Wednesday, August 24, 2016

പുതിയ നോക്കിയ ഫോണുകൾ പുതിയ രൂപത്തിലും ഭാവത്തിലും 12999 മുതൽ 24999 വരെയുള്ള നോക്കിയ സ്മാർട്ട് ഫോണുകൾ....



നോക്കിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലേക്ക്‌ തിരിച്ചു വരുന്ന കാര്യങ്ങൾ നമ്മൾ അറിഞ്ഞു കഴിഞു .മൈക്രോ സോഫ്റ്റുമായിട്ടുള്ള കരാർ കഴിഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ നോക്കിയ സ്വന്തം പേരിൽ സ്മാർട്ട് ഫോണുകൾ ഇറക്കാൻ ഒരുങ്ങുന്നത് .പുതിയ രൂപത്തിൽ ആണ് ഇപ്പോൾ നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ അണിയറയിൽ ഒരുങ്ങുന്നത് .
സിംബിയനിൽ നിന്നും മാറി ഇപ്പോൾ ആൻഡ്രോയിഡിന്റെ ഓ എസിലാണ് പുതിയ ഫോണുകൾ വിപണിയിൽ എത്തുന്നത് .ചെറിയ ചിലവിൽ ആണ് ഇത്തവണയും നോക്കിയ വിപണി കീഴടക്കാൻ ഒരുങ്ങുന്നത് .സെപ്റ്റംബറിൽ നോക്കിയായുടെ പുതിയ സ്മാർട്ട് ഫോൺ ആയ സി 1 പുറത്തിറക്കി അവരുടെ പുതിയ തുടക്കം കുറിക്കും .
ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകൾ അതും നോക്കിയയുടെ ഒപ്പം ചേരുമ്പോൾ എത്രമാത്രം വിജയം കൈവരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .13000 രൂപയിൽ തുടങ്ങി 25000 രൂപ വരെ വില വരുന്ന സ്മാർട്ട് ഫോണുകൾ ആണ് ഇത്തവണ നോക്കിയ വിപണിയിൽ എത്തിക്കുന്നത് .

Sunday, August 21, 2016

റിലയന്സിന്റെ ‪#‎ജിയോ_ഫൈ__2__ഹോട്ട്‌സ്‌പോട്ട്‬ എത്തി ‪#‎വില__2899‬ ₹

റിലയന്സിന്റെ ‪#‎ജിയോ_ഫൈ__2__ഹോട്ട്‌സ്‌പോട്ട്‬ എത്തി


റിലയന്സിന്റെ പോര്ട്ടബിള് വൈഫൈ ഹോട്ട്‌സ്‌പോട്ടാണ് 'ജിയോഫൈ 2'. ഒരേസമയം 30 ഗാഡ്റ്റുകള് വൈഫൈയില് ബന്ധിപ്പിക്കാന് കഴിയുന്ന സംവിധാനമാണിത്
ഇന്ന് വരും നാളെ വരും എന്ന് കേള്ക്കാന് തുടങ്ങിയിട്ട് നാളേറെയായെങ്കിലുംറിലയന്സ് ജിയോ 4ജി നെറ്റ്‌വര്ക്ക് ഇതുവരെ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളിലായി ജിയോ പരീക്ഷണാടിസ്ഥാനത്തില് പ്രവര്ത്തനം തുടങ്ങിക്കഴിഞ്ഞു. ജിയോ സിം എടുക്കുന്നവര്ക്ക്മൂന്ന് മാസത്തെ സൗജന്യ അണ്ലിമിറ്റഡ് 4ജി സേവനവും റിലയന്സ് നല്കുന്നു. റിലയന്സിന്റെ ഈ 'പരീക്ഷണം' അല്പം കൂടുന്നുവെന്ന് മറ്റ് കമ്പനികള് പരാതി പറയുന്നിടം വരെയെത്തി കാര്യങ്ങള്.
ഇപ്പോഴിതാ 'ജിയോഫൈ 2 മൈഫൈ' ( ‪#‎Jio_Fi_2_MiFi‬ ) എന്ന പേരില്‍ പോര്‍ട്ടബിള് വൈഫൈ ഹോട്ട്‌സ്‌പോട്ടും റിലയന്സ് പരീക്ഷണാടിസ്ഥാനത്തില് വിപണിയിലെത്തിച്ചിരിക്കുന്നു. റിലയന്സ് ഡിജിറ്റല് സ്റ്റോറുകളില് നിന്ന് 2,899 രൂപ നല്കി 'ജിയോഫൈ 2' വാങ്ങാനാകും.

പരന്നൊരു ചെറുകല്ലിനോട് കാഴ്ചയില് സാമ്യമുള്ള ചെറുഗാഡ്ജറ്റാണ് ജിയോഫൈ 2. സൗജന്യ ജിയോ സിം കാര്ഡ്, 90 ദിവസത്തേക്ക് സൗജന്യ പരിധിയില്ലാ 4ജി ഇന്റര്നെറ്റ് സൗകര്യം, എച്ച്ഡി വോയ്‌സ് കോളിങ്, ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ പ്രവേശനം എന്നിവയാണ് ജിയോഫൈ 2നൊപ്പം ലഭിക്കുന്ന ഓഫറുകള്.
ജീന്സിന്റെ പോക്കറ്റില് കൊള്ളാവുന്നയത്രയും ചെറുതാണ് ജിയോഫൈ 2. പൂര്ണമായും പ്ലാസ്റ്റിക് കൊണ്ട് നിര്മിച്ചിരിക്കുന്ന ജിയോഫൈ 2ന്റെ പുറകില് ഊരിയെടുക്കാവുന്ന വിധത്തിലുളള ബാക്ക് കവറുണ്ട്. ഉള്ളില് സിം സ്ലോട്ട്, 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്ഡ് സ്ലോട്ട്, 2,300 എംഎഎച്ച് ബാറ്ററി, ചാര്ജ് ചെയ്യാനുള്ള മൈക്രോ യുഎസ്ബി പോര്ട്ട് എന്നിവയാണുള്ളത്. മുന്വശത്ത് നാല് എല്ഇഡി ഇന്ഡിക്കേറ്ററുകള്-നെറ്റ്‌വര്ക്ക് കണക്ടിവിറ്റി, മൊബൈല് ഡാറ്റ, വൈഫൈ കണക്ടിവിറ്റി, ഡബ്ല്യു.പി.എസ്. (വൈഫൈ പ്രൊട്ടക്റ്റഡ് സെറ്റ് അപ്പ്) എന്നിവയുടെ പ്രവര്ത്തനം സൂചിപ്പിച്ച്-തെളിഞ്ഞുകത്തും. ഗാഡ്ജറ്റിന്റെ ചാര്ജ് കാണിക്കുന്നതിനായിമൂന്ന് എല്ഇഡി ഇന്ഡിക്കേറ്ററുകള്വേറെയുമുണ്ട്. മുന്ഭാഗത്തും ഇടതുവശത്തുമായി രണ്ട് ബട്ടനുകള് മാത്രമേ ജിയോഫൈ 2ലുളളൂ. മുമ്പിലുള്ള ബട്ടന് വൈഫൈ ഹോട്ട്‌സ്‌പോട്ടിന്റെ പവര് ബട്ടനായും ഇടതുവശത്തുള്ള ബട്ടന് ഡബ്ല്യു.പി.എസിന്റെപവര് ബട്ടനായും പ്രവര്ത്തിക്കുന്നു. പവര് ബട്ടന്റെ മുകളിലുള്ള എല്ഇഡിയല്ലാതെ മറ്റൊരു എല്ഇഡിയും പ്രവര്ത്തനവേളയില്കത്തില്ല. കൊച്ചുകുട്ടികള്ക്ക് പോലും ഉപയോഗിക്കാനാവുന്നതരത്തില് എളുപ്പമുള്ളതാണ് ജിയോഫൈ 2ന്റെ പ്രവര്ത്തനരീതി. സിം കാര്ഡ് ഇട്ട ശേഷം മുന്നിലെ പവര്ബട്ടന് ഓണാക്കിയാല് 5-10 സെക്കന്ഡിനുള്ളില്അത് ജിയോ 4ജി നെറ്റ്‌വര്ക്കുമായി കണക്ട് ആകും. തുടര്ന്ന് ഏതാനും സെക്കന്ഡുകള്ക്കുള്ളില് വൈഫൈ ഇന്ഡിക്കേറ്റര് ഓണാകും. മറ്റ് ഡിവൈസുകളുമായി വൈഫൈ സേവനം പങ്കുവെക്കാന് ഗാഡ്ജറ്റ് തയ്യാറായി എന്നതിന്റെ സൂചനയാണിത്. അതിന് ശേഷം പാസ്‌വേഡ് നല്കി സ്മാര്ട്‌ഫോണോ ടാബ്ലറ്റോ ലാപ്‌ടോപ്പോ വൈഫൈ നെറ്റ്‌വര്ക്കുമായി ബന്ധിപ്പിക്കാം.
ഒരേസമയം 30 ഗാഡ്റ്റുകള് വരെ ഇങ്ങനെ വൈഫൈയില് ബന്ധിപ്പിക്കാമെന്ന് റിലയന്സ് അവകാശപ്പെടുന്നു. ജിയോഫൈ 2വില് കണക്ട് ചെയ്യപ്പെടുന്ന ഗാഡ്ജറ്റുകള് തമ്മില് വയര്ലെസ് ഫയല് ട്രാന്സ്ഫറിങും സാധ്യമാണ്. ജിയോഫൈ 2 വിനുള്ളിലെ മൈക്രോ എസ്ഡി കാര്ഡാണ് ഇത്തരം കൈമാറ്റങ്ങളുടെ 'ഹോസ്റ്റ്' ആയി പ്രവര്ത്തിക്കുക.
ഗൂഗിള് പ്ലേ സ്‌റ്റോറില് നിന്ന് ഡൗണ്ലോഡ് ചെയ്‌തെടുക്കാവുന്ന 'ജിയോജോയിന്' ആപ്പിന്റെ സഹായത്തോടെ സൗജന്യ വോയ്‌സ് കോളിങും നടക്കും. ജിയോഫൈ 2വുമായി കണക്റ്റ് ചെയ്യുന്ന ഏത് സ്മാര്ട്‌ഫോണ് വഴിയും ഇങ്ങനെ കോള്ചെയ്യാം. ഫോണിനുള്ളില് സിംകാര്ഡ് പോലും വേണമെന്നില്ല. ഇതിന് പുറമെ ജിയോമാഗ്‌സ്, ജിയോപ്ലേ, ജിയോബീറ്റ്‌സ് തുടങ്ങി ഒട്ടേറെ ആപ്പുകള് ഫോണില് പ്രവര്ത്തിപ്പിക്കാനാകും. ലൈവ് ടിവി സേവനവും ഇതോടൊപ്പം ലഭിക്കും.
‪#‎20_എംബിപിഎസ്‬ വേഗമുള്ളതിനാല് ഡൗണ്ലോഡിങും വീഡിയോ ബഫറിങുമൊക്കെ ഞൊടിയിടയില് നടക്കും.പരീക്ഷണഘട്ടം ആയതുകൊണ്ടാണോ എന്നറിയില്ല ജിയോഫൈ 2ല് അതിവേഗത്തിലുള്ള ഇന്റര്നെറ്റ് ആക്‌സസും മറ്റ് സേവനങ്ങളും ലഭ്യമാണിപ്പോള്. 90 ദിവസത്തെ സൗജന്യ ഡാറ്റ സൗകര്യം എന്നത് പ്രലോഭിപ്പിക്കുന്ന വാഗ്ദാനവുമാണ്. ഇനിയറിയേണ്ടത് ജിയോ നെറ്റ്‌വര്ക്ക് പൂര്ണമായും തുറക്കപ്പെടുമ്പോള് ഇതേ വേഗവും സേവനങ്ങളും ഉറപ്പുതരാന് റിലയന്സിനാകുമോ എന്നതാണ്. അങ്ങനെ സംഭവിച്ചാല് രാജ്യത്തെ മൊബൈല് ഇന്റര്നെറ്റ് രംഗത്ത് വിപ്ലവമാറ്റങ്ങള് കൊണ്ടു വരാന് ജിയോഫൈ 2നാകും...

News Courtasy : Whatsapp

Tuesday, August 16, 2016

ആന്‍ഡ്രോയ്ഡ് വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങൾ....

ആന്‍ഡ്രോയ്ഡ് വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങൾ
1. ഫോണ്‍ ക്ലീന്‍ ചെയ്യുക
പലപ്പോഴും ഫോണിന്റെ ഇന്റേണല്‍ മെമ്മറി നിറയുന്നതാണ് ഫോണിന്റെ വേഗത കുറയാന്‍ കാരണമാവുന്നത്. ഫയലുകളും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളും എല്ലാം ഇന്റേണല്‍ മെമ്മറിയില്‍ സ്‌റ്റോര്‍ ചെയ്യുന്നതാണ് ഇതിനു കാരണം.
2. റാമിന്റെ ആയാസം കുറയ്ക്കുക
1 ജി.ബി. യോ അതില്‍ കുറവോ റാം ഉള്ള ഫോണുകളില്‍ വേഗത വളരെ പെട്ടെന്ന് കുറയുന്നതായി അനുഭവപ്പെടാറുണ്ട്. അതിനു കാരണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും റാമിന്റെ ആയാസം വര്‍ദ്ധിപ്പിക്കും എന്നതാണ്. പലപ്പോഴും നമുക്ക് ആവശ്യമില്ലാത്ത പല ആപ്ലിക്കേഷനുകളും ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാറുണ്ട്. ഇത്തരം ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് നല്ലത്.
3. പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തന രഹിതമാക്കുക
ആന്‍ഡ്രോയ്ഡ് ഫോണിനകത്ത് ധാരാളം പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകളുണ്ടാകും. ഇതില്‍ പലതും യാതൊരു പ്രമയാജനവുമില്ലാത്തതായിരിക്കും. ഇത്തരം ആപ്ലിക്കേഷനുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും പ്രവര്‍ത്തന രഹിതമാക്കിയാല്‍ ഫോണിന്റെ വേഗത ഒരു പരിധിവരെ വീണ്ടെടുക്കാം. അതിനായി ഫോണില്‍ സെറ്റിംഗ്‌സില്‍ ആപ്ലിക്കേഷന്‍ മാനേജര്‍ എന്ന ഓപ്ഷനില്‍ പോയി ഓള്‍ എന്നതില്‍ ക്ലിക് ചെയ്യുക. അതില്‍ നിന്ന് ഡിസേബിള്‍ ചെയ്യേണ്ട ആപ്ലിക്കേഷനുകളില്‍ ക്ലിക് ചെയ്താല്‍ മതി
4.അപകടകാരികളായ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യുക
പലപ്പോഴും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉള്‍പ്പെടെ വൈറസിനു കാരണമായേക്കാവുന്ന ആപ്ലിക്കേഷനുകള്‍ ഉണ്ടാവാനിടയുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണിന്റെ വേഗത കുറയ്ക്കുകയും വൈറസ് ആക്രമണത്തിന് കാരണമാവുകയും ചെയ്യും.
4. ഫാക്റ്ററി റീസെറ്റ്
മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളൊന്നും ഫലിച്ചില്ലെങ്കില്‍ പിന്നെ ചെയ്യാവുന്നതാണ് ഫാക്റ്ററി റീ സെറ്റ്. ഫോണ്‍ വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന അതേ രീതിയിലേക്ക് മാറ്റുന്ന സഗവിധാനമാണ് ഇത്. എന്നാല്‍ റീസെറ്റ് ചെയ്യുന്നതിനു മുമ്പ് ഫോണിലെ ഡാറ്റകള്‍ മുഴുവന്‍ മറ്റെവിടെയെങ്കിലും സ്‌റ്റോര്‍ ചെയ്യണം
. റീസെറ്റ് ചെയ്യുന്നതിനു മുമ്പ് മെമ്മറി കാര്‍ഡ് ഫോണില്‍ നിന്ന് മാറ്റി എന്ന് ഉറപ്പു വരുത്തണം അത് പോലെ റീസെറ്റ് ചെയ്യുമ്പോള്‍ ഫോണില്‍ 50 ശതമാനമെങ്കിലും ബാറ്ററി ഉണ്ട് എന്ന് ഉറപ്പുവരുത്തണം. ഇടയ്ക്ക് വച്ച് ഫോണ്‍ ഓഫ് ആക്കുകയോ ബാറ്ററി എടുത്തുമാറ്റുകയോ ചെയ്യരുത്
വേഗത കുറയുവാനുള്ള കാരണങ്ങള്‍ ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായിക്കാനുമെങ്കിലും ഇതെല്ലാം എങ്ങിനെ ചെയ്യും എന്നൊരു ചോദ്യം ചിലരിലെങ്കിലും ബാക്കിയായിട്ടുണ്ടാകും.
ക്ലീന്‍ മാസ്റ്റര്‍ എന്നൊരു ആപ്പ് ഇതിനു സഹായിക്കും.
പ്ലേസ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്...

കടപ്പാട് : വാട്സ്ആപ്പ്

ഷെയർ ചെയ്യു.ആർക്കെങ്കിലും ഉപകാരമാകും.....

ഷെയർ ചെയ്യു.ആർക്കെങ്കിലും ഉപകാരമാകും
*തിരുവനന്തപുരം: കരസേനയുടെ റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ 15 മുതല്‍ 24 വരെ തിരുവനന്തപുരം പാങ്ങോട് കുളച്ചല്‍ മൈതാനത്ത് നടക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം*
*താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെ ആഗസ്ത് 16 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം*

പേരറിയാത്തവർ » പുനരവലോകനം by ജോമോൻ


പേരറിയാത്തവർ » പുനരവലോകനം
✦"സുരാജിന്‌ ദേശീയ അവാർഡോ..!" -രണ്ട്‌ വർഷങ്ങൾക്ക്‌ മുൻപുള്ള ദേശീയ അവാർഡ്‌ പ്രഖ്യാപനത്തിനു ശേഷം, മിക്കവരുടേയും നെറ്റിചുളിയാനിടയായ ഒരു ചോദ്യമായിരുന്നു ഇത്‌. അങ്ങനെ തോന്നുവാനിടയായതിന്റെ കാരണം, അദ്ദേഹം മുൻപ്‌ ചെയ്ത ചില വേഷങ്ങൾ തന്നെയായിരിക്കാം. ഒരേതരത്തിലുള്ള വേഷങ്ങൾ, ഒരേ സംസാര ശൈലിയിൽ അവതരിപ്പിക്കുന്നു എന്ന് മിക്കവർക്കും പരാതിയുള്ള സമയം കൂടി ആയിരുന്നു അത്‌. സുരാജ്‌ വെഞ്ഞാറമ്മൂട്‌ എന്ന 'അഭിനേതാവ്‌' ഉണ്ടെന്ന്, അന്ന് നമുക്ക്‌ അറിയില്ലായിരുന്നു.
■മുൻപ്‌, ആദാമിന്റെ മകൻ അബു, ഗോഡ്‌ ഫോർ സെയിൽ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ടായിരുന്നെങ്കിലും, മിക്കപ്പോഴും തോന്നിയിട്ടുള്ള ഒരുകാര്യമാണ്‌, വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്ത, 'ബെൻ' കാണാത്ത ആളുകളാണ്‌, 'ആക്ഷൻ ഹീറോ ബിജു'വിലെ പരാതിക്കാരൻ വേഷത്തിൽ അഭിനയിച്ച സുരാജ്‌ വെഞ്ഞാറമ്മൂടിനെ അമിതമായി പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നത്‌. കാരണം, അതിനും വളരെ മുകളിലായിരുന്നു ബെൻ എന്ന ചിത്രത്തിലെ സുരാജിന്റെ performance. ഈ ചിത്രങ്ങളിലെ വേഷങ്ങളിലെല്ലാം തന്നെ, പൂർണ്ണതയുള്ള അഭിനയമുഹൂർത്തങ്ങൾ കാഴ്ചവച്ച, സുരാജിന്റെ, 'പേരറിയാത്തവനി'ലെ പെർഫോമൻസ്‌ എങ്ങനെയായിരിക്കും? മികച്ച സംവിധായകനെന്ന പേരെടുത്ത ഡോ.ബിജുവിന്റെ നാലാമത്തെ ചിത്രം എന്തു സന്ദേശമായിരിക്കും നമുക്കുനൽകുന്നത്‌?
»SYNOPSIS
■കൊല്ലം കോര്‍പ്പറേഷനിലെ റോഡ്‌ ശുചീകരണ തൊഴിലാളിയുടെ ജീവിതമാണ്‌ ഡോ.ബിജു സംവിധാനം ചെയ്യുന്ന 111മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ പ്രമേയം. ഒരു ബാലൻ തന്റെ അമ്മയോട്‌ കഥപറയുന്ന രീതിയിലാണ്‌ ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്‌. സ്നേഹവാനായ തന്റെ അഛനോടൊപ്പം, ചോർന്നൊലിക്കുന്ന ഒരു കൂരയിലാണ്‌ അവന്റെ താമസം. അവന്റെ അമ്മ ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അവൻ തന്റെ അമ്മയോട്‌ എന്നും സംസാരിക്കാറുണ്ട്‌. ഈ മകന്റെയും അഛന്റെയും ജീവിത യാഥാർത്ഥ്യങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.
CAST & PERFORMANCES
■ഒരുപറ്റം അഭിനേതാക്കളുടെ വിസ്മയാവഹമായ പ്രകടനങ്ങളാണ്‌ ചിത്രത്തിൽ കാണുവാൻ സാധിക്കുക. ചാമി എന്ന് വിളിക്കപ്പെടുന്ന, ഇന്ദ്രൻസ്‌ അവതരിപ്പിച്ച വേഷം ഒഴിച്ചു നിറുത്തിയാൽ, മറ്റു കഥാപാത്രങ്ങൾക്കൊന്നും തന്നെ പേരുകളില്ല.
■ആദ്യമായി പറയേണ്ടത്‌, അഛൻ വേഷം കൈകാര്യം ചെയ്ത സുരാജ്‌ വെഞ്ഞാറമ്മൂടിനേക്കുറിച്ചാണ്‌. ദിലീപ്‌, ജയസൂര്യ, ശ്രീനിവാസൻ, ബിജുമേനോൻ എന്നിവർ തിരസ്കരിച്ച ഈ കഥാപാത്രം, സുരാജിലേക്ക്‌ സാഹചര്യവശാൽ എത്തപ്പെട്ടതാണ്‌. വാക്കുകൾക്കും അതീതമായ വിധത്തിൽ അദ്ദേഹം തന്റെ വേഷം അവതരിപ്പിച്ചു. എന്തുകൊണ്ടായിരിക്കും മറ്റ്‌ അഭിനേതാക്കൾ ഈ വേഷം ഒഴിവാക്കിയത്‌ എന്ന് സന്ദേഹമുള്ളവർ, ചിത്രമൊന്ന് കണ്ടാൽ നന്നായിരിക്കും.
■ഒരു നായകൻ എന്നാൽ, കൂളിംഗ്‌ ഗ്ലാസ്‌ വയ്ക്കുന്നവനോ, അത്യാഢംബര കാറുകളിൽ സഞ്ചരിക്കുന്നവനോ, അത്യാധുനിക സൗകര്യങ്ങളുള്ള വീട്ടിൽ കഴിയുന്നവനോ ആണെന്നുള്ള ചിന്താഗതികൾക്കുമപ്പുറമായി, തൂപ്പുകാരനായുള്ള നായകന്റെ വേഷം, അവതരിപ്പിക്കുക എന്നത്‌ വെല്ലുവിളി നിറഞ്ഞ ഒന്നുതന്നെയാണ്‌. ഈ ചിത്രത്തിലെ നായകൻ, തന്റെ തൊഴിലിനോട്‌, അർപ്പണബോധമുള്ളവനാണ്‌. എത്ര പ്രാധാനപ്പെട്ട കാര്യത്തിനു പോവുകയാണെങ്കിലും, റോഡിൽ ചവറുകിടക്കുന്നതുകണ്ടാൽ അയാൾ അത്‌ എടുത്തുമാറ്റിയിരിക്കും.
■ചെരിപ്പുപോലും ഇടാതെ, മാലിന്യക്കൂമ്പാരത്തിലേക്ക്‌ നടന്നുചെല്ലേണ്ടിവരികയും, അവ കൈകൾകൊണ്ട്‌ പെറുക്കി മാറ്റുകയും, ചെയ്യുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്‌. ഒരു സാഹചര്യത്തിൽ, നായകൻ അഴുക്കുകെട്ടിക്കിടക്കുന്നതിലേക്ക്‌ വീണു. പുഴയിലും റോഡിലും ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നായകന്‌ അതേപടി എടുത്ത്‌ മാറ്റേണ്ടിവന്നു. റോഡിൽ ചത്തുകിടക്കുന്ന പൂച്ചയേപ്പോലും കൈ കൊണ്ട്‌ എടുത്തുമാറ്റുകയുണ്ടായി. ഇതൊക്കെ അവതരിപ്പിക്കാൻ തയ്യാറാവുന്ന എത്ര നടന്മാരുണ്ടാവും മലയാളസിനിമയിൽ? പൊതുവേ ആരോടും അധികം സംസാരിക്കാൻ ആഗ്രഹിക്കാത്ത പ്രകൃതമുള്ള, കയ്യിൽ പണമില്ലാത്തതിന്റെ ദുഃഖവും പേറി, മകന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാൻ പോലും സാധിക്കാതെ പോകുന്ന അഛനായി, സുരാജ്‌ അഭിനയിച്ചു-അല്ല-അവിടെ ജീവിച്ചു.
■മാസ്റ്റർ ഗോവർദ്ധൻ ആണ്‌, മകന്റെ വേഷം അവതരിപ്പിച്ചത്‌. തന്മയത്വത്തോടുകൂടിയുള്ള മികച്ച അഭിനയം. ഒരു കൊച്ചുകുട്ടിയുടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും പ്രതിഫലിപ്പിച്ചുകൊണ്ട്‌, വളരെ നല്ല പ്രകടനങ്ങൾ ആയിരുന്നു. അമ്മയുമായുള്ള അവന്റെ സംഭാഷണം, അൽപ്പം പോലും കൃത്രിമത്വം തോന്നാത്ത വിധത്തിലുള്ളതായിരുന്നു. ചിത്രം കഴിഞ്ഞിറങ്ങിയിട്ടും ആ സംഭാഷണങ്ങൾ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.
■നായകന്റെ സഹജോലിക്കാരനായ ചാമിയെ അവതരിപ്പിച്ചത്‌ ഇന്ദ്രൻസ്‌. സ്നേഹവാനും, കൂട്ടുകാരന്‌ തിരുത്തൽ വേണ്ടുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്യുന്ന ഗൃഹനാഥന്റെ വേഷം ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. നെടുമുടിവേണു അവതരിപ്പിച്ച 'ആശാൻ' വേഷം ഒരേ സമയം ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്യുന്ന വിധത്തിൽ ആയിരുന്നു. ശശി കലിംഗ, അനൂപ്‌ ചന്ദ്രൻ, ജയരാജ്‌ വാര്യർ, ചെമ്പിൽ അശോകൻ, സീമ ജി നായർ, സോന നായർ തുടങ്ങി എല്ലാ താരങ്ങളും ഏൽപ്പിക്കപ്പെട്ട റോളുകൾ ഭംഗിയാക്കി.
MUSIC
■പതിവുപോലെ, ഈ ഡോ.ബിജു ചിത്രത്തിലും ഗാനങ്ങളില്ലായിരുന്നു. അവസാനം പശ്ചാത്തലത്തിൽ കേട്ട സംഗീതം നന്നായിരുന്നു.
»OVERALL VIEW
■സമൂഹത്തിന്‌ സന്ദേശവും ഒപ്പം ജീവിതമൂല്യങ്ങളും പകര്‍ന്നു നല്‍കിക്കൊണ്ട്‌, അതിപ്രധാനമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക്‌ വിരൽ ചൂണ്ടിയ മികച്ച ചലച്ചിത്രം. ചുരുങ്ങിയ സമയം കൊണ്ട്‌, സങ്കീർണ്ണമായ വിവിധവിഷയങ്ങൾ, തെല്ലും അസ്വാഭാവികത തോന്നാത്ത വിധത്തിൽ അവതരിപ്പിക്കപ്പെട്ടു. ഗഹനമായ വിഷയമായിരുന്നു കൈകാര്യം ചെയ്തിരുന്നതെങ്കിലും, ആഖ്യാനത്തിൽ കൈവരിച്ച ലാളിത്യമാണ്‌, മുൻ ചിത്രങ്ങളേപ്പോലെ തന്നെ, ഈ ഡോ.ബിജു ചിത്രത്തെയും ഒരു സാധാരണ പ്രേക്ഷകന്‌ സംതൃപ്തിദായകമായ സിനിമാനുഭവമായി മാറ്റുന്നത്‌. അവതരണത്തിൽ അനുവർത്തിച്ച സ്വാഭാവികത, 'പേരറിയാത്തവ'രെ ആദ്യന്തം ആസ്വദിക്കുവാനുതകുന്ന ഒരു ചലച്ചിത്രമാക്കി മാറ്റിയിരിക്കുന്നു.
■നമ്മുടെ നഗരം വൃത്തിയായി സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്‌. എന്നാൽ നാം എത്രത്തോളം അത്‌ ചെയ്യുന്നുണ്ട്‌? എത്രത്തോളം വൃത്തിഹീനമായ നഗരവും, പിറ്റേ ദിവസം ഒരു പറ്റം ജീവനക്കാർ ചേർന്ന് വൃത്തിയാക്കാറുള്ളത്‌, നമ്മിൽ പലരും കണ്ടിട്ടുണ്ടാവാം. ഈ തൊഴിൽ ചെയ്യുന്നവരുടെ ജീവിതത്തിലേക്ക്‌ നാം കടന്നുചെന്നിട്ടുണ്ടാവില്ല. സംവിധായകൻ ഇറങ്ങിച്ചെല്ലുന്നത്‌ ഇവരിലേക്കാണ്‌. അവർ വ്യക്തിപരമായും സാമൂഹികമായും നേരിടുന്ന അവഗണനകളെ തിരശ്ശീലയിലെത്തിക്കാൻ സംവിധായകന്‌ സാധിച്ചു. കേവലം അടിമകളായിപ്പോലും സമൂഹം അവരെ വീക്ഷിക്കുന്നുണ്ട്‌. നഗരം വൃത്തിയാക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട, അവർ പോലും, തങ്ങളുടെ തൊഴിലിനോട്‌ കാണിക്കുന്ന ആത്മാർത്ഥതയും ഇവിടെ വ്യക്തമാണ്‌.
■വികസനം എല്ലായ്പ്പോഴും ബാധിക്കുന്നത്‌ പണക്കാരനെയല്ല. മറിച്ച്‌, പാവങ്ങളെയാണ്‌.. റോഡ്‌ വികസനത്തിന്റെ കാര്യമാണെങ്കിലോ? വികസനം എന്ന പേരിൽ, മിക്കപ്പോഴും ധനാഢ്യരായ ആളുകളെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു നയമാണ്‌ ഭരണകൂടം സ്വീകരിക്കുന്നത്‌. കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖല, സർക്കാർ കയ്യേറുമ്പോൾ, അത്‌ അവരെ ബാധിക്കുന്ന വിവിധ വശങ്ങളും, അതിജീവനത്തിനായുള്ള അവരുടെ നെട്ടോട്ടവും, വിഫലമാകുന്ന പ്രധിരോധങ്ങളുമെല്ലാം ചിത്രത്തിൽ വ്യക്തമാക്കപ്പെട്ടു.
■പണക്കാരനോടും പാവപ്പെട്ടവനോടുമുള്ള വിവേചന, വ്യക്തമാക്കുന്ന, സർവ്വസാധാരണമായ ഒരു രംഗം ചിത്രത്തിലുണ്ട്‌. മകന്‌ കളിക്കാൻ ഒരു toyകാറുവേണമെന്ന ആഗ്രഹം സാധിക്കുവാൻ കഠിനശ്രമം ചെയ്തശേഷം, പണമുണ്ടാക്കി കടയിലെത്തിയ ആ പിതാവിനോടും, പണക്കാരനായ മറ്റൊരാളോടും, കടയുടമ ഇടപെട്ട വിധങ്ങളിൽ നിന്നും അത്‌ മനസ്സിലാക്കിത്തരുന്നു.
■വ്യവസായസ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ പ്രകൃതിയെ എത്രത്തോളം മലിനപ്പെടുത്തുന്നു എന്നും, ശുചിയാക്കാൻ കഴിയാത്ത അളവോളം അവ മലിനപ്പെട്ടു എന്നതിന്റെ ഭീതിതമായ തെളിവുകളും നമ്മെ ചിന്താക്കുഴപ്പത്തിലാക്കുന്നു.
■ഒരപകടം നടന്നാൽ, രക്തം വാർന്നൊഴുകിക്കൊണ്ട്‌, റോഡിൽക്കിടക്കുന്ന ആളെ ആസ്പത്രിയിലെത്തിക്കാൻ താത്പര്യപ്പെടാതെ, സ്മാർട്ട്‌ ഫോണിൽ ഫോട്ടോ എടുക്കാൻ വ്യഗ്രത കാണിക്കുന്ന ഒരു യുവതയേയും, മദ്യത്തിന്‌ അടിമപ്പെട്ടവന്റെ ആക്രമണങ്ങൾക്ക്‌ വിധേയരാകുന്ന സ്ത്രീജനങ്ങളേയും, എന്നാൽ അവരുടെ സീരിയൽ ഭ്രമത്തേയും സംവിധായകൻ ചിത്രത്തിൽ അവസരോചിതമായ രീതിയിൽ ദൃഷ്ടാന്തീകരിക്കുന്നുണ്ട്‌. ഒപ്പം, സർക്കാർ ആസ്പത്രിയിലെ ജീവനക്കാരുടെ ഉദാസീന നിലപാടുകളും, അത്‌ മൂലം പാവപ്പെട്ടവർ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളും, അരക്ഷിതാവസ്ഥയും ചിത്രം ചൂണ്ടിക്കാണിച്ചു.
■ആഹാരം പോലെ തന്നെ മനുഷ്യന്റെ അവശ്യവസ്തുവാണ്‌ പാർപ്പിടം. പാർപ്പിടത്തിനായി കേഴുന്ന ഒരു ജനതയുടെ നിലനിൽപ്പിനായുള്ള ശ്രമങ്ങളും, മാലിന്യ സംസ്കരണ ഡിപ്പോ മുഖേന താറുമാറായ ജനജീവിതത്തിൽ പ്രതിഷേധിച്ചുള്ള സമരങ്ങളും അധികാരികളുടെ കണ്ണുകളെ തുറപ്പിക്കേണ്ടതാണ്‌.
■ഒരു തൂപ്പുകാരന്റെ ജീവിതത്തേക്കുറിച്ച്‌ പ്രതിപാദിച്ച ഈ ചിത്രം, ചിന്തോദ്ദീപകമായ നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ്‌ ഉപസംഹരിച്ചിരിക്കുന്നത്‌. പ്രാഥമികമായി, ഒരു പൗരന്റെ കടമ നാമോരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്‌. ശുചിത്വമുള്ള നഗരങ്ങളും, വീഥികളും ഒരു നാടിന്റെ അന്തസ്സാണ്‌. മാലിന്യങ്ങൾ അശ്രദ്ധമായി വലിച്ചെറിയുകയും, തെരുവ്‌ വൃത്തികേടാക്കുകയും ചെയ്യുകവഴി, നാം നമ്മുടെ ചില കടമകളെ തിരിച്ചറിയാതെ പോകുന്നു. മാലിന്യനിർമ്മാർജ്ജനം എന്നത്‌, ഒരു വിഭാഗം ആളുകളുടെ മാത്രം ദൗത്യമല്ല.
■ഇനി സുരാജിനേപ്പറ്റി ചിന്തിക്കുകയാണെങ്കിൽ, ഒരു നടന്റെ വളർച്ചയ്ക്കും ചിത്രം സാക്ഷ്യം വഹിച്ചു എന്ന് കാണാൻ കഴിയും. അർഹതയ്ക്കുള്ള ദേശീയാംഗീകാരം തന്നെയാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്‌. തന്നെ കളിയാക്കിയ ഏവരോടുമുള്ള മധുരപ്രതികാരം..!
"Protest against garbage dumping.."
»MY RATING: ★★★★☆
click here:https://www.facebook.com/KeralaMovieClub
➟വാൽക്കഷണം:
■കേരളത്തിലൊട്ടാകെ 'പേരറിയാത്തവൻ' റിലീസ്‌ ചെയ്തിരിക്കുന്നത്‌ കേവലം 4 തിയെറ്ററുകളിൽ മാത്രമാണ്‌. അതും ദിവസേന (4x1)നാലു പ്രദർശനങ്ങൾ മാത്രം. ഇത്‌ നല്ല ചിത്രത്തോടുള്ള വിതരണക്കാരുടെ/തിയെറ്റർ ഉടമകളുടെ/നമ്മളാകുന്ന പ്രേക്ഷകന്റെ അവഗണനയെ മാത്രമല്ല, പുഛമനോഭാവത്തെക്കൂടിയല്ലേ സൂചിപ്പിക്കുന്നത്‌. ഇത്രത്തോളം പ്രാധാന്യമുള്ള ഒരു ചിത്രത്തോട്‌ മുഖം തിരിക്കുന്നത്‌ സിനിമാസ്നേഹികൾ എന്നവകാശപ്പെടുന്നവർക്ക്‌ ചേരാത്ത സംഗതിയാണ്‌. അങ്ങനെയെങ്കിൽ സാമൂഹികപ്രതിബദ്ധതയുള്ള ഒരു ചിത്രം, എങ്ങനെ ഒരു പ്രേക്ഷകനെ ബാധിക്കും? സിനിമ എന്ന മാധ്യമത്തിന്‌, സമൂഹത്തിൽ വളരെയധികം സ്വാധീനമുണ്ട്‌. വ്യത്യസ്ത വിധങ്ങളിൽ വർധിച്ചുവരുന്ന ധാർമ്മിക മൂല്യച്യുതികളുടെയൊക്കെയും പിന്നിൽ, പ്രത്യക്ഷമായോ പരോക്ഷമായോ സിനിമയുടെ പങ്ക്‌ കാണാനാകും. അതുപോലെതന്നെ, ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന സിനിമകൾ, അളുകളെ ക്രിയാത്മകമായി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു. വാണിജ്യപരമായ നേട്ടങ്ങൾ മാത്രം ലക്ഷ്യമിട്ട്‌ സിനിമകൾ എടുക്കുന്നതിനു പകരം അല്ലെങ്കിൽ, ആസ്വാദനത്തിനു വേണ്ടി മാത്രമാണ്‌ സിനിമ എന്ന ചിന്താഗതിയിൽ നിന്നും വ്യതിചലിച്ചുകൊണ്ട്‌, , നല്ല ലക്ഷ്യത്തോടുകൂടി, കാലോചിതമായ വിഷയത്തെ, സിനിമകൾ ഒരുക്കുവാൻ ഡോ.ബിജു കാണിച്ച താത്പര്യം, അഭിനന്ദനാർഹമാണ്‌.