കുഞ്ഞുവാവകള്‍ക്കായി 4momsന്റെ മമ്മാറൂ...

കൊച്ചുകുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്കായുള്ള ടെക്‌ഗാഡ്‌ജറ്റാണിത്. സാധാരണ നിലയില്‍ കുഞ്ഞുങ്ങളെ സാന്ത്വനിപ്പിക്കാന്‍ അമ്മമാര്‍ അവരെ മടിയില്‍ വെച്ചോ, എടുത്തോ വളരെ സാവധാനത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ആട്ടാറുണ്ട്. ഇതുപോലെ കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ കഴിവുള്ള പുതിയ ടെക് ഗാഡ്‌ജറ്റാണ് 4momsന്റെ മമ്മാറൂ. മാതാപിതാക്കളെപ്പോലെതന്നെ മുകളിലേക്കും താഴേക്കും, ഒരു വശത്തു നിന്നു മറുവശത്തേക്കും ഇടവിടാതെ കുഞ്ഞുങ്ങളെ ചലിപ്പിക്കുവാന്‍ (ആട്ടാന്‍) ഈ ഉപകരണം സഹായിക്കുന്നു. ബ്ലൂടൂത്ത് അനുഗുണമായാണ് ഗാഡ്‌ജറ്റിന്റെ പ്രവര്‍ത്തനം. ആയതിനാല്‍ സ്‌മാര്‍ട്ട് ഡിവൈസ് ഉപയോഗിച്ച് ഉപകരണത്തിന്റെ ചലനവും ശബ്ദവും, സ്‌പീഡും, നിയന്ത്രിക്കുവാന്‍ സാധിക്കുന്നു.
ബില്‍ട്ട് ഇന്‍ സൗണ്ട്, MP3 പ്ലഗ് ഇന്‍ എന്നിവയും ഉപകരണം ഉള്‍ക്കൊള്ളുന്നുണ്ട്. കൂടാതെ കേള്‍ക്കാനിമ്പമുള്ള നാല് പാട്ടുകളോ, അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള പാട്ടുകളോ പ്ലേ ചെയ്യുവാനും സാധിക്കുന്നു. കുട്ടിക്ക് കൂടുതല്‍ ആശ്വാസം നല്‌കുന്ന രീതിയില്‍ സീറ്റിന്റെ ചായ്‌വ് ക്രമീകരിക്കുവാനും ഓപ്‌്‌ഷനുണ്ട്. എളുപ്പത്തില്‍ ഊരിയെടുത്ത് കഴുകി വൃത്തിയാക്കുന്നതിനും സാധിക്കുന്നു എന്നതും ഇതിന്റെ മറ്റൊരു മേന്മയാണ്. ഇതിനെല്ലാം പുറമെ കുട്ടിക്കു കളിക്കാനായി ടോയ് ബോളും ഇതില്‍ സെറ്റ് ചെയ്‌തിട്ടുണ്ട്. പരമ്പരാഗത ഇന്‍ഫാന്റ് സീറ്റിനെക്കാളും മെച്ചപ്പെട്ട രീതിയിലാണ് പുതിയ ടെക് ഉപകരണം വിപണിയിലെത്തുന്നത്. ഗ്രേ ക്ലാസ്സിക്, ഡിസൈനര്‍ പ്ലഷ്, മള്‍ട്ടി പ്ലഷ്, സില്‍വര്‍ പ്ലഷ്, ബ്ലാക്ക് ക്ലാസ്സിക് എന്നീ അഞ്ചു വ്യത്യസ്‌ത ഡിസൈനുകളിലാണ് ഉല്‌പന്നം ലഭ്യമാകും.
for more details click here
No comments:
Post a Comment