അനുരാഗ കരിക്കിൻ വെള്ളം » A RETROSPECT
✦പൃഥ്വിരാജ് നിർമ്മാണ പങ്കാളിത്തം വഹിക്കുന്ന ആസിഫ് അലി ചിത്രമാണ് 'അനുരാഗ കരിക്കിൻ വെള്ളം.' ഈ പേരു കേൾക്കുമ്പോൾ, മലയാളത്തിന്റെ ഒരു നിത്യഹരിതഗാനത്തിന്റെ വരികളാവും നമുക്കാദ്യം ഓർമ്മ വരിക. കേവലം ഒരാലങ്കാരിക പദം എന്നതിനപ്പുറം, ഈ പേരിന് പ്രത്യേകിച്ച് എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് നമുക്കറിവില്ല.
■അമൽ നീരദിന്റെ സംവിധാന സഹായിയായിരുന്ന ഖാലിദ് റഹ്മാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം, യാതൊരവകാശവാദങ്ങളും ഇല്ലാതെയാണ് പുറത്തിറങ്ങിയത്. അതിമനോഹരമായ പോസ്റ്ററുകൾ പ്രേക്ഷകനെ തിയേറ്ററിലേക്ക് ആനയിക്കും വിധത്തിലുള്ളതാണ്.
»SYNOPSIS
■ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങളിലൂടെ 129 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ കഥ പറഞ്ഞുപോകുന്നു. രഘു എന്ന കർക്കശക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയോടും മക്കളോടുമൊപ്പം എറണാകുളത്ത് താമസിക്കുന്നു. അദ്ദേഹത്തിന്റെ മക്കളിലൊരാളായ അഭിലാഷ്, architecture course കഴിഞ്ഞ് സ്ഥിരജോലിയില്ലാതിരിക്കുന്ന ചെറുപ്പക്കാരനാണ്. എലിസബത്ത് എന്ന, വളരെ സെൻസിറ്റിവ് (ആയ സ്വഭാവമുള്ള) പെൺകുട്ടിയുമായി അഭിലാഷ് ഇഷ്ടത്തിലാണ്. എന്നാൽ പെട്ടന്നൊരു ദിവസം, അവളുമായി പിരിയാൻ അഭിലാഷ് തീരുമാനിക്കുന്നു.

👥CAST & PERFORMANCES
■കൂട്ടുകാരുടെ വാക്ക് കേട്ട്, എന്തും ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്ന ചിന്താപ്രാപ്തിയില്ലാത്ത ഒരു ചെറുപ്പക്കാരനായും, ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു തുടക്കക്കാരനായും, പിതാവിനോട് അകൽച്ചയുള്ള മകനായും, കാമുകനായും ആസിഫ് അലി സ്വാഭാവിക പ്രകടനം കാഴ്ചവച്ചു. ബിജു മേനോനുമായുള്ള കോമ്പിനേഷൻ സീനുകളെല്ലാം വളരെ രസകരമായിരുന്നു.

■നാളുകളേറും തോറും ഇഷ്ടം കൂടിക്കൂടിവരുന്ന മികച്ച നടനാണ് ബിജു മേനോൻ. ആസിഫ് അലിയുടെ പിതാവിന്റെ വേഷം ബിജു മേനോൻ അവതരിപ്പിച്ചു എന്നുകേൾക്കുമ്പോൾ ആശ്ചര്യം തോന്നിയേക്കാം. മിതത്വം പാലിച്ചുകൊണ്ട്, വളരെ നന്നായിത്തന്നെ, രഘു എന്ന ഗൃഹനാഥന്റെ വേഷം അദ്ദേഹം അവതരിപ്പിച്ചു. വൈഷമ്യഘട്ടങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ശ്രദ്ധേയമാണ്.
■ടെലിവിഷൻ അവതാരകയായിരുന്ന റജീഷ വിജയൻ, എലിസബത്ത് എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ കഥാപാത്രത്തിന്, ഇത്രത്തോളം അനുയോജ്യയായ ഒരു നായികയെ വേറെ കണ്ടെത്താൻ കഴിയുമെന്നുപോലും തോന്നാത്ത വിധത്തിലുള്ള പ്രകടനമായിരുന്നു. യാഥാർത്ഥ്യബോധമില്ലാത്ത കഥാപാത്രമായിരുന്നു. ഒറ്റപ്പെട്ടെന്ന് തോന്നുന്ന സമയങ്ങളിലെ നായികയുടെ കരച്ചിൽ, പോലും ഒറിജിനൽ ആയി അനുഭവപ്പെട്ടു. കാഴ്ചയിലും മിടുക്കിയായിരുന്നു.
■മിക്ക ചിത്രങ്ങളിലേയും പ്രകടനങ്ങളിൽ അമിതാഭിനയം പ്രകടമായിരുന്നെങ്കിൽ, ഈ ചിത്രത്തിൽ യാതൊരു പോരായ്കയുമില്ലാത്ത അഭിനയമായിരുന്നു ആശാശരത് കാഴ്ചവച്ചത്. ഭർത്താവിനോട് അതിരറ്റ സ്നേഹവും, അനുസരണയും, ഭയവുമുള്ള സ്ത്രീകഥാപാത്രമായിരുന്നു സുമ. ബിജുമേനോനുമായും ആസിഫ് അലിയുമായുള്ള രംഗങ്ങൾ അത്രത്തോളം സ്വാഭാവികമായിരുന്നു. 'പാവാട'യിലെ വേഷത്തിനു ശേഷം, മുപ്പതുകാരന്റെ അമ്മവേഷം വീണ്ടും ഈ നടി സ്വീകരിച്ചിരിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്.
■'ആസിഫ് അലി-ശ്രീനാഥ് ഭാസി' എന്ന് കേൾക്കുമ്പോൾ 'ഹണീ ബീ' ഓർമ്മവരുന്നവർ ഉണ്ടായിരിക്കാം. ഈ ചിത്രത്തിൽ, നായകന്റെ സുഹൃത്തുക്കളിലൊരാളായി ശ്രീനാഥ് ഭാസി അഭിനയിച്ചു, നല്ല സാന്നിധ്യമായിരുന്നു. ചെറുതല്ലാത്ത രീതിയിൽ ചിരിപ്പിക്കുവാനായി സൗബിൻ ഷാഹിർ കൂടെയുണ്ടായിരുന്നു. പ്രകടനങ്ങളേക്കുറിച്ച് പറയേണ്ടതില്ലല്ലോ.! നായകന്റെ സഹോദരിയായി അഭിനയിച്ച പെൺകുട്ടിയും തന്റെ വേഷം നന്നായി ചെയ്തു. സുധീർ കരമന, സുധി കോപ്പ, മണിയൻപിള്ള രാജു തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ.
📽CINEMATOGRAPHY
■ഷൈജു ഖാലിദിന്റെ സഹോദരനായ ജിംഷി ഖാലിദിന്റെ ക്യാമറാ നിർവ്വഹണം മികച്ചുനിന്നു. നഗരത്തിന്റെ ദൃശ്യങ്ങളും വർണ്ണനാതീതമായിരുന്നു.
■ഷൈജു ഖാലിദിന്റെ സഹോദരനായ ജിംഷി ഖാലിദിന്റെ ക്യാമറാ നിർവ്വഹണം മികച്ചുനിന്നു. നഗരത്തിന്റെ ദൃശ്യങ്ങളും വർണ്ണനാതീതമായിരുന്നു.
MUSIC & ORIGINAL SCORES
■പ്രശാന്ത് പിള്ള ഒരുക്കിയ ഗാനങ്ങൾ ആസ്വാദ്യകരമായിരുന്നില്ലെങ്കിലും, സന്ദർഭോജിതമായ പശ്ചാത്തലസംഗീതം അദ്ദേഹമൊരുക്കി.
■പ്രശാന്ത് പിള്ള ഒരുക്കിയ ഗാനങ്ങൾ ആസ്വാദ്യകരമായിരുന്നില്ലെങ്കിലും, സന്ദർഭോജിതമായ പശ്ചാത്തലസംഗീതം അദ്ദേഹമൊരുക്കി.
»OVERALL VIEW
■യാഥാർത്ഥ്യവുമായി ഏറെ ബന്ധമുള്ള ലളിതമായ ഒരു കഥ, മികച്ച തിരക്കഥ, പ്രായഭേദമെന്യെ ഏവർക്കും ആസ്വദിക്കത്തക്കവിധമുള്ള മികച്ച ആവിഷ്കാരം. നായകന്റെയും, നായകന്റെ പിതാവിന്റെയും വ്യക്തിജീവിതത്തിനും അവരുടെ കുടുംബസാഹചര്യങ്ങൾക്കും, സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട്, ഹാസ്യാത്മകമായി അവതരിപ്പിക്കപ്പെട്ട ആദ്യപകുതിയും, ആദ്യപകുതിയുമായി ഇഴുകിച്ചേർന്ന രണ്ടാം പകുതിയും, പ്രതീക്ഷിക്കാത്തവിധമുള്ള ഉപസംഹാരവും.

■പേരുപോലെതന്നെ, അനുരാഗമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാൽ കുടുംബ ബന്ധങ്ങൾ, സൗഹൃദം, തൊഴിൽ പ്രശ്നങ്ങൾ എന്നിവയെല്ലാം ചിത്രത്തിൽ പരാമർശവിധേയമായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ, ചിതം കാലികപ്രസക്തിയുള്ളതാണെന്ന് പറയാവുന്നതാണ്.
■പക്വതയാർന്നതും, പുതുമയുള്ളതും, ലാളിത്യത്തോടുകൂടിയതുമായ അവതരണശൈലിയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണീയത. ആദ്യന്തം പ്രേക്ഷകനെ കഥയോട് ചേർത്തുനിർത്തുന്ന ആഖ്യാനശൈലി ശ്രദ്ധേയമാണ്. ടെക്നിക്കൽ വശങ്ങളിലും ചിത്രം മേന്മകാത്തുസൂക്ഷിക്കുകയുണ്ടായി. കാസ്റ്റിംഗിലെ മികവ്, ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുമ്പോൾ ഗാനവിഭാഗം പശ്ചാത്തലവുമായി ചേർച്ചയില്ലാത്തവയായിരുന്നു.
■തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആർജ്ജിച്ച ശേഷം ജോലിതേടി അലയുന്ന യുവാക്കളുടെ മാനസികാവസ്ഥ, അവരുടെ കുടുംബത്തിൽ നിന്നുമുള്ള കുത്തുവാക്കുകൾ അവരിലേൽപ്പിക്കുന്ന ആഘാതങ്ങൾ, തൊഴിൽ മേഖലകളിലെ വെല്ലുവിളികൾ, ഉദ്യോഗാർത്ഥികളുടെ സംഘർഷങ്ങൾ എന്നീ വിഷയങ്ങളിലേക്ക് ചിത്രം ആഴ്‌ന്നിറങ്ങുന്നുണ്ട്.
■സ്ത്രീപുരുഷ സൗഹൃദത്തെ രണ്ടു രീതികളിൽ കഥാകാരൻ വ്യാഖ്യാനിക്കുന്നു. കൂടാതെ ഭാര്യ-ഭർതൃബന്ധങ്ങൾക്കിടയിലെ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ, കൂട്ടുകാരാൽ സ്വാധീനിക്കപ്പെടുന്ന യുവത്വം, കൂട്ടുകാർക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സൗഹൃദവലയം, ഘടകങ്ങളെയെല്ലാം ചിത്രം സ്പർശിക്കുന്നു.
■എല്ലാ കഥാപാത്രങ്ങൾക്കും തത്തുല്യപങ്കാളിത്തം ചിത്രത്തിൽ നൽകുവാൻ സംവിധായകന് കഴിഞ്ഞിരിക്കുന്നു. പ്രചോദനാത്മകമായ ചില സന്ദേശങ്ങളും ചിത്രം നമുക്ക് നൽകുന്നുണ്ട്. അലസതയിൽ നിന്നും എഴുന്നേറ്റ് മാറുവാനുള്ള സമയമായെന്നുള്ള തോന്നൽ ചിത്രം കാണുന്ന യുവാക്കളിലുളവാകും.
■ഗൃഹനാഥന്റെ സ്വഭാവവ്യതിയാനത്തിന് ഹേതുവായ ഘടകങ്ങളെ പ്രേക്ഷകർക്ക് കാര്യകാരണസഹിതം വ്യക്തമാക്കിക്കൊടുക്കുവാൻ സംവിധായകൻ ശ്രമിച്ചില്ല എന്നുതന്നെ പറയുവാനാകും. കഥാപാത്രങ്ങളിൽ ഭൂരിഭാഗം പേരും മദ്യപാനം ശീലമാക്കിയവരാണ്. കോമഡിക്കായി ക്രിയേറ്റ് ചെയ്ത കൃത്രിമ സംഭവങ്ങളോ, കൂട്ടിച്ചേർക്കലുകളോ, അസ്വാഭാവികത തോന്നുന്ന രംഗങ്ങളോ ചിത്രത്തിലില്ല. ദ്വയാർത്ഥ പ്രയോഗങ്ങളോ, അശ്ലീല സംഭാഷണങ്ങളോ ഇല്ലെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുക.
■സംവിധായകൻ ഏറ്റവും നീതിപാലിച്ചത്, ഉപസംഹാര രംഗങ്ങളിലാണെന്ന് അടിവരയിട്ട് പറയുവാനാകും. യാഥാർത്ഥ്യവുമായി ഒട്ടിനിൽക്കുന്ന സംഭവങ്ങളെ ദൃശ്യവത്കരിക്കുന്നതിൽ അദ്ദേഹം മൃദുസമീപനം കാണിച്ചില്ല. അതുകൊണ്ടുതന്നെ, ഇത്തരം ചെറിയ (നല്ല) ചിത്രങ്ങൾ കഴിയുമ്പോളുണ്ടാവുന്ന കയ്യടി തിയെറ്ററിൽ കേട്ടില്ല. ആർക്കും കയ്യടിക്കുവാൻ തോന്നില്ല എന്നു പറയുന്നതാകും ഉചിതം.
■ചിത്രം കണ്ടിറങ്ങുമ്പോൾ, സാൾട്ട് & പെപ്പർ പോലുള്ള ചിത്രങ്ങൾ നമുക്ക് നൽകിയതുപോലുള്ള സംതൃപ്തി, 'അനുരാഗ കരിക്കിൻ വെള്ളം' നമുക്ക് സമ്മാനിക്കുന്നുണ്ട്. ആഗസ്റ്റ് സിനിമാസ് നിർമ്മിച്ച ഏറ്റവും നല്ല ചിത്രങ്ങളിലൊന്ന് എന്ന സ്ഥാനം അനുരാഗ കരിക്കിൻ വെള്ളം നേടിയിരിക്കും. ഒപ്പം ആസിഫ് അലിയുടെ ഏറ്റവും നല്ല ചിത്രം എന്ന പേരും..!
»MY RATING: 3.5/★★★★★
click here: KERALA MOVIE CLUB OFFICIAL
➟വാൽക്കഷണം:
■"ഇപ്പോൾ നിനക്ക് disturbance ആയി തോന്നുന്ന പലതും, മുൻപ് നമ്മൾ എൻജോയ് ചെയ്ത കാര്യങ്ങളായിരുന്നു." -നായിക നായകനോട് പറയുന്ന വാക്കുകൾ. വ്യക്തിപരമായി പറയുകയാണെങ്കിൽ, ഈ ചിത്രത്തിലെ നായകൻ അനുഭവിച്ച അതേ മാനസികാവസ്ഥ, മുൻപ് വിവിധ മേഖലകളിൽ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളതാണ്. ഈ ചിത്രത്തിൽ നിങ്ങളും കണ്ടേക്കാം, നിങ്ങളുടെ ജീവിതവുമായി ചേർന്നുകിടക്കുന്ന ചില സംഭവങ്ങൾ..!

No comments:
Post a Comment