിക്കാതെ തിയെറ്ററിൽ പിടിച്ചിരുത്താൻ കഴിഞ്ഞ ഈ ചിത്രത്തിനായി, ലോജിക്കിനേക്കുറിച്ച്‌ കൂടുതലായി ചിന്തിക്കാതെ, അമിതപ്രതീക്ഷകളില്ലാതെ പോകുന്നവർ നിരാശരാവില്ല. അമർ അക്ബർ അന്തോണി, ടു കൺട്രീസ്‌, കിംഗ്‌ ലയർ തുടങ്ങിയ ചിത്രങ്ങൾ സ്വീകരിച്ചവർക്ക്‌ ഈ ചിത്രവും ഇഷ്ടപ്പെട്ടേക്കാം.
»MY RATING: 2.5/★★★★★

➟വാൽക്കഷണം:
■Book My Show വഴിയായിരുന്നു ചിത്രത്തിന്‌ ടിക്കറ്റെടുത്തത്‌. ദുഃഖകരമെന്നു പറയട്ടെ, തിയെറ്ററിലുള്ള 'ടിക്കറ്റ്‌ ആഗമന യന്ത്രത്തിൽ' Booking ID എന്റർ ചെയ്തപ്പോൾ കിട്ടിയ സ്ലിപ്പിൽ "SHAJAHANUM PARIKKUTTIYUM" എന്ന പേരിന്റെ അവസാന 9 അക്ഷരങ്ങൾ ഇല്ലായിരുന്നു. എത്ര മ്ലേഛകരം...!

Wednesday, June 29, 2016

കുഞ്ഞുവാവകള്‍ക്കായി 4momsന്റെ മമ്മാറൂ....Gadget Review


കുഞ്ഞുവാവകള്‍ക്കായി 4momsന്റെ മമ്മാറൂ...


കൊച്ചുകുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്കായുള്ള ടെക്‌ഗാഡ്‌ജറ്റാണിത്‌. സാധാരണ നിലയില്‍ കുഞ്ഞുങ്ങളെ സാന്ത്വനിപ്പിക്കാന്‍ അമ്മമാര്‍ അവരെ മടിയില്‍ വെച്ചോ, എടുത്തോ വളരെ സാവധാനത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ആട്ടാറുണ്ട്‌. ഇതുപോലെ കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ കഴിവുള്ള പുതിയ ടെക്‌ ഗാഡ്‌ജറ്റാണ്‌ 4momsന്റെ മമ്മാറൂ. മാതാപിതാക്കളെപ്പോലെതന്നെ മുകളിലേക്കും താഴേക്കും, ഒരു വശത്തു നിന്നു മറുവശത്തേക്കും ഇടവിടാതെ കുഞ്ഞുങ്ങളെ ചലിപ്പിക്കുവാന്‍ (ആട്ടാന്‍) ഈ ഉപകരണം സഹായിക്കുന്നു. ബ്ലൂടൂത്ത്‌ അനുഗുണമായാണ്‌ ഗാഡ്‌ജറ്റിന്റെ പ്രവര്‍ത്തനം. ആയതിനാല്‍ സ്‌മാര്‍ട്ട്‌ ഡിവൈസ്‌ ഉപയോഗിച്ച്‌ ഉപകരണത്തിന്റെ ചലനവും ശബ്ദവും, സ്‌പീഡും, നിയന്ത്രിക്കുവാന്‍ സാധിക്കുന്നു.
 ബില്‍ട്ട്‌ ഇന്‍ സൗണ്ട്‌, MP3 പ്ലഗ്‌ ഇന്‍ എന്നിവയും ഉപകരണം ഉള്‍ക്കൊള്ളുന്നുണ്ട്‌. കൂടാതെ കേള്‍ക്കാനിമ്പമുള്ള നാല്‌ പാട്ടുകളോ, അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള പാട്ടുകളോ പ്ലേ ചെയ്യുവാനും സാധിക്കുന്നു. കുട്ടിക്ക്‌ കൂടുതല്‍ ആശ്വാസം നല്‌കുന്ന രീതിയില്‍ സീറ്റിന്റെ ചായ്‌വ്‌ ക്രമീകരിക്കുവാനും ഓപ്‌്‌ഷനുണ്ട്‌. എളുപ്പത്തില്‍ ഊരിയെടുത്ത്‌ കഴുകി വൃത്തിയാക്കുന്നതിനും സാധിക്കുന്നു  എന്നതും ഇതിന്റെ മറ്റൊരു മേന്മയാണ്‌. ഇതിനെല്ലാം പുറമെ കുട്ടിക്കു കളിക്കാനായി ടോയ്‌ ബോളും ഇതില്‍ സെറ്റ്‌ ചെയ്‌തിട്ടുണ്ട്‌. പരമ്പരാഗത ഇന്‍ഫാന്റ്‌ സീറ്റിനെക്കാളും മെച്ചപ്പെട്ട രീതിയിലാണ്‌ പുതിയ ടെക്‌ ഉപകരണം വിപണിയിലെത്തുന്നത്‌. ഗ്രേ ക്ലാസ്സിക്‌, ഡിസൈനര്‍ പ്ലഷ്‌, മള്‍ട്ടി പ്ലഷ്‌, സില്‍വര്‍ പ്ലഷ്‌, ബ്ലാക്ക്‌ ക്ലാസ്സിക്‌ എന്നീ അഞ്ചു വ്യത്യസ്‌ത ഡിസൈനുകളിലാണ്‌ ഉല്‌പന്നം ലഭ്യമാകും.

for more details click here

ഇന്നൊരു സംഭവംണ്ടായീ...വാട്സ്ആപ് കഥ...അരുൺ അംബാനി...

ഇന്നൊരു സംഭവംണ്ടായീ...      വാട്സ്ആപ് കഥ...അരുൺ അംബാനി...

പുതിയൊരു സിം എടുത്ത്‌ ആ നമ്പരിൽ വാട്സാപ്പ്‌ ആക്ടിവേറ്റ്‌ ചെയ്തു.. വാട്‌സാപ്‌ ഓപ്പണായി വന്ന കൂട്ടത്തിൽ ഒരു കുഞ്ഞു ഗ്രൂപ്പും കേറിവന്നു ......നോക്കീപ്പോ . ഇത്രനാളും പെന്റിംഗിൽ കിടന്ന മെസ്സേജ്‌ എല്ലാം കൂടി ചറപറാന്ന് വരാൻ തുടങ്ങി..!!!

അതൊന്നു നിന്നപ്പൊ ഞാൻ പതിയെ ഓടാമ്പലു പൊക്കി ആ  ഗ്രൂപ്പിനുള്ളിലേക്ക്‌ എത്തിനോക്കി... ന്റെ പടച്ചോനെ... പറഞ്ഞാ ങളു വിശ്വസിക്കില്ല... പത്തിരുപത്‌ സുന്ദരി പെൺപിള്ളാരുള്ള  "Sweety Sparrows" എന്നൊരു കിടിലൻ ഗ്രൂപ്പ്‌ :)
ഏതോ കോളെജിലെയൊ ഹോസ്റ്റലിലെയോ ഗേൾസിന്റെ വകയാ.ഗ്രൂപ്‌ നിറയെ മ്യാരക സെൽഫീസും കാമുകന്മാരെക്കുറിച്ചും കെട്യോന്മാരെക്കുറിച്ചും ഒക്കെ വിശേഷങ്ങളും കുശുമ്പും കുന്നായ്മയും പിന്നെ കൊറെ ക്ലിപ്പുകളും.

ഹായ്‌... രാവിലത്തെ കണി എന്തായാലും മോശമായില്ല... പക്ഷെ അവരറിയാതെ അവരുടെ ഗ്രൂപ്പിൽ നിൽക്കുന്നത്‌ മോശമല്ലെ.. അതും എന്നെപോലെ ഒരു അന്യപുരുഷൻ..

അതൊണ്ട്‌ ഞാൻ ഇടിച്ച്‌ കേറി ചെന്ന് 'ഹായ്‌ ഗേൾസ്‌' ....എന്നൊരു മെസ്സേജങ്ങട് ചാർത്തി...

മെസ്സേജ്‌ കണ്ടതും " ഹായ്‌ അനുമോളേ.., എവിടാരുന്നെടീ നീ" എന്നും  പറഞ്ഞു  കാക്കക്കൂട്ടിൽ കല്ലിട്ട പോലെ അലച്ച്‌ വിളിച്ച്‌ കൊറെയെണ്ണം... ആ കുഞ്ഞുങ്ങളുടെ സന്തോഷവും ഉത്സാഹവുമൊക്കെ കണ്ടപ്പൊ ഈ അനുജൻറെ കണ്ണു നിറഞ്ഞു... :-/ :-/

അൽപം കഴിഞ്ഞു കാര്യങ്ങൾ പതിയെ മനസിലായി ..ഈ ഗ്രൂപിൽ ഉണ്ടായിരുന്ന ഏതൊ ഒരു  പെങ്കൊച്ചിന്റെ ആയിരുന്നു  ഈ നമ്പർ. അവളു കല്യാണം കഴിഞ്ഞു കെട്യോന്റെ കൂടെ വിദേശത്ത്‌ പൊറുതിക്ക്  പോയീ.. കുറെ നാള്‍  ആക്റ്റീവ്‌ അല്ലാതെ കിടന്നോണ്ട്‌ ആരും ശ്രദ്ധിച്ചുമില്ല.. വാട്സാപ്പ്‌ ഗ്രൂപിൽ നിന്നും കളഞ്ഞതുമില്ല  . ആ നമ്പരു കുറച്ച്‌ നാൾ ഉപയോഗിക്കതിരുന്നപ്പൊ കട്ടായി.. ഇപ്പം എനിക്ക്‌ കിട്ടി.

ഞാൻ പണ്ടേ മാന്യനും സൽസ്വഭാവിയും ആണെന്നു നിങ്ങാൾക്കറിയാല്ലൊ , അത്‌ ഇടയ്ക്കിടയ്ക്ക്‌ എനിക്കും തോന്നാറുണ്ട്‌ .അതോണ്ട്‌ ഒന്നും മിണ്ടാതെ ലീവ്‌ ചെയ്ത്‌ പോരാം എന്നു കരുതി (സത്യം ) :p :p

ഇനിയും സത്യം മറച്ചു വയ്ക്കുന്നത്‌ ശരിയല്ല എന്നെനിക്ക്‌ തോന്നി.. ഞാൻ പറഞ്ഞു " പെങ്ങമ്മാരേ ഞാൻ നിങ്ങൾ കരുതുന്ന പോലെ അനുമോളൊന്നുമല്ല ,അതിന്റെ നമ്പരു കട്ടായിക്കാണും , ഇത്‌ ഇന്നു ഞാൻ പുതിയതായി എടുത്ത നമ്പരാ..ഗ്രൂപ്പിൽ ആക്ടിവ്‌ അല്ലാത്ത ആൾക്കാരെ ഒഴിവാക്കി നോക്കീം കണ്ടും മെസ്സേജ്‌ അയക്ക് മക്കളേ  " എന്നൊരു ഉപദേശവും വച്ചു കൊടുത്തു..

എല്ലാവരും ഒന്നു ഞെട്ടീന്ന് തോന്നുന്നു.. കുറച്ച്‌ നേരത്തേക്ക്‌ മെസ്സെജ്‌ ഒന്നൂല്ല.. ഒടുവിൽ ഒരുത്തി വന്നിട്ട്‌ ഈ വിധം ചോദിച്ചു...

"അല്ലയോ മഹാനുഭാവാ... ....നിങ്ങളാരാണ്‌ ?!!"

ഞാൻ വളരേ സൗമ്യനായി മൊഴിഞ്ഞു..

" പെങ്ങമ്മാരേ ഞാൻ നിങ്ങളുടെ അനുജനാണ്... പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്ത് അണ് വീട്‌.. .. കാണാനൊരു ലുക്കില്ലേലും തങ്കപ്പെട്ട മനസ്സാ . ഇതാ പ്രൊഫൈൽ ലിങ്ക്‌"
ഇത്രേം പറഞ്ഞു എന്റെ ഫേസ്ബുക്ക്‌ ലിങ്കും കൊടുത്ത് ഞാന്‍  ഗ്രൂപ്പ് ലീവ് ചെയ്തു...

കുറച്ച് കഴിഞ്ഞ് എഫ് ബി ലോഗിൻ ചെയ്ത ഞാൻ പകച്ചു പോയി...

22 ഫ്രണ്ട് റിക്വസ്റ്റുകൾ...!!!

നാൻസി.....സൂസി...ശ്രീലക്ഷ്മി...ഫാത്തിമ...

എനിക്ക് വയ്യ... 😄😄😄 ഇതാണ് പറയുന്നത് സത്യസന്ധരായവർക്ക് അർഹമായ പ്രതിഫലം കിട്ടുമെന്ന്..😜😛

NB:
എന്നെ തിരക്കണ്ടാ.... ഞാൻ നാടു വിട്ടു''.'.'.'.'' ..... '''''😎✌🏼